BREAKING NEWS

‘വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണം; അദ്ദേഹത്തിന്റെ ഏറ്റവും വലിയ വാഗ്ദാനവും സമ്മാനവുമാണ് പദ്ധതി‘- സർക്കാരിനോട് കെ.സി. വേണുഗോപാൽ

· · 1 min read
Share: Copied!

കോട്ടയം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന് സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ട് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വിഴിഞ്ഞം പദ്ധതി ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഏറ്റവും വലിയ വാഗ്ദാനവും സമ്മാനവുമായിരുന്നു. അതിന് അദ്ദേഹത്തിന്റെ പേര് നൽകുന്നതിനേക്കാൾ വലിയ അംഗീകാരം മറ്റൊന്നില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെക്രട്ടേറിയറ്റ് ജനങ്ങൾക്കായി തുറന്നുകൊടുത്തും ആഴ്ചതോറും മാധ്യമ സമ്മേളനങ്ങൾ നടത്തിയും സുതാര്യമായ ഒരു ഭരണശൈലിയാണ് ഉമ്മൻ ചാണ്ടി കാഴ്ചവെച്ചിരുന്നതെന്ന് വേണുഗോപാൽ അനുസ്മരിച്ചു. എന്നാൽ നിർഭാഗ്യവശാൽ പിന്നീട് വന്ന സർക്കാർ ഈ രീതികൾ നിർത്തലാക്കി. പിന്നീട് വി.ഡി. സതീശൻ മുഖ്യമന്ത്രിയായതോടെ ഇവ പുനഃസ്ഥാപിച്ചു. ജനങ്ങളോടുള്ള പ്രതിജ്ഞാബദ്ധതയുടെയും സുതാര്യതയുടെയും തെളിവായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഓരോ നടപടിയുമെന്നും അദ്ദേഹം അനുസ്മരിച്ചു.

കണ്ണൂരിൽവെച്ച് കല്ലേറുണ്ടായി പരിക്കേറ്റപ്പോൾപോലും തന്നെ ആക്രമിച്ചവർക്കെതിരേ നടപടി വേണ്ടെന്നുവെച്ച ഉമ്മൻ ചാണ്ടിയുടെ നിലപാട് അദ്ദേഹത്തിന്റെ വലിയ മനസ്സിന്റെ അടയാളമാണെന്ന് വേണുഗോപാൽ പറഞ്ഞു. തനിക്ക് പരിക്കേറ്റാലും പ്രതിഷേധിക്കുന്നവരെ പ്രതികാര ബുദ്ധിയോടെ കാണരുതെന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. എന്നാൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ സ്വാഭാവികമായ പ്രതിഷേധങ്ങളെപ്പോലും തല്ലി ന്യായീകരിക്കാൻ ശ്രമിച്ചെന്ന് ‘രക്ഷാപ്രവർത്തന’ കേസ് മുൻനിർത്തി വേണുഗോപാൽ പ്രതികരിച്ചു.

ജീവിച്ചിരിക്കുന്ന ഉമ്മൻ ചാണ്ടിയെക്കാൾ കരുത്തനാണ് മരിച്ചുപോയ ഉമ്മൻ ചാണ്ടി എന്നും അദ്ദേഹം അനുസ്മരിച്ചു. അദ്ദേഹത്തിന് ലഭിക്കുന്ന ജനപിന്തുണയും സ്‌നേഹവും ഇതിന് തെളിവാണ്. ഉമ്മൻ ചാണ്ടിക്കായി കേവലം മന്ദിരങ്ങൾ മാത്രമല്ല, വരുംതലമുറയ്ക്ക് പഠിക്കാനും ഗവേഷണം നടത്താനും സഹായിക്കുന്ന രീതിയിലുള്ള സ്മാരകങ്ങൾ സർക്കാർ മുൻകൈയെടുത്ത് നിർമിക്കണം. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ നേടിയ മഹാവിജയം ഉമ്മൻ ചാണ്ടിക്ക് കേരളം നൽകിയ അംഗീകാരമായിരുന്നു. ഉമ്മൻ ചാണ്ടിയുടെ അതേ ആത്മാർഥതയും നിശ്ചയദാർഢ്യവുമുള്ള ഒരു പിൻഗാമി പുതുപ്പള്ളിയിലുണ്ടെന്ന് ചാണ്ടി ഉമ്മൻ തെളിയിച്ചുകഴിഞ്ഞു. ചാണ്ടി ഉമ്മന്റെ ലളിതജീവിതത്തെ രാഹുൽ ഗാന്ധി പോലും അദ്ഭുതത്തോടെയാണ് നോക്കിക്കണ്ടതെന്നും വേണുഗോപാൽ അനുസ്മരിച്ചു.

ടൈ ധരിക്കാന്‍ മറന്നതിന് മാപ്പ് പറഞ്ഞു, പിന്നാലെ കാലുപിടിച്ച് മാപ്പുപറയാന്‍ മേലുദ്യോഗസ്ഥന്റെ കല്പന, പരാതിപ്പെട്ടിട്ടും നടപടിയില്ല, വിമാനക്കമ്പനിയിലെ ജോലി രാജിവച്ച് യുവാവ്, അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന് ഇന്‍ഡിഗോ, വീഡിയോ വൈറലായതോടെ അനുനയ ശ്രമം

BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026