BREAKING NEWS

ടൈ ധരിക്കാന്‍ മറന്നതിന് മാപ്പ് പറഞ്ഞു, പിന്നാലെ കാലുപിടിച്ച് മാപ്പുപറയാന്‍ മേലുദ്യോഗസ്ഥന്റെ കല്പന, പരാതിപ്പെട്ടിട്ടും നടപടിയില്ല, വിമാനക്കമ്പനിയിലെ ജോലി രാജിവച്ച് യുവാവ്, അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന് ഇന്‍ഡിഗോ, വീഡിയോ വൈറലായതോടെ അനുനയ ശ്രമം

· · 1 min read
Share: Copied!

കാസർകോട്: യൂണിഫോമിൽ ടൈ ധരിക്കാൻ മറന്നതിന് കാലുപിടിച്ചു മാപ്പുപറയണമെന്ന് മേലുദ്യോഗസ്ഥൻ ആവശ്യപ്പെട്ടെന്നും ഇക്കാര്യം പരാതിപ്പെട്ടിട്ടും നടപടി സ്വീകരിച്ചില്ലെന്നുമാരോപിച്ച് വിമാനക്കമ്പനിയിലെ ജോലി രാജിവച്ച് യുവാവ്. കാസർകോട് എതിർത്തോട് സ്വദേശിയും ഇൻഡിഗോ സേഫ്റ്റി മാർഷലുമായ വൈ.മുഹമ്മദ് ജംഷിദാണ് രാജിവച്ചത്.

ആരോപണം നിഷേധിച്ച ഇൻഡിഗോ, ഇത്തരത്തിൽ ഒരു സംഭവമേ നടന്നിട്ടില്ലെന്ന് വിശദീകരിച്ചു. ടൈ ധരിക്കാൻ മറന്നതിന് ആദ്യം മാപ്പുപറയാൻ ആവശ്യപ്പെട്ടെന്നും മാപ്പുപറഞ്ഞപ്പോൾ കാലുപിടിക്കാൻകൂടി ആവശ്യപ്പെട്ടെന്നുമാണ് ജംഷിദിന്റെ ആരോപണം. എത്തിക്സ് കമ്മിറ്റിക്കു പരാതി അയച്ചെങ്കിലും നടപടിയെടുത്തില്ലെന്നും ഇദ്ദേഹം പറഞ്ഞു. പരാതി വിശദമായി പരിശോധിച്ചെന്നും ആരോപണങ്ങൾക്ക് ഒരു തെളിവും കണ്ടെത്തിയില്ലെന്നുമാണ് ഇൻഡിഗോയുടെ പ്രതികരണം.

രണ്ടര വർഷം മുൻപാണ് ജംഷീദ് വിമാനക്കമ്പനിയിൽ ജോലിക്കു കയറിയത്. ബെംഗളൂരു വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനലിൽ ജൂൺ 9ന് ആണ് ഇതുമായി ബന്ധപ്പെട്ട സംഭവം നടന്നത്. ജോലിയുമായി ബന്ധപ്പെട്ട് ഇൻസ്പെക്‌ഷനായി ടെർമിനലിലേക്ക് എത്തിയതായിരുന്നു ജംഷീദ്.

ടെർമിനലിൽവച്ച് ടൈ എവിടെ എന്ന് ചോദിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ‘‘ടൈ ധരിക്കാൻ മറന്നതിൽ ക്ഷമ ചോദിച്ചിട്ടും ടെർമിനൽ കൗണ്ടറുകളിലെ സൂപ്പർവൈസറെ വിളിച്ച് ടൈ ധരിക്കാത്ത എന്നെയെന്തിന് അകത്തു കയറ്റി എന്ന് ചോദിച്ചു. അവർ കണ്ടില്ലെന്നു മറുപടി പറഞ്ഞപ്പോൾ സഹപ്രവർത്തകയോടു മാപ്പ് പറയാൻ ആവശ്യപ്പെട്ടു. അവരോടു സോറി പറഞ്ഞതിനു ശേഷവും അതേ സഹപ്രവർത്തകയുടെ കാലുപിടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പറ്റില്ലെന്നു പറഞ്ഞപ്പോൾ എന്റെ ടെർമിനലിൽനിന്ന് ഇറങ്ങിപ്പോകൂ എന്നായിരുന്നു മേലുദ്യോഗസ്ഥന്റെ പ്രതികരണം.

അന്നത്തെ ഷിഫ്റ്റിനു ശേഷം ജൂൺ 14 വരെ അവധി ആഘോഷിക്കാനായി പോയി. പോയി വന്ന ശേഷം രാജിക്കത്തും എത്തിക്സ് ഡിപ്പാർട്മെന്റിനു പരാതിയും അയച്ചു. 13ന് നോട്ടിസ് കാലാവധി കഴിഞ്ഞതോടെ ജോലിവിട്ടു. തുടർന്ന് 14ന് സമൂഹ മാധ്യമത്തിൽ സംഭവം വിവരിച്ചു വിഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ അനുരഞ്ജനത്തിനായി പലരും വിളിച്ചതായി ജംഷീദ് പറഞ്ഞു.

BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026