BREAKING NEWS

‘ഇത്തിരി തേങ്ങാ പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, പാല് ശറപറാന്ന് ഒഴുകും’… രാജസ്ഥാൻ യൂട്യൂബറുടെ പരസ്യം കേട്ട് ഓൺലൈൻ വഴി പശുവിനെ വാങ്ങാൻ നോക്കിയ മുൻ പ്രവാസിക്ക് നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപ, കിട്ടിയത് പശുവിനെ വാഹനത്തിൽ കയറ്റുന്ന വീഡിയോ മാത്രം

· · 1 min read
Share: Copied!

കണ്ണൂർ: ഇത്തിരി തേങ്ങാ പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട് ഇത്രയും കൊടുത്താൽ പാല് ശറപറാന്ന് ഒഴുകും’ രാജസ്ഥാനിലെ യൂട്യൂബറുടെ പേജിലെ പരസ്യം കണ്ട് ഓൺലൈൻ വഴി പശുവിനെ വാങ്ങാൻ നോക്കിയ മുൻ പ്രവാസിയിൽ നിന്നും പണം തട്ടിയതായി പരാതി. കണ്ണൂർ മട്ടന്നൂരിലാണ് സംഭവം. ഒരു ലക്ഷം രൂപയാണ് മട്ടന്നൂർ കുമ്മാനം സ്വദേശി റഫീഖിൽ നിന്ന് വ്യാജ സംഘം തട്ടിയെടുത്തത്. സംഭവത്തിൽ കണ്ണൂർ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

യൂട്യൂബ് പരസ്യം കണ്ടാണ് റഫീഖ് പത്ത് പശുക്കളെയും രണ്ട് എരുമകളെയും ഓൺലൈൻ വഴി ഓർഡർ ചെയ്‌തത്. 5,60,000 രൂപയ്‌ക്ക് വിലയുറപ്പിച്ചു. ഒരു ലക്ഷം രൂപ അഡ്വാൻസ്. ബാക്കി തുക പശുക്കളെ വീട്ടിലെത്തിക്കുമ്പോൾ നേരിട്ട് നൽകാമെന്നായിരുന്നു കരാർ. വിൽപ്പനക്കാരൻ എന്ന് പരിചയപ്പെടുത്തിയ ആൾ അയാളുടെ ആധാർ, പാൻകാർഡ്, പശു ഫാമിന്റെ ചിത്രങ്ങൾ എന്നിവയെല്ലാം റഫീഖിന് അയച്ചുനൽകുകയും ചെയ്തു.

മുൻകൂട്ടിയുള്ള കരാർ പ്രകാരം റഫീഖ് 25,000 രൂപ ബാങ്ക് അക്കൗണ്ട് വഴിയും 75,000 രൂപ ഗൂഗിൾ പേ വഴിയും അയച്ചു നൽകി. പിന്നാലെ ഓർഡർ ചെയ്‌ത പശുക്കളെ വാഹനത്തിൽ കയറ്റുന്ന വീഡിയോ റഫീഖിന്റെ ഫോണിലേക്ക് എത്തി. മൂന്ന് ദിവസത്തിനുള്ളിൽ പശുക്കൾ വീട്ടുമുറ്റത്ത് എത്തുമെന്നായിരുന്നു വാഗ്ദാനം. ഒരാഴ്‌ച കഴിഞ്ഞിട്ടും പശു എത്തിയില്ല. പണം വാങ്ങിയ ആളുടെ ഫോണിലേക്ക് വിളിച്ചപ്പോൾ സ്വിച്ച് ഓഫ്. ഇതോടെയാണ് വഞ്ചിക്കപ്പെട്ടുവെന്ന കാര്യം റഫീഖിന് മനസിലായത്. ഇതോടെ പോലീസിനെ സമീപിക്കുകയായിരുന്നു.

“സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പാക്കണം!! ഇത് ഏതെങ്കിലും വിദൂര സഹസ്രാബ്ദത്തിൽ സാധ്യമാകേണ്ട ഒന്നല്ല, ‌നമ്മുടെ സമയത്തും തലമുറയിലും പ്രാപ്യമാവേണ്ട ലോകത്തിന്റെ അടിത്തറയാണ്”- ഫേസ്ബുക്ക് പോസ്റ്റുമായി ആശിർവാദ് സിനിമാസ്

BREAKING NEWS
മോർഫ് ചെയ്ത ചിത്രങ്ങളും വ്യാജ പോസ്റ്റുകളും; വി. ഡി സതീശൻ മുഖ്യമന്ത്രിയായതിനു ശേഷം സോഷ്യൽ മീഡിയയിൽനിന്ന് നീക്കിയത് 15,627 പോസ്റ്റുകൾ; 4,201 പരാതികൾ, 3,472 എണ്ണത്തിൽ പോലീസ് നടപടി
17 Nov 2026
BREAKING NEWS
’ശബരിമലയെ തിരുപ്പതി മാതൃകയിൽ വികസിപ്പിക്കും; തീർഥാടകരുടെ എണ്ണത്തിൽ 50 ശതമാനം വർധന ലക്ഷ്യം,അടുത്ത സീസണിനുമുമ്പ് വൻ സൗകര്യങ്ങളൊരുക്കും’- മുഖ്യമന്ത്രി
17 Nov 2026
BREAKING NEWS
ചുണയുണ്ടെ​ങ്കെിൽ ദേഹത്ത് തൊടടാ..., കൊല്ലാൻ വന്നതെങ്കിൽ കൊല്ലെടാ..., അസഭ്യവര്‍ഷവും കയ്യാങ്കളിയും, മണ്ണന്തല രഞ്ജിത്ത് വധക്കേസ് വിധിക്കിടെ കോടതിക്കു മുമ്പില്‍ തമ്മില്‍ തല്ലി സിപിഎമ്മും ബിജെപിയും
17 Nov 2026
BREAKING NEWS
’ധോണി, ധോണി’-​ ഗ്യാലറിയിൽ ഇനി ആ ആരവം ഇനിയുണ്ടാകില്ല; ഇനി ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ കളിക്കളത്തിലുണ്ടാകില്ല, ഐപിഎൽ കരിയറിന് വിരാമം; പുതിയ ചുമതല മെന്റർ
17 Nov 2026