BREAKING NEWS

കുവൈറ്റിലെ ഇറാൻ ആക്രമണം: കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരണം; പേരു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല; 63 പേർക്ക് പരിക്ക്

· · 1 min read
Share: Copied!

കുവൈറ്റ് സിറ്റി: ഇറാനിയൻ ആക്രമണത്തെ തുടർന്ന് കുവൈത്തിൽ 63 പേർക്ക് പരിക്കേറ്റതായും ഏഴ് പ്രധാന അടിയന്തര ശസ്ത്രക്രിയകൾ നടത്തിയതായും ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് അറിയിച്ചു. ആക്രമണത്തിന്റെ ആദ്യ മണിക്കൂറുകൾ മുതൽ തന്നെ രാജ്യത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും അടിയന്തര ആരോഗ്യ ജാഗ്രത പ്രഖ്യാപിക്കുകയും ഡോക്ടർമാർ, നഴ്സുമാർ, സാങ്കേതിക ജീവനക്കാർ എന്നിവരെ സജ്ജമാക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സംഭവസ്ഥലത്തേക്ക് 25 ആംബുലൻസുകളും അടിയന്തര മെഡിക്കൽ സംഘങ്ങളും അയച്ചതായും പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകി ആശുപത്രികളിലേക്ക് മാറ്റിയതായും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റവരിൽ സാധാരണ പൗരന്മാർ, വിമാനത്താവള ജീവനക്കാർ, യാത്രക്കാർ എന്നിവരുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒടിവുകൾ, തലയ്ക്കേറ്റ ഗുരുതര പരിക്കുകൾ, മസ്തിഷ്ക രക്തസ്രാവം, അവയവങ്ങൾ നഷ്ടമായ കേസുകൾ, സ്ഫോടന പരിക്കുകൾ, പുക ശ്വസിച്ചതിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയ ഗുരുതര പരിക്കുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരിച്ചു. ഇന്ത്യൻ എംബസിയാണ് കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരിച്ചത്. മരിച്ചയാളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. കുവൈത്തിന് നേരെയുള്ള ഇറാനിയൻ ആക്രമണത്തെ ശക്തമായി അപലപിച്ച യുഎഇ കുവൈത്തിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ലെബനൻ പ്രസിഡന്‍റും കുവൈത്തിനും ബഹ്റൈനുമെതിരായ ആക്രമണങ്ങളെ അപലപിച്ചു.

‘കൊലയാളിയെ മന്ത്രി ഒപ്പമിരുത്തരുത്’- കൂട്ട പ്രതിഷേധം; കൃഷി മന്ത്രിയ്ക്കൊപ്പം വാർത്താസമ്മേളനത്തിനെത്തിയ ശ്രീറാം വെങ്കിട്ടരാമന് ഇറങ്ങി പോകേണ്ടി വന്നു

BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026
BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026
BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026