BREAKING NEWS

ലഹരി വേട്ടയ്ക്കിടെ എക്സൈസ് സംഘത്തെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം, ഇൻസ്പെക്ടറുടെ കാലിന് പരുക്ക്, പ്രതി കാറിൽ എംഡിഎംഎയും ഉപേക്ഷിച്ച് രക്ഷപ്പെട്ടു

· · 1 min read
Share: Copied!

കൊല്ലം: കല്ലുംതാഴത്ത് ലഹരിവേട്ടയ്ക്കിടെ എക്സൈസ് സംഘത്തെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. കാറും എംഡിഎംഎയും ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു. എക്സൈസിന്റെ കൊല്ലം എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം കാർ തടയുകയും പരിശോധന നടത്തുകയുമായിരുന്നു.

കളിക്കിടെ ഹൃദയാഘാതം, ബംഗ്ലാദേശ് ക്രിക്കറ്റ് മുൻ നായകൻ തമീം ഇഖ്‌ബാൽ ​ഗുരുതരാവസ്ഥയിൽ, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

ഇതിനിടയിൽ പ്രതി കാർ മുന്നോട്ടെടുക്കുകയും എക്സൈസ് ഇൻസ്പെക്ടർ ദിലീപിനെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. പെട്ടെന്ന് പിന്നോട്ട് മാറിയതിനാൽ വലിയ അപകടം ഒഴിവായി. എങ്കിലും ഇൻസ്പെക്ടറുടെ കാലിന് പരുക്കേറ്റിട്ടുണ്ട്. പ്രതിയെ എക്സൈസ് സംഘം പിന്തുടർന്നെങ്കിലും കൊറ്റങ്കരയിൽ വച്ച് കാറും നാലു ​ഗ്രാം എംഡിഎംഎയും ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു. പ്രതി സമീപ പ്രദേശത്തുണ്ടാകാനുള്ള സാധ്യത പരി​ഗണിച്ച് എക്സൈസ് സംഘം പരിശോധന നടത്തുകയാണ്.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026