BREAKING NEWS

അമിത് ഷായ്‌ക്കെതിരായ കരിങ്കൊടി പ്രതിഷേധം സംഘടനയെടുത്ത തീരുമാനം, തിരിച്ച് കരിങ്കൊടി കാണിച്ചത് രാഷ്ട്രീയ പാപ്പരത്തം- മന്ത്രി ഒ ജെ ജനീഷ്

· · 1 min read
Share: Copied!

കോഴിക്കോട്: അമിത് ഷായ്‌ക്കെതിരായ കരിങ്കൊടി സംഘടനാ തലത്തില്‍ എടുത്ത തീരുമാനമെന്ന് മന്ത്രി ഒ ജെ ജനീഷ്. അതിന് തിരിച്ചും കരിങ്കൊടി കാണിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപണങ്ങള്‍ ഉയരുന്നു. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്ന സമീപനമെടുക്കുന്നുവെന്നടക്കം പുറത്ത് വരുമ്പോള്‍ അതിന്റെയൊക്കെ ഭാഗമായി അധികാരത്തിലിരിക്കുന്ന ആളുകളോട്, അട്ടിമറിക്ക് നേതൃത്വം കൊടുക്കുന്ന ആളുകളോട് ഇത്തരത്തില്‍ ജനാധിപത്യപരമായ പ്രതിഷേധമുണ്ടാവുക സ്വാഭാവികമാണ്.

അത് സംഘടനാപരമായി തന്നെ ഉണ്ടായ ഒരു തീരുമാനത്തിന്റെ ഭാഗമായിട്ടുള്ള പ്രതിഷേധം തന്നെയാണ്. അതില്‍ പാളിച്ച പറ്റിയതായിട്ട് ഞങ്ങളാരും കണക്കാക്കുന്നില്ല – അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അമിത്ഷായെ കരിങ്കൊടി കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതിനെതിരെ സംസ്ഥാനത്തെ എല്ലാ മന്ത്രിമാരെയും കരിങ്കൊടി കാണിക്കുമെന്ന് പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ല.

കേന്ദ്ര ഗവണ്‍മെന്റിനെതിരെ രാജ്യത്ത് എല്ലായിടത്തും യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ പരിപാടികള്‍ നടക്കുകയാണ്. ഇതിന്റെ ഭാഗമായി ഞാന്‍ നയിക്കുന്ന ഒരു പദയാത്ര ഒക്ടോബര്‍ രണ്ടിന് ആരംഭിക്കും. വിവിധങ്ങളായ പ്രതിഷേധ പരിപാടികള്‍ ഉയര്‍ന്നു വരണമെന്നുള്ളത് രാജ്യത്തെ ജനാധിപത്യ സമൂഹം ആഗ്രഹിക്കുന്നുണ്ട്. ആ ജനാധിപത്യ സമൂഹത്തിന്‍രെ താത്പര്യങ്ങള്‍ക്കനുസരിച്ച് സമരം ചെയ്യാനും പ്രതിഷേധിക്കാനുമുള്ള ഉത്തരവാദിത്തം ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുണ്ട്. ആ ഉത്തരവാദിത്തം നിര്‍വഹിക്കും – അദ്ദേഹം പറഞ്ഞു.

BREAKING NEWS
'ആഹാ... ഇനി 17 കാരന്റെ ഫോട്ടോകൂടി മാത്രമേ വെക്കാനുള്ളല്ലോ... മറ്റെല്ലാ വിവരങ്ങളും ഉണ്ടല്ലോ'? പ്രായപൂർത്തിയാകാത്ത കുറ്റാരോപിതന്റെ വിവരങ്ങൾ പങ്കുവെക്കുന്നത് ജുവനൈൽ ജസ്റ്റിസ് ആക്ട് 101-ാം വകുപ്പ് പ്രകാരം രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റകരം- കോ‌ട‌തി!! പേരു വിവരങ്ങളും ഒഴിവാക്കി പുതിയ അപേക്ഷ നൽ...
30 Oct 2026
BREAKING NEWS
സംസ്ഥാന വ്യാപകമായി 4,504 സ്കൂൾ ബസുകളിൽ പൊലീസ് പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ, കൂടുതൽ കേസുകൾ പാലക്കാടും മലപ്പുറത്തും
30 Oct 2026
BREAKING NEWS
മുഖം മറച്ച് ലക്ഷണമൊത്ത ക്രിമിനലുകളെപ്പോലെ യി വന്ന എംഎസ്എഫ്കാരുടെ കൂട്ടത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉണ്ട്, ഇവര്‍ക്ക് ധൈര്യവും പിന്‍ബലവും എവിടുന്നാണ്, ലീഗിന് തീവ്രവാദ സ്വഭാവം കൈവന്നിരിക്കുന്നു, ശക്തമായ നടപടി വേണം- എം ബി രാജേഷ്
30 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: ജയബാലകൃഷ്ണന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി; ജഡ്ജി തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പരാതി നൽകി; നീതിക്കായുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്
30 Oct 2026