BREAKING NEWS

“രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിൽ എന്റെ വായിൽനിന്ന് ഒരു വാക്കുപോലും പ്രതികരണമായി പുറത്തുവരില്ല, അതിൽ ഞാൻ കമന്റ് പറയാൻ പാടില്ല…ഒരാളെ അപകീർത്തിപ്പെടുത്തുന്ന ഒന്നും എന്റെ ഭാഗത്ത് നിന്നുണ്ടാവില്ല!! ആരോപണങ്ങൾ ഏശിയിട്ടില്ല, കോടതി തീരുമാനമെടുക്കട്ടെ”- മുകേഷ് എംഎൽഎ

· · 1 min read
Share: Copied!

കൊല്ലം: രാഹുൽ മാങ്കൂട്ടത്തിലിന്റെ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് തന്റെ ഭാഗത്ത് നിന്ന് ഒരു വാക്കുപോലും പ്രതികരണമായി ഉണ്ടാവില്ലെന്ന് കൊല്ലം എംഎൽഎ എം മുകേഷ്. അതിൽ താൻ കമന്റ് പറയാൻ പാടില്ല. എന്റെ വായിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും ഉണ്ടാവില്ലെന്നും എം. മുകേഷ് പറഞ്ഞു. ഒരാളെ അപകീർത്തിപ്പെടുത്തുന്ന ഒന്നും എന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും മുകേഷ് കൂട്ടിച്ചേർത്തു.

അതുപോലെ തനിക്കെതിരായ ആരോപണങ്ങൾ ഏശിയിട്ടില്ല. തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ട്. അതിനാൽ തനിക്ക് ഒരു ആശങ്കയുമില്ല. കോടതിയുടെ പരിഗണനയിലുള്ള കേസാണത്. കോടതി ഇക്കാര്യത്തിൽ തീരുമാനമെടുക്കട്ടെ. നാട്ടിൽ വികസനമെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും മുകേഷ് എംഎൽഎ പറഞ്ഞു. കൂടാതെ തനിക്ക് ലഭിക്കുന്ന റോളുകൾ മനോഹരമാക്കാനും ശ്രമിക്കുമെന്നും മുകേഷ് പറഞ്ഞു.

താൻ കാസർകോട് മുതൽ പാറശ്ശാല വരെ സഞ്ചരിച്ചാലും ആരും കേസിനെക്കുറിച്ച് തന്നോട് ചോദിക്കില്ല. സിനിമയെ കുറിച്ചോ രാഷ്ട്രീയത്തേ കുറിച്ചോ ആയിരിക്കും ചോദ്യങ്ങൾ. ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ് പറഞ്ഞത് ശ്രദ്ധയി​ൽപ്പെട്ടിരുന്നു. അത് അവരുടെ അഭിപ്രായമാണ്. തന്റെ അഭിപ്രായം പറയാറായിട്ടില്ലെന്നും മുകേഷ് പറഞ്ഞു.

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസ് മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടതിന് പിന്നാലെ കോൺഗ്രസ് പാർട്ടിയിൽ നിന്നും എംഎൽഎയെ പുറത്താക്കിയിരുന്നു. ഇതിനിടെ ലൈം​ഗികാരോപണത്തിൽപ്പെട്ട മുകേഷ് ഉൾപ്പടെയുളള ഇടതുപക്ഷ നേതാക്കൾക്കെതിരെ ആരോപണം ഉയർന്നപ്പോൾ എന്ത് നടപടിയാണ് സിപിഎം സ്വീകരിച്ചതെന്ന ചോദ്യമുയർത്തിയിരുന്നു. ഇക്കാര്യത്തിലാണ് മുകേഷിന്റെ ഭാ​ഗത്തുനിന്ന് പ്രതികരണമെത്തിയത്.

കോൺഗ്രസിന്റെ നടപടി മാതൃകാപരമാണെന്ന് പറയാൻ പറ്റുമോ? രാഹുലിനെ തൊട്ട് ആരെങ്കിലും പറഞ്ഞാൽ അവർക്കു നേരെ അസഭ്യ വർഷമാണ്, ഇതൊക്കെ ഏതെങ്കിലും പാർട്ടിയിൽ സംഭവിക്കുമോ?.. നമുക്ക് ആ വിഷയം വിടാം… അത് തന്നെ ഇങ്ങനെ പറഞ്ഞുക്കൊണ്ട് ഇരിക്കേണ്ട- മുഖ്യമന്ത്രി

BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
മുൻ പരിചയമുള്ളപോലെ വലിയ ലോഹ്യമൊക്കെ പറഞ്ഞ് കടയിൽ കയറി രണ്ട് ഷർച്ച് വാങ്ങി; പുറത്ത് കാറിലിരിക്കുന്ന ഭാര്യയെ കാണിച്ചിട്ട് വന്ന് ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഇറങ്ങി, മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കടയുടമ
27 Oct 2026
BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026