BREAKING NEWS

കിം ജോങ് യുൻ ഇത് എന്ത് ഭാവിച്ചാ? ’പത്ത് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു; എല്ലാം 250 കിലോമീറ്റർ അകലെ കടലിൽ പതിച്ചു’ ; ഉത്തര കൊറിയയുടെ നീക്കത്തിൽ ജാഗ്രത ശക്തമാക്കി ദക്ഷിണ കൊറിയ

· · 1 min read
Share: Copied!

സിയോൾ: ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയൻ സൈന്യം. കിഴക്കൻ തീരത്തെ വോൺസാനിൽ നിന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് ഹ്രസ്വദൂര മിസൈലുകൾ വിക്ഷേപിച്ചതെന്നാണ് വിവരം. കുറഞ്ഞത് പത്ത് മിസൈലുകൾ വിക്ഷേപിച്ചതായും ഇവ ഏകദേശം 250 കിലോമീറ്റർ അകലെ കടലിൽ പതിച്ചതായും ദക്ഷിണ കൊറിയൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.

കൂടുതൽ മിസൈൽ വിക്ഷേപണങ്ങൾക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ ദക്ഷിണ കൊറിയ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ അമേരിക്കയുമായും ജപ്പാനുമായും പങ്കുവെക്കുന്നുണ്ടെന്നും ഇരു രാജ്യങ്ങളുമായും ആശയവിനിമയം തുടരുകയാണെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി. അതേസമയം, വിക്ഷേപിച്ച മിസൈലുകൾ ജപ്പാന്റെ അതിർത്തി പ്രദേശങ്ങളിൽ പതിച്ചിട്ടില്ലെന്ന് ജപ്പാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

വിക്ഷേപണത്തിന് പിന്നാലെ സുരക്ഷാ സാഹചര്യം വിലയിരുത്താൻ ദക്ഷിണ കൊറിയൻ പ്രസിഡന്റ് അടിയന്തര ഉന്നതതല യോഗം വിളിച്ചുചേർത്തു. ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് പ്രസിഡന്റിന്റെ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി. ഇത്തരം നടപടികളിൽ നിന്ന് ഉത്തര കൊറിയ പിന്മാറണമെന്നും ദക്ഷിണ കൊറിയ ആവശ്യപ്പെട്ടു.

അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്കും അന്താരാഷ്ട്ര സമൂഹത്തിനും മുന്നിൽ തങ്ങളുടെ ബാലിസ്റ്റിക് മിസൈൽ ശേഷി പ്രദർശിപ്പിക്കാനാണ് ഉത്തര കൊറിയ വിക്ഷേപണത്തിലൂടെ ലക്ഷ്യമിട്ടതെന്ന് സിയോളിലെ ഡോങ്‌ഗുക് സർവകലാശാലയിലെ ഉത്തരകൊറിയൻ പഠന കേന്ദ്രം പ്രൊഫസർ കിം യോങ്-ഹ്യുൻ വിലയിരുത്തി.

BREAKING NEWS
കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകക്കേസ് വഴിത്തിരിവ്; അമ്മയുടെ സുഹൃത്തും അറസ്റ്റിൽ, കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ്; സൂചന കിട്ടിയത് തെളിവെടുപ്പിനിടെ
29 Oct 2026
BREAKING NEWS
ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷാണ്!!!, അവനത് നിരസിച്ചു, അവളാണ് ക്വട്ടേഷന്‍ നല്‍കിയത്, എന്റെ മകന് മാരകമായി പരുക്കേറ്റു, പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മാതാവ്
29 Oct 2026
BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026
BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026