നോയിഡ: ഉത്തർപ്രദേശിൽ സെക്ടർ 94-ലെ സൂപ്പർനോവ സൊസൈറ്റിയിൽ 43-ാം നിലയിൽ നിന്ന് ചാടി 35കാരൻ ജീവനൊടുക്കി. ശനിയാഴ്ച നടന്ന സംഭവത്തിൽ വീഴ്ചയുടെ ആഘാതത്തിൽ യുവാവിന്റെ ശരീരം രണ്ടായി പിളർന്നതായി പോലീസ് അറിയിച്ചു. മനേസർ സ്വദേശിയായ സംഭവ ജെയിനാണ് മരിച്ചത്. ഉയരം കൂടിയ കെട്ടിടത്തിലെ സ്പൈറ കെട്ടിടത്തിൽ ഓൺലൈൻ വഴി മുറിയെടുത്ത് ഇയാൾ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ജെയിൻ കെട്ടിടത്തിലെത്തിയത്. ഓൺലൈനായി മുറി ബുക്ക് ചെയ്ത ശേഷം ഒരു ദിവസത്തേക്കാണ് ഇവിടെ താമസിക്കാൻ എത്തിയതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് തൊട്ടുമുമ്പ് സമീപത്തെ ഒരു ഫ്ലാറ്റിൽ എസി അറ്റകുറ്റപ്പണി നടത്തുകയായിരുന്ന സംഘം യുവാവിനെ ശ്രദ്ധിച്ചു. ബാലക്കണി റെയിലിങ്ങിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു ഇയാളെ കണ്ടത്. ജീവനക്കാരും മറ്റുള്ളവരും ചേർന്ന് യുവാവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. തുടർന്ന് ഇയാൾ 43-ാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
സംഭവത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ ഉൾപ്പെടുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കെട്ടിടത്തിന്റെ ബാലക്കണിയിലെ പുറംഭാഗത്തെ ഇടുങ്ങിയ തട്ടിൽ യുവാവ് നിൽക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. താഴെ നിന്നിരുന്നവർ പരിഭ്രാന്തരായി കാഴ്ച കാണുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുന്നുണ്ട്. സുരക്ഷാ ജീവനക്കാരെ വിളിക്കണമെന്നും യുവാവ് എവിടെയാണ് നിൽക്കുന്നതെന്നും ആളുകൾ പരസ്പരം സംസാരിക്കുന്നതും വീഡിയോയിൽ കേൾക്കാം. ഇതിനിടെ റെയിലിങ് കടന്ന് ഉയർന്ന ഭാഗത്തേക്ക് യുവാവ് കയറിയിരുന്നതായും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
ബാലക്കണിയിൽ നിന്ന് ചാടിയത് ജീവനൊടുക്കുകയെന്ന ഉദ്ദേശത്തോടെയായിരുന്നുവെന്ന് പോലീസ് പറയുന്നു. വീഴ്ചയുടെ ആഘാതത്തിൽ ശരീരം രണ്ടായി പിളർന്ന് യുവാവ് തൽക്ഷണം മരിച്ചു.
വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി ആവശ്യമായ തെളിവുകൾ ശേഖരിച്ചു. കെട്ടിടത്തിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.
സംഭവസമയത്ത് പ്രദേശത്തുണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോൾ സംഭവ ജെയിൻ മാനസിക സമ്മർദത്തിലായിരുന്നുവെന്ന് ചിലർ പോലീസിനോട് പറഞ്ഞതായാണ് വിവരം. കുടുംബത്തെ വിവരം അറിയിച്ച പോലീസ് തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.
പ്രാഥമിക അന്വേഷണത്തിൽ യുവാവ് കടബാധ്യത മൂലം ബുദ്ധിമുട്ടിയിരുന്നതായും വലിയ സാമ്പത്തിക സമ്മർദത്തിലായിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിന് മുമ്പ് നാല് ദിവസമായി ഇയാൾ വീട്ടിൽ നിന്ന് വിട്ടുനിന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്. പിതാവുമായി നടത്തിയ ഒരു ചാറ്റും കണ്ടെത്തിയതായി സൂചനയുണ്ട്. എന്നാൽ സംഭവ ജെയിൻ ജീവനൊടുക്കാൻ തീരുമാനിച്ചതിന്റെ കൃത്യമായ കാരണവും സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളും ഇപ്പോഴും അന്വേഷണത്തിലാണ്. സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച് സംഭവത്തിന്റെ മുഴുവൻ പശ്ചാത്തലവും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസിപ്പോൾ.




