BREAKING NEWS

‘മുംബൈയെ തകർക്കാൻ 34 ചാവേറുകൾ ന​ഗരത്തിൽ, 14 പാക്ക് ഭീകരർ ഇന്ത്യയിൽ കടന്നിട്ടുണ്ട്, സ്ഫോടനത്തിന് 400 കിലോ ആർഡിഎക്സും എത്തിച്ചിണ്ട്’, സുഹൃത്തിനെ കുടുക്കാൻ ജ്യോതിഷി കൊടുത്ത പണിയിൽ നട്ടംതിരിഞ്ഞത് പോലീസ്, ഒരാൾ അറസ്റ്റിൽ

· · 1 min read
Share: Copied!

നോയിഡ: സുഹൃത്തിനോടുള്ള മുൻവൈരാ​ഗ്യത്തിൽ വ്യാജ സന്ദേശമയച്ച ജ്യോതിഷി പിടിയിൽ. ചാവേറുകളും ആർഡിഎക്സും ഉപയോഗിച്ച് മുംബൈ നഗരത്തെ തർക്കുമെന്നു ഭീഷണിസന്ദേശം അയച്ച സംഭവത്തിൽ ബിഹാറിലെ പാടലിപുത്ര സ്വദേശിയായ അൻപത്തിയൊന്നുകാരനായ അശ്വിനി കുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞ അഞ്ചുവർഷമായി ഇയാൾ നോയിഡയിൽ ആണ് ജീവിക്കുന്നത്. ജ്യോത്സ്യനായി ജോലി നോക്കുന്നയാളാണ് അശ്വിനി കുമാറെന്ന് പോലീസ് പറയുന്നു. ഇയാളുടെ ഫോണും സിം കാർഡും പിടിച്ചെടുത്തിട്ടുണ്ട്.

അതേസമയം ഫിറോസ് എന്ന സുഹൃത്തിനെ കുടുക്കാനാണ് അശ്വനി കുമാർ ഭീഷണി സന്ദേശം അയച്ചതെന്നാണ് എഫ്ഐആർ പറയുന്നു. പട്നയിലെ ഫുൽവാരി ഷെരീഫ് സ്വദേശിയായ ഫിറോസിന്റെ പരാതിയിൽ 2023ൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്നു മൂന്നു മാസമാണ് ഇയാൾ ജയിലിൽ കിടന്നത്. ഇതിനു പ്രതികാരമായാണ് ഫിറോസിന്റെ പേരിൽ മുംബൈ പോലീസിന് വാട്സാപ്പിൽ ഭീഷണി സന്ദേശം അയച്ചത്.

അറസ്റ്റിലായ ഇയാളിൽനിന്ന് പോലീസ് ഏഴു മൊബൈൽ ഫോണുകൾ, മൂന്ന് സിംകാർഡുകൾ, ആറ് മെമ്മറി കാർഡ് ഹോൾഡറുകൾ, ഒരു എക്സ്റ്റേർണൽ സിം സ്ലോട്ട്, രണ്ട് ഡിജിറ്റൽ കാർഡുകൾ, നാലു സിം കാർഡ് ഹോൾഡറുകൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. മുംബൈ ട്രാഫിക് പോലീസിന്റെ ഔദ്യോഗിക വാട്‌സാപ് നമ്പറിലേക്കാണ് ഇന്നലെ ഇയാളുടെ ഭീഷണി സന്ദേശം ലഭിച്ചത്. നഗരത്തിൽ പലയിടങ്ങളിലായി 34 ചാവേറുകളെ സ്ഥാപിച്ചുവെന്നും 14 പാക്ക് ഭീകരർ ഇന്ത്യയിൽ കടന്നിട്ടുണ്ടെന്നുമായിരുന്നു സന്ദേശത്തിൽ പറയുന്നത്. ലഷ്കറെ ജിഹാദിയുടെ ഭീകരരാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നതെന്നും 400 കിലോ ആർഡിഎക്സ് സ്ഫോടനത്തിന് ഉപയോഗിക്കും എന്നും സന്ദേശത്തിൽ പറയുന്നതായി മുംബൈ പോലീസ് പറഞ്ഞിരുന്നു. ഗണേശോത്സവത്തിനു ഒരു ദിവസം മുൻപെത്തിയ ഭീഷണി സന്ദേശത്തിനു പിന്നാലെ കനത്ത ജാഗ്രത നഗരത്തിലെങ്ങും ഉണ്ടായിരുന്നു. സുരക്ഷ വർധിപ്പിക്കുകയും ചെയ്തിരുന്നു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026