BREAKING NEWS

കോഴിക്കോട് മെഡിക്കൽ കോളേജിൽ എക്സറേ ഫിലിമില്ല; കമ്പ്യൂട്ടറിലെ ചിത്രം മൊബൈൽ ഫോണിൽ ഫോട്ടോയെടുത്ത് ഡോക്ടറെ കാണിക്കാൻ രോ​ഗികൾക്ക് നിർദേശം; ക്ലാരിറ്റിയുള്ള മൊബൈല്‍ ഫോണ്‍ ക്യാമറയില്ലെങ്കില്‍ രോ​ഗനിർണ്ണയം സ്വാഹ!!

· · 1 min read
Share: Copied!

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എക്സറേ ഫിലിമുകളുടെ ക്ഷാമം രൂക്ഷമായതോടെ രോഗികള്‍ക്ക് പരിശോധനാഫലങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി നല്‍കുന്ന സാഹചര്യം. കമ്പ്യൂട്ടറില്‍ പ്രദര്‍ശിപ്പിക്കുന്ന എക്സറേ ചിത്രങ്ങള്‍ രോഗികളുടെ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്ത് ഡോക്ടര്‍മാരെ കാണിക്കാനാണ് നിര്‍ദേശം നല്‍കുന്നത്. ഇതുമൂലം രോഗികളും ബന്ധുക്കളും വലിയ ബുദ്ധിമുട്ട് നേരിടുന്നതായി പരാതിയുണ്ട്.

ഫിലിം വിതരണം ചെയ്യുന്ന കമ്പനി വിതരണം താല്‍ക്കാലികമായി നിര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നല്ല ക്യാമറ നിലവാരമുള്ള മൊബൈല്‍ ഫോണ്‍ ഇല്ലെങ്കില്‍ ചിത്രങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയില്ലെന്നും രോഗികള്‍ പറയുന്നു. അതേസമയം, പ്രശ്നം ഇന്ന് തന്നെ പരിഹരിക്കുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം, കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെയും ഗുരുതര ചികിത്സാ പിഴവ് ആരോപണം ഉയര്‍ന്നിരുന്നു. കുത്തിവെപ്പിന് ശേഷം ശരീരത്തിനുള്ളില്‍ സൂചിയുടെ ഭാഗം കുടുങ്ങിയെന്നാണ് പരാതി. ആറന്മുള സ്വദേശിനിയായ 68-കാരി വത്സലയ്ക്കാണ് ദുരനുഭവമുണ്ടായത്. ഒരു വര്‍ഷത്തോളം ശരീരത്തിനുള്ളില്‍ സൂചിയുമായി കഴിഞ്ഞ ശേഷം നടത്തിയ ശസ്ത്രക്രിയയിലും മുഴുവന്‍ സൂചിയും പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് പരാതിക്കാരി പറയുന്നത്.

‘കെഎസ്‌ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര വോട്ട് നേടാൻ പ്രഖ്യാപിച്ചതല്ല; സ്ത്രീ ക്ഷേമത്തിന് സർക്കാർ നൽകുന്ന പിന്തുണയുടെ ഭാ​ഗം; പദ്ധതി ജൂൺ 15 മുതൽ‘: മന്ത്രി സി.പി. ജോൺ

BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
മുൻ പരിചയമുള്ളപോലെ വലിയ ലോഹ്യമൊക്കെ പറഞ്ഞ് കടയിൽ കയറി രണ്ട് ഷർച്ച് വാങ്ങി; പുറത്ത് കാറിലിരിക്കുന്ന ഭാര്യയെ കാണിച്ചിട്ട് വന്ന് ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഇറങ്ങി, മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കടയുടമ
27 Oct 2026
BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026