BREAKING NEWS

കേസിനെ പ്രതിരോധിക്കേണ്ട ബാധ്യത രാഹുലിന് മാത്രം, കേസിൽ പാർട്ടിക്ക് ബാധ്യതയില്ല!! എംഎൽഎ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടില്ല, കേസിൻറെയും അന്വേഷണത്തിൻറെയും പോക്ക് എങ്ങനെയന്ന് നോക്കി തീരുമാനിക്കാം- നേതൃത്വം

· · 1 min read
Share: Copied!

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസ് വന്നുവെന്നതിന്റെ പേരിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തത്കാലം കൂടുതൽ നടപടിയെടുക്കേണ്ടേന്ന് കോൺഗ്രസ് നേതൃത്വത്തിൽ ധാരണ. ഇതോടെ രാഹുൽ മാങ്കൂട്ടത്തിലിനോട് എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടില്ല. മുന്നോട്ടുള്ള കേസിന്റെ ഗതി പാർട്ടി നിരീക്ഷിക്കും.

എന്നാൽ കേസിൽ പാർട്ടിക്ക് ബാധ്യതയില്ലെന്നാണ് നേതാക്കളുടെ നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വന്ന പരാതിയും കേസും സ്വർണക്കൊള്ളയിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള സിപിഎം കെണിയെന്ന് പറഞ്ഞ് പ്രത്യാക്രമണവും നേതാക്കൾ തുടങ്ങിക്കഴിഞ്ഞു. സസ്പെൻഷനിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇനി എടുക്കാവുന്ന നടപടി പാർട്ടിയിൽ നിന്ന് പുറത്താക്കുകയെന്നതാണ്. കടുത്ത നടപടി വേണമെന്നാവശ്യം പാർട്ടിയിൽ ഒരു വിഭാഗം നേതാക്കൾക്കുണ്ട്. നടപടിക്കാര്യത്തിൽ ഭിന്നത നിലനിൽക്കുമ്പോഴും പുറത്താക്കലിലേക്ക് തത്കാലം പോകേണ്ടെന്നാണ് പ്രധാന നേതാക്കളുടെ കൂടിയാലോചനയിലുണ്ടായ ധാരണ.

കൂടാതെ പരാതി നൽകി രീതിയും തുടർ സംഭവവികാസങ്ങളും കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. തുടർ നടപടി വേണോയെന്ന് തീരുമാനം ഹൈക്കമാൻഡ് ഇപ്പോൾ കെപിസിസിക്ക് വിടുകയാണ്. പരാതി വന്നയുടനെ നടപടിയെടുക്കേണ്ടെന്നും കേസിൻറെയും അന്വേഷണത്തിൻറെയും പോക്ക് എങ്ങനെയെന്ന് നോക്കി തീരുമാനിക്കാമെന്നുമാണ് ധാരണ. എന്നാൽ കേസിനെ പ്രതിരോധിക്കേണ്ട ബാധ്യത രാഹുലിന് മാത്രമെന്നാണ് നേതാക്കളുടെ പക്ഷം.

പരാതി കൊടുത്ത സമയവും രീതിയും വച്ച് പിന്നിൽ സിപിഎം ഗൂഢാലോചനയുണ്ടെന്ന് ഉറപ്പിക്കുകയാണു നേതാക്കൾ നേതാക്കൾ. അതേസമയം സ്വർണക്കൊള്ളയെക്കുറിച്ച് പറയുമ്പോഴും ബലാത്സംഗക്കേസിലെ പോലീസിൻറെ തുടർ നീക്കങ്ങളും, നേരിടാൻ രാഹുൽ എടുക്കുന്ന നിയമ നടപടിയുടെ ഗതിയും നേതൃത്വം നിരീക്ഷിക്കുന്നുമുണ്ട്.

യുവതി മൂന്നുതവണ പീഡിപ്പിക്കപ്പെട്ടു, രണ്ട് തവണ യുവതിയുടെ ഫ്ലാറ്റിൽവച്ചും ഒരുതവണ രാഹുലിന്റെ ഫ്ലാറ്റിൽ വച്ചും, മേയ് 30ന് കാറിൽ വച്ച് സുഹൃത്തുവഴി ഭ്രൂണഹത്യക്കുള്ള മരുന്നു കഴിപ്പിച്ചു, പീഡനത്തിനുശേഷം നഗ്നദൃശ്യം പകർത്തി യുവതിയെ ഭീഷണിപ്പെടുത്തി… രാഹുലിനെതിരെ 10 വർഷം മുതൽ ജീവപര്യന്തം വരെ തടവുലഭിക്കാവുന്ന വകുപ്പുകൾ!! അറസ്റ്റ് ഉടൻ, വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ്

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026