BREAKING NEWS

പി.വി. അൻവറിന് സ്വാർത്ഥ താത്‌പര്യം, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പാർട്ടി അനുകൂല നിലപാട് സ്വീകരിക്കാത്തതാണ് എൽഡിഎഫ് വിടാൻ കാരണമെന്ന് ഇപ്പോൾ വ്യക്തമാവുന്നു… തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി രാജിവച്ച് സിപിഎമ്മിലേക്ക്

· · 1 min read
Share: Copied!

നിലമ്പൂർ: തൃണമൂൽ കോൺഗ്രസ് ചുങ്കത്തറ പഞ്ചായത്ത് കൺവീനർ പി.ബി. സുഭാഷ് രാജിവച്ച് സിപിഎമ്മിലേക്ക് ചേക്കേറുന്നു. പി.വി. അൻവറിന് സ്വാർത്ഥ താത്‌പര്യം മാത്രമാണെന്നും അദ്ദേഹം ഉപജാപക സംഘത്തിന്റെ പിടിയിലാണെന്നും പി.വി. അൻവറുമായും തൃണമൂൽ കോൺസുമായുമുള്ള എല്ലാ ബന്ധക്കളും അവസാനിപ്പിച്ചതായും സുഭാഷ് പറഞ്ഞു.

പിവി അൻവറിനെതിരെ ആരോപണമുന്നയിച്ച സുഭാഷ് താൻ ഉൾപ്പെടെയുള്ളവർ അൻവറിന്റെ നിലപാടിൽ ശരിയുണ്ടെന്ന് ചിന്തിച്ച് അദ്ദേഹത്തിനൊപ്പം കൂടിയവരാണ്. എന്നാൽ പി.വി. അൻവർ ഇടതുപക്ഷം വിടുമ്പോൾ ഉന്നയിച്ച കാര്യങ്ങൾ അദ്ദേഹത്തിന് തെളിയിക്കാനാവുന്നില്ലായെന്നും ആരോപിക്കുന്നു. പിണറായിസത്തിനെതിരേ രംഗത്തുവന്ന് പിന്നീട് സതീശനിസവും നക്സസും ആരോപിക്കുമ്പോഴും അൻവറിന് സ്വന്തമായി ഒരു നിലപാട് സ്വീകരിക്കാനായില്ല. അദ്ദേഹത്തിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും സ്വാർത്ഥ താത്‌പര്യങ്ങൾക്കും പാർട്ടി അനുകൂല നിലപാട് സ്വീകരിക്കാത്തതാണ് എൽഡിഎഫ് വിടാൻ കാരണമെന്ന് ഇപ്പോൾ വ്യക്തമാവുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു സീറ്റെങ്കിലും തൃണമൂലിന് നൽകാൻ യുഡിഎഫിനോട് കേഴുകയാണ് അൻവറും പാർട്ടിയുമെന്നും സുഭാഷ് പറയുന്നു. യുഡിഎഫ് വാതിലടച്ചപ്പോൾ സിപിഎമ്മുമായും അടവുനയം സ്വീകരിക്കുമെന്നാണ് തൃണമൂൽ പ്രഖ്യാപിച്ചത്. ഇത് നാണക്കേടായെന്നാണ് തൃണമൂൽ പ്രവർത്തകർ പറയുന്നത്. ചുങ്കത്തറ പഞ്ചായത്ത് ഭരണം കൈവെള്ളയിൽവെച്ച് കൊടുത്തിട്ടും യുഡിഎഫ് അൻവറിനെ കൈയൊഴിഞ്ഞെന്നും സുഭാഷ് ആരോപിച്ചു.

BREAKING NEWS
സർക്കാരിന്റെ ഇരട്ട നീതി! ആരെങ്കിലും പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല്‍ കേസില്ല, രാഹുൽ ഗാന്ധിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അത് ക്രിമിനൽ കേസ്, വിമര്‍ശനവുമായി ആര്‍ ശ്രീലേഖ
17 Oct 2026
BREAKING NEWS
’കോട്ടകൾ തകർന്നു, വോട്ടും ചോർന്നു’; തിരുത്താനുള്ള പ്ലാനുകളൊരുക്കി സി.പി.എം; നേതാക്കൾ സ്വത്ത് വെളിപ്പെടുത്തും, പതിവായി ഗൃഹസന്ദർശനം, നേതൃത്വത്തിലേക്ക് വരുന്നവർ കളങ്കമില്ലാത്തവരാകണം
17 Oct 2026
BREAKING NEWS
ലോറിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ചുവീണു, പിന്നാലെ പൊട്ടിത്തെറി, ബൈക്കുകാരന് ദാരുണാന്ത്യം
17 Oct 2026
BREAKING NEWS
പുതുതായി ആരംഭിച്ച ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് നൂറോളം പേര്‍ക്ക് മഞ്ഞപ്പിത്തം, ഒരാള്‍ മരിച്ചു, 18 പേര്‍ ചികിത്സയി, ഒരാളുടെ നില ഗുരുതരം
17 Oct 2026