BREAKING NEWS

പത്തോളം മന്ത്രിമാരെ ഇറക്കി സ്വരാജ്, കെപിസിസി അധ്യക്ഷൻ, യുഡിഎഫ് കൺവീനർ തുടങ്ങി നേതാക്കളുടെ നീണ്ട നിരതന്നെ ഒരുക്കി യുഡിഎഫ്, ആളും ആരവങ്ങളുമില്ലാതെ പിവി അൻവർ

· · 1 min read
Share: Copied!

മലപ്പുറം: നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ ഒന്നാംഘട്ട മണ്ഡല പര്യടനത്തിന് ഇന്നുകൊണ്ട് സമാപനമാകും. പ്രചരണത്തിനായി എൽഡിഎഫ് പി രാജീവ്, വി ശിവൻകുട്ടി, റോഷി അഗസ്റ്റിൻ തുടങ്ങി പത്തോളം മന്ത്രിമാരെ ഇറക്കുമ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് , കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തുടങ്ങി നേതാക്കളുടെ നീണ്ട നിരയെയെത്തന്നെ ഇറക്കിയാണ് യുഡിഎഫിന്റെ പ്രചരണം. കൂടാതെ ബിജെപി സ്ഥാനാർത്ഥി നിലമ്പൂർ നഗരസഭ പരിധിയിൽ പര്യടനം നടത്തും. എന്നാൽ മണ്ഡലത്തിൽ ആളും ആരവങ്ങളില്ലാതെ പ്രചാരണവുമായി മുന്നോട്ട് പോവുകയാണ് പിവി അൻവർ.

അതേസമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് മലപ്പുറത്ത് ചേരും. നേതാക്കളെല്ലാം നിലമ്പൂർ കേന്ദ്രീകരിച്ചതിനാൽ മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിലാണ് രാവിലെ യോഗം ചേരുക. മുഖ്യമന്ത്രിയും യോഗത്തിൽ പങ്കെടുക്കും. സ്വരാജിന്റെ സ്ഥാനാർത്ഥിത്വം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജമായെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

അതുപോലെ വഴിക്കടവ് അപകടം സംബന്ധിച്ച മന്ത്രി എ കെ ശശീന്ദ്രന്റെ പരാമർശം യോഗത്തിൽ ചർച്ചയായേക്കും. ശശീന്ദ്രന്റെ വാദം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, വിജയരാഘവൻ എന്നിവർ ഏറ്റെടുത്തത് അനുചിതമായെന്ന് ചില നേതാക്കൾക്ക് എങ്കിലും അഭിപ്രായമുണ്ടായ സാഹചര്യത്തിലാണിത്.

സ്റ്റേഷനിൽ കോൺഗ്രസുകാർക്കൊപ്പം ജന്മദിനം ആഘോഷമാക്കി പോലീസുകാരൻ, കേക്ക് മുറിയ്ക്കലും വീഡിയോ എടുപ്പും, ഇൻസ്പെക്ടർക്കെതിരേ റിപ്പോർട്ട്

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026