BREAKING NEWS

സ്റ്റേഷനിൽ കോൺഗ്രസുകാർക്കൊപ്പം ജന്മദിനം ആഘോഷമാക്കി പോലീസുകാരൻ, കേക്ക് മുറിയ്ക്കലും വീഡിയോ എടുപ്പും, ഇൻസ്പെക്ടർക്കെതിരേ റിപ്പോർട്ട്

· · 1 min read
Share: Copied!

കൊടുവള്ളി: കൊടുവള്ളി പോലീസ് സ്റ്റേഷനിൽ കെയ്ക്ക് മുറിച്ച് പോലീസ് ഓഫീസറുടെ ജന്മദിനാഘോഷം. കൊടുവള്ളി പോലീസ് ഇൻസ്പെക്ട‌ർ കെ.പി. അഭിലാഷിന്റെ ജന്മദിനമാണ് കോൺഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റിന്റെയും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെയും നേതൃത്വത്തിൽ ആഘോഷിച്ചത്. നേതാക്കൾക്കൊപ്പം ഏതാനും പ്രവർത്തകരും ആഘോഷത്തിൽ പങ്കുചേരാൻ സ്റ്റേഷനിൽ എത്തിയിരുന്നു.

ജന്മദിനാഘോഷത്തിന്റെ വിഡിയോദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.വീഡിയോ പുറത്തുവന്നതോടെ ഔദ്യോഗിക സ്ഥാനത്തിരിക്കെ ജാഗ്രതക്കുറവ് സംഭവിച്ചെന്ന് കാണിച്ച് ഇൻസ്പെക്ടർക്കെതിരേ താമരശ്ശേരി ഡിവൈഎസ്‌പി റൂറൽ ജില്ലാ പോലീസ് മേധാവിക്ക്‌ റിപ്പോർട്ട് നൽകിയെന്നാണ് സൂചന.

‘ഹാപ്പി ബർത്ത് ഡേ ബോസ്’ എന്ന തലക്കെട്ടോടെ മേയ് 30-നാണ് ജന്മദിനാഘോഷത്തിന്റെ വീഡിയോ യൂത്ത് കോൺഗ്രസ് നേതാവ് ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർക്കെതിരേ നടപടിക്ക്‌ സാധ്യതയുണ്ടെന്നാണ് സൂചന.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026