BREAKING NEWS

ഉമര്‍ മുഹമ്മദിന് ഹവാല വഴി 20 ലക്ഷം ലഭിച്ചു, സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ വന്‍ തോതില്‍ വളം വാങ്ങിക്കൂട്ടിയതായി കണ്ടെത്തല്‍, ലൈസന്‍സില്ലാതെ വളം വിറ്റയാള്‍ കസ്റ്റഡിയില്‍

· · 1 min read
Share: Copied!

ന്യൂഡൽഹി: ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ച ഐ20 കാർ ഓടിച്ചിരുന്ന ഭീകരൻ ഉമർ മുഹമ്മദിന് 20 ലക്ഷം രൂപ ലഭിച്ചിരുന്നതായി എൻഐഎ. ഇതു സംബന്ധിച്ച ഹവാല ഇടപാടുമായി ബന്ധമുള്ള ചിലരെ അന്വേഷണസംഘം ചോദ്യംചെയ്തുവരികയാണ്. ഭീകരർ രാജ്യത്ത് സ്ഫോടനപരമ്പര നടത്തുന്നതിന് പദ്ധതിയിട്ടിരുന്നെന്നെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഉമർ മുഹമ്മദ് ഹരിയാനയിലെ നൂഹിൽനിന്ന് വലിയ അളവിൽ വളം സംഭരിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

സ്ഫോടകവസ്തുക്കൾ നിർമിക്കാനുപയോഗിക്കാവുന്ന എൻപികെ വളമാണ് വാങ്ങിക്കൂട്ടിയത്. ലൈസൻസില്ലാതെ വളം വിൽപ്പനനടത്തിയിരുന്ന ദിനേശ് എന്നയാളെ നൂഹിൽനിന്ന് അധികൃതർ കസ്റ്റഡിയിലെടുത്തു.സ്ഫോടനദിവസം വസീർപുർ വ്യവസായ മേഖലയിൽ ഡോ. ഉമർ നബി കാർ നിർത്തി ഇറങ്ങിപ്പോയ ചായക്കടയിലെ ആളെയും ചോദ്യംചെയ്തു.

വന്നയാൾ ഒന്നും വാങ്ങിയിരുന്നില്ലെന്നും കുറച്ചുസമയത്തിനുശേഷം മടങ്ങിയെന്നും മൊഴിനൽകി.ചെങ്കോട്ട സ്ഫോടനത്തിനു പിന്നാലെ ബംഗാളിൽനിന്ന് പിടിയിലായ ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയിലെ എംബിബിഎസ് വിദ്യാർഥി ജാനിസുർ ആലം എന്ന നിസാറും ഭീകരസംഘത്തിലെ കണ്ണിയാണെന്ന് എൻഐഎ സംശയിക്കുന്നു. കശ്മീർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭീകരസംഘത്തെക്കുറിച്ച് ആദ്യസൂചന ലഭിച്ചത്. തുടർന്ന് ഫരീദാബാദിൽനിന്ന് സ്ഫോടകവസ്തുക്കൾ പിടികൂടി.

അതിനുശേഷമാണ് ഡൽഹി ചെങ്കോട്ടയ്ക്കടുത്ത് കാർസ്ഫോടനമുണ്ടായത്. ഭീകരാക്രമണശ്രമങ്ങൾക്കിടെ പ്രതികൾ രാജ്യംവിടാൻ പദ്ധതിയിട്ടതായും സൂചനയുണ്ട്. അറസ്റ്റിലായ ഡോ. ഷഹീൻ ഷാഹിദ് ഈയടുത്താണ് പാസ്പോർട്ടിന് അപേക്ഷിച്ചത്. പോലീസ് വെരിഫിക്കേഷൻ നവംബർ മൂന്നിനായിരുന്നു.

 

BREAKING NEWS
യമുനാ നദി 30 കിലോമീറ്റർ ശുചീകരിച്ചെന്ന് മനോജ് തിവാരി; ‘എങ്കിൽ വരൂ, കുഞ്ച് ഘാട്ടിലെ നദീജലം കുടിക്കൂ‘വെന്ന് എഎപിയുടെ വെല്ലുവിളി
30 Oct 2026
BREAKING NEWS
നേഹയെപ്പോലൊരു മകളെയല്ല, ഭദ്രകീർത്തിയെപ്പോലൊരു മകളെയാണ് വളർത്തേണ്ടത്’; വിനീത് ശ്രീനിവാസന് തുറന്ന കത്തുമായി സെൻകുമാർ
30 Oct 2026
BREAKING NEWS
‘ഇവർക്കൊന്നും ബോധമില്ലേ? ബുദ്ധിയുള്ള മനുഷ്യരല്ലേ? ഫോണിലൂടെ അറസ്റ്റ് ചെയ്യപ്പെടുമെന്ന് എങ്ങനെ വിശ്വസിക്കും? ഫോൺ ചുമരിലേക്ക് എറിഞ്ഞാൽ എല്ലാ ഭീഷണിയും തീരും; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ബാങ്കുകൾ നഷ്ടപരിഹാരം നൽകണം’: സുപ്രീംകോടതി
30 Oct 2026
BREAKING NEWS
നഷ്ടമായത് മൂന്നു പെൺകുട്ടികൾക്ക് ശേഷം കാത്തിരുന്നു കിട്ടിയ ഏക ആൺതരിയെ!! നാലുവയസുകാരന്റെ കൈയിലെ ചോക്ലേറ്റ് മേടിച്ചുകഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു, ദിവസങ്ങളോളും പക മനസിൽ കരുതിവച്ചു, ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് അയൽവാസിയായ കുഞ്ഞിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെള്ളടാങ്കിലേക്ക് തള്ളിയിട്ടു, കുട്ടി പുറ...
30 Oct 2026