BREAKING NEWS

വാഹനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു, വാക്കുതർക്കത്തിനിടെ ഒരാൾ പിടിച്ചുനിർത്തി, മറ്റൊരാൾ വാളെടുത്തു വെട്ടി!! അവരെ തട്ടിമാറ്റി ഓടി അടുത്തുള്ള ക്ഷേത്രത്തിലെത്തി, അവിടെനിന്നാണ് പോലീസിനെയും ഒരു സുഹൃത്തിനേയും വിളിച്ചത്… പ്രദീപ് ആക്രമണത്തിന് ഇരയായത് പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാര്യയ്ക്ക് ഭക്ഷണം നൽകി തിരികെ വരുന്നതിനിടെ

· · 1 min read
Share: Copied!

തിരുവനന്തപുരം: യുവാവ് നടു റോഡിൽ വച്ച് ആക്രമിക്കപ്പെട്ടത് പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്ന ഭാര്യക്ക് ഭക്ഷണം വാങ്ങി നൽകിയ ശേഷം രാത്രി വീട്ടിലേക്കു മടങ്ങുമ്പോഴെന്ന് നെയ്യറ്റിൻകര മൺവിളയിൽ കഴിഞ്ഞ ദിവസം പുലർച്ചെ വെട്ടേറ്റ പ്രദീപ്. മൂന്നം​ഗ സംഘത്തിന്റെ ആക്രമണത്തിൽ കയ്യിലും നെഞ്ചിലും വയറിലും മുതുകിലുമായി വെട്ടേറ്റ പ്രദീപ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ‘‘വീടിന് 500 മീറ്റർ അടുത്തെത്തിയപ്പോഴാണു മൂന്നുപേർ റോഡിനു നടുവിൽ നിൽക്കുന്നതു കണ്ടത്. അവർ ആദ്യം കാർ തടഞ്ഞുനിർത്തി പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. കാറിൽനിന്ന് ഇറങ്ങിയപ്പോൾ പരസ്പരം വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ ഒരാൾ വാളെടുത്ത് വെട്ടുകയായിരുന്നു’’.

‘‘കൂടെയുണ്ടായിരുന്ന ഒരാൾ പിടിച്ചുനിർത്തിക്കൊടുത്തു. മൂന്നുപേർ ഉണ്ടായിരുന്നതിനാൽ രൂക്ഷമായ ആക്രമണമാണു തനിക്കുനേരെയുണ്ടായത്. അതിനിടയിൽ അവരെ ഒരുവിധത്തിൽ തട്ടിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് അടുത്തുള്ള ക്ഷേത്രത്തിലെത്തി അവിടെനിന്നാണ് പോലീസിനെയും ഒരു സുഹൃത്തിനെയും വിളിച്ചു വിവരം പറഞ്ഞത്. സുഹൃത്ത് എത്തിയ ശേഷമാണ് നെയ്യാറ്റിൻകര ആശുപത്രിയിൽ പോയത്. തിരിച്ചു വീട്ടിലേക്കു പോകുമ്പോഴാണ് എന്റെ കാർ പൂർണമായി കത്തിച്ചത് കണ്ടത്. ആർക്കും ഒരു ദ്രോഹവും ചെയ്യാതെ ജീവിക്കുന്ന എന്നെ ഒരു പരിചയവുമില്ലാത്ത ആളുകൾ അപ്രതീക്ഷിതമായാണ് ഇത്തരത്തിൽ ക്രൂരമായി ഉപദ്രവിച്ചിരിക്കുന്നത്. അക്രമികൾ ആരായിരുന്നാലും അവരെ കണ്ടെത്തി ശിക്ഷിക്കണം’’ – പ്രദീപ് പറഞ്ഞു.

അതേസമയം, പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ളവരാണ് അക്രമികൾ എന്നാണു കരുതുന്നതായി മാരായമുട്ടം പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം സ്ഥലത്തുനിന്നു മുങ്ങിയ മൂന്നുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. രാത്രി മദ്യപിക്കുന്നതിനിടെ അതു ചോദ്യം ചെയ്തതാവാം പ്രകോപനത്തിനു കാരണമെന്നാണു പോലീസ് കരുതുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് നെയ്യാറ്റിൻകര കൊല്ലയിൽ കൊടവിളാകത്തു വച്ച് ആക്രമണം ഉണ്ടായത്. വീട്ടിലേക്കു വരികയായിരുന്ന പ്രദീപ്, നടുറോഡിൽനിന്നവരോട് മാറാൻ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്. പ്രദീപിന്റെ കയ്യിലും നെഞ്ചിലും വയറിലും മുതുകിലുമായി 12 മുറിവുകളുണ്ട്. ഇതിനു ശേഷമാണ് പ്രദീപ് സഞ്ചരിച്ച കാർ അക്രമികൾ കത്തിക്കുകയും ചെയ്തു. കാർ പൂർണമായും കത്തിനശിച്ചു.

ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണം, മരുമകന്‍ ശ്യാംജിത്തിനും റിപ്പോർട്ടർ ചാനലിനും വക്കീൽ നോട്ടീസയച്ച് ഇ പി ജയരാജന്‍, 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണം

BREAKING NEWS
സർക്കാർ രൂപീകരിക്കാനായില്ലെങ്കില്ലെങ്കിൽ നെതന്യാഹുവിനെ കാത്തിരിക്കുന്നത് നിയമനടപടികളോ? ഇസ്രയേലിൽ കിം​ഗ് മേക്കേഴ്സായി അറബ് പാർട്ടികൾ, നിബന്ധനകളോടെ സഹകരിക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ച് ഗാദി ഐസൻകോട്ട്, നെസെറ്റിന്റെ സ്പീക്കറെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ പ്രതിപക്ഷ സഖ്യം തങ്ങളെ സമീപിച...
30 Oct 2026
BREAKING NEWS
നിപ മരുന്ന് വിവാദം: ’കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിട്ടില്ല; 2025 വരെ കാലാവധിയുണ്ടായിരുന്നു; ആരോ​ഗ്യമന്ത്രി മാപ്പുപറയണം’: വീണാ ജോർജ്
30 Oct 2026
BREAKING NEWS
രാത്രി നഗ്നനായി വീടുകളിലും കടകളിലുമെത്തും, തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല, ഭീതിയില്‍ നാട്ടുകാര്‍
30 Oct 2026
BREAKING NEWS
നിപ മരുന്ന് വിവാദം: കാലാവധി കഴിഞ്ഞതാണോ എന്ന സംശയം ആവർത്തിച്ച് ആരോഗ്യമന്ത്രി; വിദഗ്ധ സമിതി റിപ്പോർട്ടിനുശേഷം നടപടി
30 Oct 2026