BREAKING NEWS

പ്രസവശേഷം കുഞ്ഞിനെ ജനാലയിലൂടെ പുറത്തെറിഞ്ഞ സംഭവം: കുട്ടിയെ തനിക്ക് വേണ്ടെന്ന് യുവതി; ‘​ഗർഭിണിയായത് ഇര സംസ്ഥാനക്കാരനായ കാമുകനിൽ നിന്നും; ആ ബന്ധം ഉപേക്ഷിച്ചിട്ട് നാളുകളേറെയായി, ഇക്കാര്യങ്ങളൊന്നും അയാൾ അറിഞ്ഞിട്ടുണ്ടാവില്ല‘

· · 1 min read
Share: Copied!

ഹരിപ്പാട്: കുട്ടിയെ ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരെ അറിയിച്ച് ഹരിപ്പാട് താലൂക്ക് ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച കുഞ്ഞിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതി. ഇതര സംസ്ഥാനക്കാരനായ യുവാവുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും പിന്നീട് അതു ഉപേക്ഷിച്ചുവെന്നും താൻ ​ഗർണിയായതും പ്രസവിച്ചതുമൊന്നും കാമുകൻ അറിഞ്ഞിട്ടുണ്ടാവില്ലെന്നും യുവതി പറഞ്ഞു. നിലവിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അധികൃതർ സന്ദർശിച്ചപ്പോഴാണ് യുവതി ഇക്കാര്യങ്ങൾ അറിയിച്ചത്.

​ഗർഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് 19 കാരിയുടെ മൊഴി. വയറ്റിൽ കൊഴുപ്പടിയുന്നതാണെന്നാണ് കരുതിയത്. എറണാകുളത്ത് പഠനത്തിനൊപ്പം ജോലി ചെയ്യുകയാണ്. അവിടെ വച്ചാണ് ഇതര സംസ്ഥാനക്കാരനുമായി അടുപ്പത്തിലായത്.

യുവതിയുടെ അമ്മ മാനസീകാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലാണ്, അച്ഛനും അനിയത്തിയുമാണ് വീട്ടിലുള്ളത്. മൂന്നു മാസമായി യുവതി വീട്ടിലുണ്ട്. വയറ്റിലെ അസുഖത്തിന് വണ്ടാനം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നു വാങ്ങിയിട്ടുണ്ടെന്നും മരുന്ന് കഴിക്കാനാണ് താൻ വീട്ടിൽ വന്നു നിൽക്കുന്നതെന്നുമാണ് ബന്ധുക്കളോട് യുവതി പറഞ്ഞതെന്നാണ് വിവരം.

കടുത്ത വയറുവേദനയെന്ന് പറഞ്ഞ് തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെ പത്തൊൻപതുകാരി കുടുംബത്തോടൊപ്പം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയിൽ യുവതി ഗർഭിണിയാണോ എന്ന് ഡോക്റ്റർമാർക്ക് സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും യുവതി ഇക്കാര്യം നിരസിക്കുകയാണുണ്ടായത്. ആശുപത്രിയിൽ നിരീക്ഷണത്തിൽ ഇരിക്കെ പുലർച്ചെയോടെ ശുചിമുറിയിൽ കയറി യുവതി പ്രസവിക്കുകയായിരുന്നു. കുഞ്ഞിന്‍റെ പൊക്കിൾ കൊടി സ്വയം കൈകൊണ്ട് മുറിച്ചു മാറ്റി. ശുചിമുറിയുടെ ജനലിലൂടെ കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞു. കരച്ചിൽ കേട്ടെത്തിയ ആശുപത്രി ജീവനക്കാരാണ് കുഞ്ഞിനെ രക്ഷിച്ചത്.

കുഞ്ഞിന് പരിക്കൊന്നുമില്ല. 2.9 കിലോ ഭാരമുണ്ട്. കുഞ്ഞ് ആരോ​ഗ്യവതിയാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ഒറ്റ പ്ലാനില്‍ 15 പ്രീമിയം ഒടിടികളും 1000 ലൈവ് ചാനലുകളും; പുതിയ 200 രൂപ ‘OTT പാസ്’ അവതരിപ്പിച്ച് ജിയോ പ്രതിമാസം ഏകദേശം 1,500 രൂപ വിലമതിക്കുന്ന ആനുകൂല്യങ്ങള്‍ വെറും 200 രൂപയ്ക്ക് ഒടിടി പാസിലൂടെ ലഭ്യമാക്കി ജിയോ. ഇതില്‍ 30 ജിബി ഡാറ്റയും ഉള്‍പ്പെടും

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026