BREAKING NEWS

വീട്ടുമുറ്റത്ത് കിടന്നുറങ്ങാൻ പതിവായി വന്നിരുന്ന മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ അരക്കിലോമീറ്ററോളം ഓടിച്ച് കല്ലെറിഞ്ഞു;, അവശനായി വീണപ്പോൾ കുടിക്കാൻ വെള്ളം ചോദിച്ചു, വായിൽ കള്ളൊഴിച്ച് പ്രതികൾ; മൂലത്തറ ഡാം ആൾക്കൂട്ടക്കൊലക്കേസിൽ ഏഴുപേർ അറസ്റ്റിൽ

· · 1 min read
Share: Copied!

പാലക്കാട്: മൂലത്തറ ഡാമിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആൾക്കൂട്ടക്കൊലപാതകമെന്ന് പോലീസ്. പലതവണ പറഞ്ഞിട്ടും വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന്റെ വൈരാഗ്യത്തിലാണ് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്ന 40കാരനെ ക്രൂരമായി മർദിച്ചുകൊന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. സംഭവത്തിൽ പ്രധാന പ്രതിയായ മൂലക്കടവ് സ്വദേശി കതിരേശൻ ഉൾപ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നവീൻ, കാർത്തിക്, സഞ്ജയ്, പ്രശാന്ത്, മണികണ്ഠൻ, സൂര്യപ്രകാശ് എന്നിവരാണ് മറ്റു പ്രതികൾ.

പലതവണ മുന്നറിയിപ്പ് നൽകിയിട്ടും വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. മദ്യലഹരിയിലായിരുന്ന പ്രതികൾ മരത്തടിയും കല്ലും ഉപയോഗിച്ച് ഭിക്ഷാടകനായ യുവാവിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. മുഖത്തും തലയിലും പലതവണ അടിയേറ്റ യുവാവ് നിലത്തുവീണ ശേഷവും ആക്രമണം തുടർന്നതായി പോലീസ് വ്യക്തമാക്കി.

ഞായറാഴ്ച രാവിലെ 8.30നാണ് മൂലത്തറ ഡാമിന് സമീപം യുവാവിനെ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.

പ്രതികൾ ഷാപ്പിലിരുന്ന് മദ്യപിക്കുന്നതിനിടെ യുവാവ് അതുവഴി നടന്നുപോകുന്നത് കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് അരക്കിലോമീറ്ററോളം പിന്തുടർന്ന് കല്ലെറിഞ്ഞ് ഓടിച്ച സംഘം മൂലത്തറ ഡാമിന് സമീപം ഇയാളെ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. അവശനായി വെള്ളം ചോദിച്ച യുവാവിന്റെ വായിലേക്ക് പ്രതികൾ കള്ള് ഒഴിച്ചുകൊടുത്തതായും പോലീസ് പറയുന്നു.

കൊല്ലപ്പെട്ട യുവാവിന് സംസാരശേഷിയില്ലായിരുന്നുവെന്ന് സംശയിക്കുന്നുണ്ട്. ഇയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. മരിച്ചയാളെ തിരിച്ചറിയുന്നതിനായി തമിഴ്നാട് കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

BREAKING NEWS
റമ്മി കളിക്കാൻ പണം കണ്ടെത്താൻ മുക്കുപണ്ടം പണയംവെച്ച് 52.89 ലക്ഷം തട്ടിപ്പ്; പോലീസുകാരനും ബാങ്ക് അപ്രൈസറും അറസ്റ്റിൽ
14 Oct 2026
BREAKING NEWS
'പുറത്തുവിടട്ടെ, ഉറപ്പല്ലേ, ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ'... 'അവളുടെ ചേച്ചി എന്തും പറയും, അവളുടെ കയ്യിൽ ഒരുപാട് പണമുണ്ട്, ഞാൻ പണം കൂട്ടിച്ചോദിക്കും, ചിലപ്പോൾ മൂന്ന് ലക്ഷമൊക്കെ ഞാൻ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും'... ആത്മഹത്യ ചെയ്ത യുവാവ് ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് പെൺക...
14 Oct 2026
BREAKING NEWS
'കുരച്ചിട്ടും ഫലമില്ലെങ്കിൽ കടിക്കാൻ കോടതി ബാധ്യസ്ഥരാണ്, ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർന്നു'-ജസ്റ്റിസ് കുര്യൻ ജോസഫ്; ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി ഇംപീച്ച് ചെയ്ത് അഭിഭാഷകർ
14 Oct 2026
BREAKING NEWS
പനി കൂടിയതിനെ തുടർന്ന് മൂന്ന് വയസുകാരി അങ്കണവാടിക്കുള്ളിൽ ഛർദിച്ചു, കുഞ്ഞിനെക്കൊണ്ട് സ്വന്തം വസ്ത്രം ഊരി ഛർദി തുടപ്പിച്ച് ടീച്ചറുടെ ക്രൂരത- പരാതിയുമായി കുട്ടിയുടെ കുടുംബം!! താത്കാലിക ഹെൽപ്പർ അടക്കം അധ്യാപികയ്ക്കെതിരെ മൊഴി നൽകിയിട്ടും കുറ്റക്കാർക്കെതിരെ നടപടിയുണ്ടായില്ലെന്ന് ആരോപണം
14 Oct 2026