BREAKING NEWS

വിവാഹം കഴിഞ്ഞത് ഫെബ്രുവരി രണ്ടിന്, നിയമ വിദ്യാർഥിനിയായ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

· · 1 min read
Share: Copied!

പയ്യോളി: വിവാഹം കഴിഞ്ഞിട്ട് ഒരു മാസമാകുന്നതിനു മുന്നേ നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയോടു ചേർന്ന കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി മൂന്നുകുണ്ടൻ ചാലിൽ കേശവ് നിവാസിൽ‌ ഷാനിന്റെ ഭാര്യ ആർദ്ര (24) ആണ് മരിച്ചത്. ചേലിയ സ്വദേശിനിയാണ് യുവതി.

ഇന്നലെ രാത്രി 8 മണിയോടെ വീടിനു മുകളിലുള്ള മുറിയിലെ കുളിമുറിയിൽ കുളിക്കാൻ കയറിയതായിരുന്നു ആർദ്ര. 9 മണി ആയിട്ടും പുറത്തിറങ്ങാതായതോടെ ഷാൻ അന്വേഷിച്ചു ചെന്നു. അപ്പോഴാണു കുളിമുറിയുടെ ജനലിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയതെന്നാണു പോലീസ് പറയുന്നത്.

ആക്രമിക്കപ്പെട്ട് ബൈക്കിൽ പോകവെ ഷഹബാസ് ഛർദ്ദിച്ചു, നേരിട്ട് വീട്ടിലേക്കല്ല പോയത് കൂട്ടുകാരന്റെ വീട്ടിൽ പോയി വിശ്രമിച്ചു, ആക്രമണത്തിന്റെ ​ഗൗരവം മനസിലാക്കാത്തതിനാൽ ചികിത്സ കിട്ടാൻ വൈകി- എസ്പി കെഇ ബൈജു

കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹം പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ മാസം ഫെബ്രുവരി 2ന് ആയിരുന്നു ഇവരുടെ വിവാഹം. കോഴിക്കോട് ലോ കോളജിലെ അവസാന വർഷ വിദ്യാർഥിനിയാണ് ആർദ്ര. മാർച്ച് 3 ന് ഷാൻ വിദേശത്തേക്ക് പോകാനിരിക്കെയാണ് സംഭവം. പിതാവ്: ബാലകൃഷ്ണൻ. മാതാവ്: ഷീന. സഹോദരി: ആര്യ.

BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026
BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026