BREAKING NEWS

മകൾ രണ്ടുതവണ ​ഗർഭിണിയായത് അറിഞ്ഞില്ലെന്ന് അമ്മ, അനീഷ വീട്ടുവളപ്പിൽ കുഴിയെടുത്ത ശേഷം ബക്കറ്റിൽ എന്തോ കൊണ്ടുവരുന്നത് കണ്ടു- അയൽവാസി!! അസ്ഥികൾ മരിച്ച കുഞ്ഞുങ്ങളുടേതുതന്നെയെന്ന് പോലീസ്

· · 1 min read
Share: Copied!

തൃശൂർ: രണ്ടു നവജാത ശിശുക്കളെ പുതുക്കാട് വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ, അസ്ഥികൾ മരിച്ച കുഞ്ഞുങ്ങളുടേതുതന്നെയെന്ന് പോലീസ്. അതേസമയം പ്രതിയായ അനീഷ വീട്ടുവളപ്പിൽ കുഴിയെടുക്കുന്നത് കണ്ടിട്ടുണ്ടെന്ന് അയൽവാസി ഗിരിജ പറഞ്ഞു. ‘‘കുഴിയെടുത്ത ശേഷം ബക്കറ്റിൽ എന്തോ കൊണ്ടുവരുന്നത് കണ്ടു. എന്താണ് ഏതാണ് എന്നൊന്നും അറിയില്ല. സംഭവം ന‌ടന്നിട്ടു രണ്ട് മൂന്നു കൊല്ലമായി’’ – ഗിരിജ പറഞ്ഞു. ​ഗിരിജ കണ്ടതു ആദ്യ കുട്ടിയെ മറവ് ചെയ്തപ്പോഴാകാമെന്നാണ് പോലീസ് നി​ഗമനം.

അതേസമയം, കുഞ്ഞിനെ അനീഷ കൊന്നിട്ടുണ്ടെന്ന കാര്യം അറിയില്ലെന്ന് അനീഷയുടെ അമ്മ മാധ്യമങ്ങളോടു പറഞ്ഞു. ബവിനും അനീഷയും തമ്മിൽ പ്രണയമാണെന്ന് അറിയാമായിരുന്നു. അനീഷ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല. എനിക്ക് ഇഷ്ടമില്ലാത്തതിനാൽ അനീഷയ്ക്ക് ബവിനുമായി ബന്ധമില്ലെന്നാണു കരുതിയിരുന്നതെന്നും മാതാവ് പറഞ്ഞു.

അതുപോലെ വീട്ടുകാർ അറിയാതെയാണ് രണ്ടു പ്രസവവും നടന്നതെന്നാണ് യുവതി പോലീസിനോടു പറഞ്ഞു. ആദ്യ കുഞ്ഞിൻറെ മൃതദേഹം അനീഷയുടെ വീട്ടിലാണ് കുഴിച്ചിട്ടത്. രണ്ടാമത്തെ കുഞ്ഞിന്റെ മൃതദേഹം ബവിൻറെ വീട്ടിലും അടക്കി. കുഞ്ഞുങ്ങളുടെ അസ്ഥികൾ നിമഞ്ജനം ചെയ്യാനായി അനീഷ ബവിനെ ഏൽപിച്ചിരുന്നു. ഇതുമായാണ് ബവിൻ ശനിയാഴ്ച അർധരാത്രിയോടെ പുതുക്കാട് പോലീസ് സ്റ്റേഷനിലെത്തിയത്.

2020ൽ സമൂഹമാധ്യമത്തിലൂടെയാണ് ബവിനും അനീഷയും പരിചയപ്പെട്ടത്. പിന്നീടു ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചു. വിവാഹത്തിനു മുൻപ് 2021ൽ ആദ്യ കുട്ടി ജനിച്ചു. 2023ൽ രണ്ടാമത്തെ കുട്ടിയും ജനിച്ചു. ആദ്യകുട്ടി പ്രസവത്തിൽ മരിച്ചെന്നാണ് യുവതി പോലീസിനോടു പറഞ്ഞത്. എന്നാൽ രണ്ടാമത്തെ കുട്ടി കരഞ്ഞപ്പോൾ അനീഷ മുഖം പൊത്തിപിടിച്ച് കൊന്നു.

പിന്നീടു യുവതി അസ്ഥികൾ യുവാവിനു കൈമാറി. എന്നാൽ അസ്ഥികൾ യുവാവ് സ്വന്തം വീട്ടിൽ സൂക്ഷിച്ചു. കടലിൽ ഒഴുക്കിയെന്നാണ് യുവതി വിശ്വസിച്ചിരുന്നത്. രണ്ടാമത്തെ കുട്ടി ജനിച്ചശേഷം ഇരുവരും തമ്മിൽ തർക്കം ഉണ്ടായതായി പോലീസ് പറഞ്ഞു. ഇതിനിടെ അനീഷ വേറെ വിവാഹം കഴിക്കാൻ പോകുന്നതായി ബവിന് സംശയം ഉണ്ടായി. വേറെ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയതോ സംശയം വർ‌ധിപ്പിച്ചു. ഇതോടെ യുവതി ബന്ധം ഒഴിഞ്ഞാൽ, നേരത്തേ ഗർഭിണിയായത് തെളിയിക്കാനാണ് കുട്ടികളുടെ അസ്ഥി വീട്ടിൽ സൂക്ഷിച്ചത്.

ഇന്നലെ രാത്രിയും ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി. അനീഷയുടെ ഫോൺ ബിസി ആയതിനെച്ചൊല്ലിയായിരുന്നു തർക്കം. തുടർന്ന്, മദ്യപിച്ചശേഷം ബവിൻ പോലീസ് സ്റ്റേഷനിലെത്തി അസ്ഥികൾ കൈമാറുകയായിരുന്നു.

കുഞ്ഞ് കരഞ്ഞപ്പോൾ മുഖം പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി,  അസ്ഥികൾ കടലിൽ ഒഴുക്കാൻ യുവാവിനെ ഏൽപിച്ചു, ചതിച്ചാൽ പണി കൊടുക്കാൻ സൂക്ഷിച്ചുവച്ചത് ബവിൻ!! സംഭവം പുറംലോകമറിഞ്ഞത് അനീഷയുടെ ഫോൺ ബിസിയായതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026