BREAKING NEWS

നേപ്പാളിനെ വിട്ടൊഴിയാതെ ദുരന്തം, മിന്നൽ പ്രളയം; പത്തുമിനിറ്റിൽ ജലനിരപ്പ് ഉയർന്നത് രണ്ടുമീറ്ററിലധികം; 35-ലധികം വീടുകളും പാലങ്ങളും ഒലിച്ചുപോയി, ജലവൈദ്യുത പദ്ധതിക്കും കേടുപാട്

· · 1 min read
Share: Copied!

കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയം. ഗൂർഖ ജില്ലയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 35-ലധികം വീടുകളും പാലങ്ങളും ഒലിച്ചുപോയി. ജലവൈദ്യുത പദ്ധതിക്കും കേടുപാടുകൾ സംഭവിച്ചു. ത്രിശൂലി നദിയുടെ കൈവഴിയായ ബുധി ഗന്ധകി നദിയിൽ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനെ തുടർന്നാണ് ചുംനുബ്രി ഗ്രാമത്തിൽ പ്രളയമുണ്ടായത്.

രാവിലെ 6.30ന് 3.66 മീറ്ററായിരുന്ന നദിയിലെ ജലനിരപ്പ് 8.40ഓടെ അപകടനിലയും കടന്ന് 8.43 മീറ്ററിലെത്തിയെന്ന് നേപ്പാളിലെ നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. പത്തുമിനിറ്റിനുള്ളിൽ ജലനിരപ്പ് രണ്ടുമീറ്ററിലധികം ഉയർന്നതായും പാലം ഉൾപ്പെടെ ഒലിച്ചുപോയതിനാൽ നാശനഷ്ടങ്ങളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അതോറിറ്റിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.

നദിയിലെ ഒഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്ന് വെള്ളം കരകവിഞ്ഞതാണ് പെട്ടെന്നുള്ള പ്രളയത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മഴ മൂലമല്ല വെള്ളപ്പൊക്കമുണ്ടായതെന്നും അധികൃതർ വ്യക്തമാക്കുന്നു. ദുരന്തത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ഞായറാഴ്ച വൈകുന്നേരം വരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും അധികൃതർ നിർദേശിച്ചു.

രക്ഷാപ്രവർത്തനത്തിനായി നേപ്പാൾ സൈന്യത്തെ ദുരന്തമേഖലയിൽ വിന്യസിച്ചിട്ടുണ്ട്. ബാധിത പ്രദേശങ്ങളിൽ വ്യോമനിരീക്ഷണവും പരിശോധനയും നടത്തിയ സൈന്യം, ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന ജഗത് മേഖലയിൽനിന്ന് ആറുപേരെ വിമാനമാർഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

ഓഗസ്റ്റിൽ നേപ്പാൾ-ടിബറ്റ് അതിർത്തിക്ക് സമീപമുണ്ടായ വിനാശകരമായ വെള്ളപ്പൊക്കത്തിന്റെ ആഘാതത്തിൽനിന്ന് രാജ്യം ഇനിയും മുക്തമായിട്ടില്ല. അന്നത്തെ ദുരന്തത്തിൽ 1,453-ലധികം പേർ കൊല്ലപ്പെടുകയും 5,000-ത്തിലധികം പേരെ കാണാതാവുകയും ചെയ്തിരുന്നു.

BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026
BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026