BREAKING NEWS

കുടിച്ചവൻ മാത്രമല്ല, ഒഴിച്ചുകൊടുത്തവനും കുടുങ്ങും!! കേരളത്തിൽ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 23 വയസ്, 19കാരനായ സുഹൈലിന് മദ്യം നൽകിയ ബാറുകൾക്കെതിരേ കേസെടുക്കാൻ എക്സൈസ് മന്ത്രിയുടെ നിർദേശം… പോലീസ് ചോദ്യം ചെയ്യലിൽ താൻ ഒരു ബിയർ മാത്രമേ കഴിച്ചിട്ടുള്ളൂവെന്ന് പ്രതി, വെട്ടിലാക്കിയത് സ്വന്തം മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ

· · 1 min read
Share: Copied!

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതി സുഹൈൽ സജീവിന് മദ്യം നൽകിയ ബാറുകൾക്കെതിരേ കേസെടുക്കാൻ എക്സൈസ് മന്ത്രിയുടെ നിർദേശം. 19-കാരനായ പ്രതിക്ക് നിയമവിരുദ്ധമായി മദ്യം നൽകിയതിന്റെ പേരിലാണ് നടപടി. നിയമപ്രകാരം 23 വയസാണ് കേരളത്തിൽ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. സുഹൈലിന് മദ്യം നൽകിയ ബാറുകൾ കണ്ടെത്തി നടപടി സ്വീകരിക്കാനാണ് എക്സൈസ് മന്ത്രി ലിജു ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്.

പോലീസ് നടത്തിയ അന്വേഷണത്തിൽ അപകടത്തിന് മുൻപ് സുഹൈൽ മൂന്ന് ബാറുകളിൽനിന്നായി മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ശനിയാഴ്ച രാത്രി മുതൽ മൂന്ന് ബാറുകളിൽനിന്നാണ് പ്രതി മ​ദ്യപിച്ചിരുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ താൻ ഒരു ബിയർ മാത്രമേ കഴിച്ചിട്ടുള്ളൂ എന്നായിരുന്നു പ്രതിയുടെ മൊഴി. എന്നാൽ, പ്രതിയുടെ മൊബൈൽഫോൺ പരിശോധിച്ചതോടെയാണ് മൂന്ന് ബാറുകളിൽനിന്ന് മദ്യപിച്ചതിന്റെ തെളിവുകൾ പോലീസിനു ലഭിച്ചത്. എല്ലാ ബാറുകളിൽനിന്നും മദ്യപിക്കുന്നതിന്റെ വീഡിയോ പ്രതി മൊബൈൽഫോണിൽ ചിത്രീകരിച്ചിരുന്നു. ഇതാണ് തെളിവായി മാറിയത്.

അതേസമയം സുഹൈൽ സജീവ് അമിതവേ​ഗത്തിൽ ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ചാണ് സ്കൂട്ടർ യാത്രക്കാരായ മൂന്നുപേർ മരിച്ചത്. കൊച്ചിയിൽ പാർട്ട്‌ ടൈം ജോലി ചെയ്യുന്ന വിദ്യാർഥികളായ ഗോപിക, ദേവിക, ഇയാസ് എന്നിവരാണ് തൽക്ഷണം മരിച്ചത്. ഞായറാഴ്ച പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം.

നിന്റെ വാപ്പ എവിടേടാ, എവിടെയാടാ നിന്റെ തന്താ’… വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതി സുഹൈൽ സജീവിന്റെ മുഖത്തടിച്ച് നാട്ടുകാർ!! ‘കസ്റ്റഡിയിലിരിക്കുന്ന പ്രതിയെ തല്ലാറായോടാ’ നാട്ടുകാരിലൊരാളുടെ കോളറിനു പി‌ടിച്ച് പോലീസ്, പ്രതി നെടുമ്പാശ്ശേരിയിലെത്തിയത് കൂട്ടുകാരെ കൂട്ടാനായി, പോയവഴിയെല്ലാം മദ്യപിച്ച് അതിന്റെ ഫോട്ടോ മൊബൈലിൽ പകർത്തി

BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026
BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026