Pathram Online
  • Home
  • NEWS
    316378

    ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

    316374

    17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

    316369

    കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316361

    ‘എകെജി സെന്ററിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തും’; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നാളെ റവന്യൂ സർവേ

  • CINEMA
    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

”കപട ഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് അയ്യോ കഷ്ടം, നിങ്ങൾ വെള്ളയടിച്ച ശവക്കല്ലറകൾക്ക് സദൃശരാകുന്നു, അവ പുറമെ ഭംഗിയായി കാണപ്പെടുന്നു എങ്കിലും അകമേ ചത്തവരുടെ അസ്ഥികളും സകല അശുദ്ധിയും നിറഞ്ഞിരിക്കുന്നു”… വിരമിക്കൽ ദിനത്തിൽ എ ജയതിലകിനെതിരെ എൻ പ്രശാന്ത്

by pathram desk 5
June 30, 2026
A A
”കപട ഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് അയ്യോ കഷ്ടം, നിങ്ങൾ വെള്ളയടിച്ച ശവക്കല്ലറകൾക്ക് സദൃശരാകുന്നു, അവ പുറമെ ഭംഗിയായി കാണപ്പെടുന്നു എങ്കിലും അകമേ ചത്തവരുടെ അസ്ഥികളും സകല അശുദ്ധിയും നിറഞ്ഞിരിക്കുന്നു”… വിരമിക്കൽ ദിനത്തിൽ എ ജയതിലകിനെതിരെ എൻ പ്രശാന്ത്
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: വിരമിക്കൽ ദിനത്തിൽ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി എൻ പ്രശാന്ത് ഐഎഎസ്. താൻ തന്നെയാണ് അധിപൻ എന്ന് അഹങ്കരിക്കുന്ന ആളാണ് ജയതിലക് എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. ഭഗവദ്ഗീതയിൽ പറയുന്നതുപോലെ, സ്വാർത്ഥതയും മോഹവും ബുദ്ധിയെ നാശത്തിലേക്കേ നയിക്കൂ. പണത്തോടുള്ള ആർത്തിയേക്കാൾ ഭയാനകമാണ് എല്ലാം എന്റെ കൈപ്പിടിയിലൊതുക്കണമെന്ന ഈ അധികാരഭ്രമം. ഇക്കൂട്ടർ വരുംതലമുറയ്ക്ക് നൽകുന്ന പാഠങ്ങൾ എത്രമാത്രം വിഷലിപ്തമാണെന്ന് ആലോചിച്ചുനോക്കൂ. സ്വാധീനവും, കൃത്യസമയത്ത് മിണ്ടാതിരിക്കാനുള്ള തന്ത്രവും, അധർമ്മത്തിന് കൂട്ടുനിൽക്കുന്നതും, തെറ്റ് ചെയ്യാൻ പരസ്പരം തുണയാകുന്നതുമാണ് പെട്ടെന്ന് വളരാൻ നല്ലതെന്ന് ഇവർ തുടക്കത്തിലേ പഠിച്ചുവെച്ചിട്ടുണ്ടെന്നും പ്രശാന്ത് കുറിച്ചു.

അതുപോലെ ചിലർ അന്തസ്സോടെ പടിയിറങ്ങും. മറ്റ് ചിലരുടെ പടിയിറക്കത്തെ സമൂഹം വലിയൊരു ആശ്വാസത്തോടെ നോക്കിക്കാണും എന്നാണ് പോസ്റ്റിൽ പറയുന്നത്. ചീഫ് സെക്രട്ടറി വിരമിക്കുന്ന ദിവസമാണ് പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. ജയതിലകിന്റെ ഫോട്ടോ അടക്കം കുറിപ്പിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
ധർമ്മോ രക്ഷതി രക്ഷിതഃ

Related Post

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

October 5, 2026
17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

October 5, 2026
കൂടെ ജോലി  ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു;  ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

October 5, 2026
‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ —  ഒ ഐ സി സി  മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

October 5, 2026

അധികാരത്തിന്റെ ശീതളഛായയിൽ മതിമറന്നു ജീവിക്കുന്നവർ പലപ്പോഴും ഓർക്കാതെ പോകുന്ന ഒരു നിസ്സാരകാര്യമുണ്ട് – തലമുറകളായി നമ്മൾ കണ്ടുപോന്ന ഈ അധികാരക്കസേരകളൊക്കെയും വെറും താൽക്കാലിക താവളങ്ങൾ മാത്രമാണെന്ന സത്യം. അഞ്ചോ പത്തോ കൊല്ലം ഭരണത്തിന്റെ ചെങ്കോൽ കയ്യിലിരിക്കുമ്പോൾ താൻ തന്നെയാണ് ഈ നാടിന്റെ അധിപനെന്ന് അഹങ്കരിക്കുന്ന രാഷ്ട്രീയക്കാരെക്കാൾ കഷ്ടമാണ്, മുപ്പതുകൊല്ലം അധികാരത്തിന്റെ ഇരുണ്ട ഇടനാഴികളിൽ ഫയലുകൾക്ക് മുകളിൽ വിധി കുറിച്ച ഉദ്യോഗസ്ഥമേധാവികളുടെ മതിഭ്രമം.

അധികാരസ്ഥാനത്തിരിക്കുന്നവരുടെ ഇത്തരം വിഭ്രാന്തികൾക്ക് സഹാനുഭൂതിയോടെയുള്ള ചികിത്സാപദ്ധതികൾ നിലവിലില്ല എന്നതാണ് നമ്മുടെ ശാപം. വിസ്മൃതിയുടെ ഇരുളിലേക്ക് ആരും നോക്കാത്ത ഒരു പഴയ ഫയൽ പോലെ വലിച്ചെറിയപ്പെടും വരെ, തങ്ങൾക്ക് ഇവിടെ അസ്തമയമില്ലെന്ന് ഇവർ ഉറച്ചു വിശ്വസിക്കുന്നു. കാലം അവരെ തൂത്തെറിയും വരെ അവരെ സഹിക്കാൻ വിധിക്കപ്പെട്ടവരാണ് നമ്മൾ.

ജനനത്തിന്റെ ഏകാന്തതയ്ക്കും മരണത്തിന്റെ ശൂന്യതയ്ക്കുമിടയിൽ മനുഷ്യൻ കെട്ടിയാടുന്ന ഈ കോലാഹലങ്ങളെ പൂന്താനം എത്ര ലളിതമായാണ് ജ്ഞാനപ്പാനയിൽ പരിഹസിച്ചത്. ‘കൂടിയല്ല പിറക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും’ എന്ന് നമ്മൾ പാടിപ്പഠിച്ചത് വെറുതെയല്ല. ഈ കസേരകളും ചുവന്ന നാട കെട്ടിയ ഫയലുകളും ഈ വടംവലികളും ഒടുവിൽ ‘മധ്യേയിങ്ങനെ കാണുന്ന നേരത്തെ’ വെറും പിടിവാശികൾ മാത്രമാണ്. അധികാരത്തിന്റെ ആ മരീചിക ഒഴിഞ്ഞുപോകുമ്പോൾ കസേരത്തിലേക്ക് മറ്റൊരാൾ വന്നിരിക്കും; നാമപ്പലകകൾ അഴിച്ചുമാറ്റപ്പെടും. ഇന്നലെവരെ ഉത്തരവുകൾ കേട്ട് വിറങ്ങലിച്ചുനിന്ന ആ വരാന്തകൾ ഒരൊറ്റ രാത്രികൊണ്ട് ആ പഴയ കാൽപെരുമാറ്റങ്ങളുടെ ഓർമ്മകളെപ്പോലും പാടെ തുടച്ചുമാറ്റും. പദവികളിൽ നിന്നുള്ള ഈ പടിയിറക്കം, ഒരർത്ഥത്തിൽ ജീവിച്ചിരിക്കുമ്പോഴുള്ള മരണം തന്നെയാണ്.

ഭഗവദ്ഗീതയിൽ പറയുന്നതുപോലെ, സ്വാർത്ഥതയും മോഹവും ബുദ്ധിയെ നാശത്തിലേക്കേ നയിക്കൂ. പണത്തോടുള്ള ആർത്തിയേക്കാൾ ഭയാനകമാണ് എല്ലാം എന്റെ കൈപ്പിടിയിലൊതുക്കണമെന്ന ഈ അധികാരഭ്രമം. ഇക്കൂട്ടർ വരുംതലമുറയ്ക്ക് നൽകുന്ന പാഠങ്ങൾ എത്രമാത്രം വിഷലിപ്തമാണെന്ന് ആലോചിച്ചുനോക്കൂ. മനുഷ്യർ ഔദ്യോഗിക പദവികൾ നേടേണ്ടത് യോഗ്യത കൊണ്ടല്ല, മറിച്ച് ചില വലിയ തമ്പുരാക്കന്മാർക്ക് വഴിവിട്ട ഒത്താശകൾ ചെയ്തു കൊടുക്കാനുള്ള സന്നദ്ധത കൊണ്ടാണ് എന്നവർ തെളിയിക്കുന്നു. സ്വാധീനവും, കൃത്യസമയത്ത് മിണ്ടാതിരിക്കാനുള്ള തന്ത്രവും, അധർമ്മത്തിന് കൂട്ടുനിൽക്കുന്നതും, തെറ്റ് ചെയ്യാൻ പരസ്പരം തുണയാകുന്നതുമാണ് പെട്ടെന്ന് വളരാൻ നല്ലതെന്ന് ഇവർ തുടക്കത്തിലേ പഠിച്ചുവെച്ചിട്ടുണ്ട്. എങ്കിലും കാലത്തിന്റെ വലിയ പുസ്തകത്തിൽ ഇതൊക്കെയും രേഖപ്പെടുത്തുക തന്നെ ചെയ്യും.

ഭരണകൂടത്തിന്റെ ഉമ്മറങ്ങളിൽ നടക്കാറുള്ള യാത്രയയപ്പ് ചടങ്ങുകളും, തൊണ്ടയിടറി വായിക്കുന്ന മംഗളപത്രങ്ങളും പലപ്പോഴും കപടമായ ആചാരങ്ങൾ മാത്രമാണ്. വിടപറഞ്ഞു പോകുന്ന ഒരാളെക്കുറിച്ച് പരസ്യമായി നിന്ദ്യമായി സംസാരിക്കരുതെന്ന ലൗകികമായ ഒരു മര്യാദ. അവിടെ ക്രൂരതകൾക്ക് ‘കർക്കശനിലപാട്’ എന്നും, ആരെയും വകവെക്കാത്ത അഹങ്കാരത്തിന് ‘ഭരണപരമായ ദൃഢത’ എന്നും, ചെയ്തുകൂട്ടിയ അഴിമതികൾക്ക് ‘സാമർത്ഥ്യം’ എന്നും പുതിയ പേരിട്ട് വിളിക്കുന്നു. അവരുടെ ഉള്ളിലെ ഭയത്തെ അച്ചടക്കമായും, നാടിന് വരുത്തിവെച്ച പരിക്കുകളെ വെറും വിവാദങ്ങളായും മാറ്റിയെഴുതാൻ ചട്ടംകെട്ടി വെച്ച ചില സ്തുതിപാഠകരുണ്ടാകും. ആ ചടങ്ങിൽ വായിക്കാനുള്ള ഡ്രാഫ്റ്റ് പോലും ഇവർ തന്നെ എഴുതിക്കൊടുക്കും എന്നതാണ് ഇതിലേറ്റവും വലിയ കൗതുകം!

ഇത്തരം കാപട്യങ്ങളെയാണ് മത്തായിയുടെ സുവിശേഷം 23-ാം അധ്യായം 27-ാം വാക്യത്തിൽ യേശുദേവൻ കൃത്യമായി അടയാളപ്പെടുത്തിയത്:

“കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ വെള്ളയടിച്ച ശവക്കല്ലറകൾക്ക് സദൃശരാകുന്നു; അവ പുറമെ ഭംഗിയായി കാണപ്പെടുന്നു എങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകല അശുദ്ധിയും നിറഞ്ഞിരിക്കുന്നു.”

അതായത്, ഒളിച്ചുവെക്കാൻ ഒട്ടനവധി അസ്ഥികൂടങ്ങളുള്ളവരും കള്ളന് കഞ്ഞി വെച്ചവരും ആരാണെന്നറിയാൻ ഈ സ്തുതിപാഠകരുടെ പട്ടിക മാത്രം നോക്കിയാൽ മതിയാകും. നിലനിൽപ്പിനായി പുകഴ്ത്തുക എന്നത് അവരുടെയൊക്കെ അനിവാര്യതയാണ്. തങ്ങളുടെ കീഴിലുള്ളവരെ അവസരവാദത്തിന്റെ കണക്കപ്പിള്ളമാരാക്കി മാറ്റുകയും, സത്യത്തേക്കാൾ പ്രധാനം സുഖിച്ചു ജീവിക്കലാണെന്ന് ശീലിപ്പിക്കുകയും ചെയ്യുന്നവർ പടിയിറങ്ങുമ്പോൾ ബാക്കിവെക്കുന്നത് തങ്ങൾ തകർത്തുകളഞ്ഞ ഒരു ഭരണസംവിധാനമാണ്. ഇങ്ങനെ വാർത്തെടുത്ത ഭീരുക്കളെയും അഴിമതിവീരന്മാരെയും തിരിച്ചറിയാനുള്ള കൃത്യമായ അടയാളമാണ് ഈ സ്തുതിപാഠകരുടെ കൂട്ടം.

ഇങ്ങനെയുള്ള അധികാരമാഹാത്മ്യങ്ങൾ തങ്ങളുടെ പാപക്കറകൾ എവിടെയും വ്യക്തമായി ബാക്കിവെക്കാറില്ല. പകരം ചില കറുത്ത അടിക്കുറിപ്പുകൾ മാത്രം ചരിത്രത്തിൽ ശേഷിപ്പിക്കും. പ്രകൃതിയെയും പാവപ്പെട്ടവന്റെ മണ്ണിനെയും ചൂഷണം ചെയ്യാൻ ഭരണകൂട ഉത്തരവുകളുടെ വരികൾക്കിടയിൽ അവ്യക്തതകളുടെ കൊടുവാൾ ഒളിപ്പിച്ചുവെക്കുന്നതും, സ്വന്തം താല്പര്യങ്ങൾക്കായി പൊതുപദവികളെ ദല്ലാൾപ്പണിക്ക് വിട്ടുകൊടുക്കുന്നതും, അധികാരത്തിന്റെ ദുരുപയോഗം എത്ര നിശ്ശബ്ദമായും എത്ര ഭീകരമായും ചെയ്യാമെന്നതിന്റെ തെളിവുകളാണ്. അതിശക്തർക്കൊപ്പം നിന്ന് മുട്ടിൽ മരം മുറിച്ചതു കാരണം കേസിൽ കുടുങ്ങിപ്പോയ അനവധി പാവങ്ങളുടെ ശാപം കഴുകിക്കളയാൻ ‘സ്പൈസസ് ബോർഡി’ലെ എല്ലാ സുഗന്ധവ്യഞ്ജനങ്ങൾക്കും സാധിച്ചെന്ന് വരില്ല. നീതിയെയും സ്ഥാപനങ്ങളെയും തകിടം മറിക്കുന്നതും, സത്യത്തോടുള്ള വഞ്ചനയും, പൊതുവിശ്വാസത്തെ അങ്ങാടിയിൽ വിൽക്കുന്നതുമെല്ലാം കുറ്റകൃത്യമാണെങ്കിലും ഇവർക്ക് വെറും ഔദ്യോഗിക കൃത്യങ്ങൾ മാത്രമാണ്.

വിരമിക്കൽ ദിനത്തിൽ നമ്മുടെ സംസ്കാരം നമ്മോട് ആവശ്യപ്പെടുന്നത് ആത്മസംയമനമാണ്. അധികാരമില്ലാതായി മാറുന്ന ഒരു മനുഷ്യന്റെ വീഴ്ചയെ അശ്ലീലമായി ആഘോഷിക്കാതിരിക്കാനുള്ള മാന്യത നാം കാണിക്കണം. എന്നാൽ ക്ഷമിക്കുക എന്നതിന് ചരിത്രത്തിന്റെ താളുകൾ കീറിക്കളയുക എന്ന് അർത്ഥമില്ല. വരുംതലമുറയ്ക്ക് നന്മയും തിന്മയും വേർതിരിച്ചറിയാനുള്ള ബോധമുണ്ടാകണം. ഭയത്തെ ഒരിക്കലും ബഹുമാനമായും, ഭീരുക്കളുടെ മൗനത്തെ സമ്മതമായും, പിടിക്കപ്പെടാതിരുന്നതിനെ വിശുദ്ധിയായും ആരും വ്യാഖ്യാനിക്കരുത്. വ്യക്തിപരമായി ക്ഷമിക്കുമ്പോൾ തന്നെ, സമയമെടുത്തിട്ടാണെങ്കിലും നിയമലംഘനങ്ങൾക്ക് നടപടി ഉണ്ടാവുക തന്നെ വേണം. ധർമ്മം പുനഃസ്ഥാപിക്കപ്പെടുക തന്നെ വേണം.

ഈ സംവിധാനം എല്ലാവർക്കും പകരക്കാരെ കണ്ടെത്തും. ആ വലിയ ഓഫീസ് മേശ തുടച്ചു വൃത്തിയാക്കപ്പെടും, അടുത്ത ആൾ വന്നിരിക്കും, ഫയലുകൾ വീണ്ടും ചലിച്ചുതുടങ്ങും. ഒരിക്കൽ ഒരാളുടെ മാത്രം അപ്രമാദിത്വത്തിലാണെന്ന് തോന്നിച്ച ആ വലിയ ഭരണയന്ത്രം, താൻ പോയാലും ഒന്നും സംഭവിക്കില്ലെന്ന വലിയ യാഥാർത്ഥ്യത്തോടെ മുന്നോട്ടുപോകും. ചിലർ അന്തസ്സോടെ പടിയിറങ്ങും; ചിലരുടെ പടിയിറക്കത്തെ സമൂഹം വലിയൊരു ആശ്വാസത്തോടെ നോക്കിക്കാണും. ഇക്കൂട്ടർ ചരിത്രത്തിൽ അവശേഷിപ്പിക്കുന്നത് ഒരു പൊതുസേവകൻ ഒരിക്കലും എന്തായിത്തീരരുത് എന്നതിന്റെ ഉദാഹരണം മാത്രമാണ്. ചുവരുകളിൽ വെള്ളയടിച്ച ശവക്കല്ലറകളുടെ ഭംഗി ബാക്കിയുണ്ടാകാം, പക്ഷേ കാലത്തിന്റെ വിചാരണയിൽ നിന്നും ആർക്കും ഒളിച്ചോടാനാകില്ല. നന്നായി വരട്ടെ.

അഹങ്കാരം അവസാനിപ്പിച്ച് കുറച്ച് വിനയം കാണിക്കണം. അല്ലാത്തപക്ഷം ബിജെപി രാജ്യത്തുനിന്നുതന്നെ അപ്രത്യക്ഷമാവും, പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് ഇവരുടെ പ്രധാന അജണ്ട- കോക്രോച്ച് ജനത പാർട്ടി

Tags: n n prasanth ias
SendShareTweetShare

pathram desk 5

Next Post
വിജയ് വേറെ ലെവൽ; തമിഴ്‌നാട്ടിൽ ഇനി മുതൽ സര്‍ക്കാര്‍ വാങ്ങുക എസി ബസുകൾ മാത്രമെന്ന് പ്രഖ്യാപനം; സാധാരണ ജനങ്ങൾക്കും മികച്ച യാത്രാസൗകര്യം ലഭിക്കണമെന്നതാണ് മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടെന്ന് ​ഗതാ​ഗത മന്ത്രി

‘മോദി ഡിസംബറിൽ അമേരിക്കയിലേക്ക്; അടുത്തവർഷം ട്രംപ് ഇന്ത്യയിലേയ്ക്കും വരും;ഇവർ തമ്മിലുള്ള ബന്ധത്തെ ലോക രാജ്യങ്ങൾ അസൂയയോടെ നോക്കികാണുന്നു‘:  യുഎസ് സ്ഥാനപതി സെർജിയോ ഗോർ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.