BREAKING NEWS

അഹങ്കാരം അവസാനിപ്പിച്ച് കുറച്ച് വിനയം കാണിക്കണം. അല്ലാത്തപക്ഷം ബിജെപി രാജ്യത്തുനിന്നുതന്നെ അപ്രത്യക്ഷമാവും, പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് ഇവരുടെ പ്രധാന അജണ്ട- കോക്രോച്ച് ജനത പാർട്ടി

· · 1 min read
Share: Copied!

ന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ പരാമർശത്തിന് മറുപടിയുമായി കോക്രോച്ച് ജനത പാർട്ടി. നിതിൻ നബിൻ അഹങ്കാരം അവസാനിപ്പിച്ച് വിനയം കാണിക്കണമെന്നും ഈ നിലപാട് തുടർന്നാൽ ഏതാനും വർഷങ്ങൾക്കകം ബി.ജെ.പി ഈ രാജ്യത്തുനിന്ന് തന്നെ ഇല്ലാതാകുമെന്നും സി.ജെ.പി വക്താവ് അശുതോഷ് രങ്ക പറഞ്ഞു. അഹങ്കാരം തുടർന്നാൽ ബിജെപി പൂർണമായും ഇല്ലാതാകും. നിരോധിക്കാനും വിശ്വാസ്യത നശിപ്പിക്കാനും അടക്കം കഴിഞ്ഞ 12 വർഷമായി ഒരേ കാര്യം തന്നെയാണ് ബിജെപി ചെയ്യുന്നതെന്നും അശുതോഷ് പറഞ്ഞു.

രാജ്യത്തെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വൈറസുകളും പാറ്റ പാർട്ടികളും രാജ്യത്ത് പ്രവർത്തിക്കുന്നത് എന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനിന്റെ പരാമർശം. രാജ്യത്തെ വിഭജിക്കുകയാണ് ​കോക്രോച്ച് പാർട്ടിയുടെ ലക്ഷ്യമെന്നും നിതിൻ ആരോപിച്ചിരുന്നു. അതിനെതിരെയാണ് സിജെപി രംഗത്തെത്തിയത്. ‘കഴിഞ്ഞ കുറെ വർഷങ്ങളായിട്ട് അവർ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണിത്. രാജ്യത്തെ വിഭജിക്കുകയും പ്രശ്നങ്ങൾ സൃഷ്ടിക്കുകയുമാണ് ബി.ജെ.പിയുടെ പ്രധാന അജണ്ട.

അവർ അതിനാണ് ആളുകളെ പ്രേരിപ്പിക്കുന്നത്. ആയിരത്തിലധികം ആളുകൾ ഇവിടെ സമരം ചെയ്യാൻ തുടങ്ങിയിട്ട് 11 ദിവസമായി. എന്നാൽ, അവർ മുന്നോട്ടു വെച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. നിതിൻ നബിൻ അഹങ്കാരം അവസാനിപ്പിക്കണം. കുറച്ച് വിനയം കാണിക്കണം. അല്ലാത്തപക്ഷം വർഷങ്ങൾക്കകം നിങ്ങളുടെ പാർട്ടി ഇവിടെനിന്ന് പൂർണമായും ഇല്ലാതാകും’ -അശുതോഷ് മുന്നറിയിപ്പ് നൽകി.

BREAKING NEWS
മലമൂത്ര വിസര്‍ജനം നടത്തിയതിന് മൂന്നു വയസുകാരന് ക്രൂര മര്‍ദനം, കാലില്‍ നിറയെ പാടുകള്‍, അങ്കണവാടി അധ്യാപികയ്ക്ക് സസ്പെൻഷൻ
14 Nov 2026
BREAKING NEWS
കൊച്ചിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു... യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വിൽക്കുന്നു, നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇടപെടണം, ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഉത്തരേന്ത്യൻ സ്വദേശി, കമന്റ് ബോക്സില്‍ ബീഫ് റെസിപ്പികള്‍ പങ്കുവച്ച് മലയാളികള്‍
14 Nov 2026
BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026