BREAKING NEWS

ചുമരിൽ ഒട്ടിച്ച അംബേദ്കറിന്റെ ചിത്രം വലിച്ചു കീറി, ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ജാതി അധിക്ഷേപവും, ആര്‍എസ്എസ് സ്കൂളില്‍ കയറി പ്രിന്‍സിപ്പലിനെ ഓടിച്ചിട്ട് അടിച്ച് വിദ്യാര്‍ത്ഥികള്‍

· · 1 min read
Share: Copied!

ബറേലി: ആർ.‌എസ്‌.എസിന്റെ സരസ്വതി ശിശു വിദ്യാ മന്ദിറിൽ ഡോ. ഭീം റാവു അംബേദ്കറുടെ ഫോട്ടോയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് 42 വയസ്സുള്ള സ്‌കൂൾ പ്രിൻസിപ്പലിനെ ഒരു കൂട്ടം പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ഓടിച്ചിട്ട് മർദ്ദിച്ചു. ഉത്തർ പ്രദേശിലെ മൊറാദാബാദ് ജില്ലയിലെ ബിലാരി പ്രദേശത്തെ അലിയാബാദ് ഗ്രാമത്തിലാണ് സംഭവം.

സ്കൂൾ പ്രിൻസിപ്പൽ അശോക് കുമാർ സൂര്യവംശി, ചുമരിൽ ഒട്ടിച്ചിരുന്ന ഡോ. ഭീംറാവു അംബേദ്കറുടെ ചിത്രം വലിച്ചുകീറിയെന്നും ദലിത് വിദ്യാർഥികൾക്കെതിരെ ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചെന്നുമാണ് ഗ്രാമവാസികൾ പറയുന്നത്. ഇക്കാര്യം അറിഞ്ഞതോടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ സംഘം സ്കൂളിൽ കയറി ആക്രമിക്കുകയായിരുന്നു. ആക്രമണത്തെത്തുടർന്ന്, വിദ്യാഭാരതിയുമായി ബന്ധപ്പെട്ട അധ്യാപകരും ആർ‌.എസ്‌.എസ് പ്രവർത്തകരും സ്കൂളിൽ യോഗം ചേർന്ന് ആക്രമണത്തെ അപലപിച്ചു.

അക്രമം നടത്തിയ ആൺകുട്ടികൾ സരസ്വതി ശിശു വിദ്യാ മന്ദിറിൽ നിന്നുള്ളവരല്ലെന്നാണ് അധികൃതർ പറയുന്നത്. സംഭവത്തിൽ അഞ്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ, പൊലീസിന്‍റേത് പക്ഷപാതപരമായ നടപടിയാണിതെന്ന് ഇവരുടെ ബന്ധുക്കൾ പറയുന്നു. ഇതോടെ സ്കൂളിൽ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026