BREAKING NEWS

‘ഞങ്ങളാണ് അധികാരത്തിൽ വന്നതെങ്കിൽ ഒരിക്കലും പിഎം ശ്രീ നടപ്പിലാക്കില്ല!! പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന്, ഈ ഇരട്ടത്താപ്പാണ് വി.ഡി. സതീശന്റെ മുഖമുദ്ര, മുഖ്യമന്ത്രിയാകുമ്പോഴെങ്കിലും അതിൽ മാറ്റം വരും എന്നാണ് പ്രതീക്ഷിച്ചത്’- എംവി ​ഗോവിന്ദൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷമായ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പറയുന്ന കാര്യങ്ങളിൽ ഉറച്ച് നിൽക്കാത്തയാളാണ് വി.ഡി. സതീശൻ. പി.എം. ശ്രീ പദ്ധതിയിലും കരിമണൽ ഘനനവുമായി ബന്ധപ്പെട്ടും വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തിലുമെല്ലാം ഇതേ ഇരട്ടത്താപ്പാണ് മുഖ്യമന്ത്രിയുടെ നിലപാടുകളിൽ ഉള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈ ഇരട്ടത്താപ്പാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ മുഖമുദ്ര. ഇത് ഞങ്ങൾ നേരത്തേ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. മുഖ്യമന്ത്രിയാകുമ്പോൾ അതിൽ മാറ്റം വരും എന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ അദ്ദേഹം കഴിഞ്ഞ ദിവസം കുട്ടനാട് എംഎൽഎയ്ക്ക് നൽകിയ മറുപടിയോടെ അദ്ദേഹം മാറാൻ തയ്യാറല്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.’ എം.വി. ഗോവിന്ദൻ ആരോപിച്ചു.

അതുപോലെ ഇടതുസർക്കാരാണ് കേരളത്തിൽ അധികാരത്തിൽ എത്തിയതെങ്കിൽ ഒരുകാരണവശാലും പി.എം. ശ്രീ പദ്ധതി നടപ്പിലാക്കില്ലായിരുന്നു എന്നും ഗോവിന്ദൻ പറഞ്ഞു. മുൻപ് ഈ സർക്കാർ പി.എം. ശ്രീ എതിർത്തതിന്റെ പേരിൽ ഇടത് നേതാക്കളെ അറബിക്കടലിലേക്കും ചവറ്റുകുട്ടയിലേക്കും എറിയും എന്ന് പറഞ്ഞിരുന്നവരാണ്. എന്നാൽ മുഖ്യമന്ത്രിയായി അധികാരമേറ്റയുടൻ തന്നെ യാതൊരു ജാള്യതയുമില്ലാതെ ആ പദ്ധതി നടപ്പിലാക്കും എന്നാണ് സതീശൻ പ്രഖ്യാപിച്ചത്.’ അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം കരിമണൽ ഘനനവുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിക്ക് ഇതേ നിലപാടാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. ‘സ്വകാര്യവത്കരിക്കും എന്ന് പരസ്യമായി പറയുക, സ്വകാര്യവത്കരിക്കില്ല എന്ന് അസംബ്ലിയിൽ പറയുക. മദ്യനയവുമായി ബന്ധപ്പെട്ട് ഇപ്പോഴും ചർച്ചകളൊന്നും നടക്കുന്നില്ല. യുഡിഎഫ് മദ്യനയം തീരുമാനിച്ചതിന് ശേഷം ബജറ്റിൽ പാസാക്കിയ കാര്യം നടപ്പിലാക്കണോ നടപ്പിലാക്കണ്ടയോ എന്ന് തീരുമാനിക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. എന്നാൽ നല്ല രീതിയിൽ ഇളവുകൾ നൽകിക്കൊണ്ടാണ് ബജറ്റ് പാസ്സാക്കിയിരിക്കുന്നത്. ഖജനാവിന് 600 കോടിയോളം രൂപ നഷ്ടംവരും. ഇനി അത് എങ്ങനെ മുന്നോട്ടുപോകും എന്നത് കണ്ടറിയണം.’ അദ്ദേഹം പറഞ്ഞു.

‘ബക്കാർഡിയടക്കമുള്ളവർക്ക് ആനുകൂല്യം നേടാൻ ഇനി പ്രയാസമുണ്ടാവില്ല. വി.എം. സുധീരനും കെ.സി. വേണുഗോപാലുമടക്കം ഈ വിഷയത്തിൽ ചർച്ച നടത്തണം എന്ന് പറയുമ്പോൾ, പ്രശ്‌നത്തിന് പുകമറ സൃഷ്ടിക്കാൻ മുഖ്യമന്ത്രി സഭയിൽ ഒരു ഫയൽ ഉദ്ധരിച്ചു. അത് നന്നായി, ഫയലിലെ വിവരങ്ങൾ പുറത്തുവന്നില്ലായിരുന്നെങ്കിൽ ഈ വിഷയത്തിൽ ഇടതുസർക്കാർ എന്തോ തെറ്റു ചെയിതിരുന്നു എന്ന ജനങ്ങൾ തെറ്റിദ്ധരിച്ചേനെ.’ ഗോവിന്ദൻ പറഞ്ഞു.

‘മുൻപ് കശുമാങ്ങ ഉപയോഗിച്ച് കേരളത്തിന്റെ തനതായ വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള ചർച്ചകൾ ഇടതുപക്ഷ സർക്കാർ നടത്തിയിരുന്നു. പച്ചക്കറിയും മറ്റ് ധാന്യങ്ങളും ഇതിൽ നിന്നെല്ലാം വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിച്ച് വിൽക്കാനുള്ള സാധ്യതകൾ ചർച്ച ചെയ്തിരുന്നു. ആരും ഉപയോഗിക്കാതെ പാഴായിപ്പോകുന്ന ഇത്തരം സാധനങ്ങൾ ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നത് കർഷകർക്കും സഹായകമായേനെ. അതിനെക്കുറിച്ച് ചർച്ചകൾ നടത്തിയിരുന്നു.’ അദ്ദേഹം പറഞ്ഞു. ‘ആ ചർച്ചകൾ നടക്കുമ്പോഴാണ് ബക്കാർഡിയുടെ കത്ത് വരുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നിർവചനമെന്താണ് എന്നും അതിന് ഫലപ്രദമായ പരിശോധനയിലൂടെ റിപ്പോർട്ട് കിട്ടണം എന്നുമാണ് ഞാൻ മറുപടി എഴുതിയത്.’ എം.വി. ഗോവിന്ദൻ പറഞ്ഞു.

സ്ഥിരമായി കുടിക്കുന്നവൻ എന്തായാലും കുടിക്കും, അപ്പോൾ നല്ല സാധനം കൊടുക്കുക എന്നു മാത്രമേ ചെയ്യാനുള്ളു, അല്ലെങ്കിൽ അവൻ എന്തെങ്കിലും കലക്കിക്കുടിച്ച് മദ്യ ദുരന്തം ഉണ്ടാക്കും!! വിദ്യാർത്ഥികൾക്ക് മദ്യം കൊടുക്കാൻ അനുവദിക്കില്ല, നിയമം ലംഘിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി- കെ മുരളീധരൻ

BREAKING NEWS
അന്ന് മോണിക്ക ലെവിൻസ്കി വിവാദത്തിന്റെ ചൂട് അൽപ്പം കുറഞ്ഞിരുന്നെങ്കിലും ക്ലിന്റന്റെ പഴയ ശീലങ്ങൾ മാറിയിരുന്നില്ല, ചടങ്ങിൽ എത്തിയിരുന്ന ശ്രദ്ധേയരായ സ്ത്രീകളെ ക്ലിന്റൻ ഇടയ്ക്കിടെ രഹസ്യമായി നോക്കി വിലയിരുത്തുന്നത് താൻ ശ്രദ്ധിച്ചു...ബിൽ ക്ലിന്റന്റെ നോട്ടവും സാർക്കോസിയുടെ അഹങ്കാരവും, ഡയാന രാജകുമാരിയുടെ ...
11 Nov 2026
BREAKING NEWS
ഇറാനെതിരായ യുദ്ധത്തിൽ ട്രംപിനെ പിരികേറ്റിയത് നെതന്യാഹുവോ? ആക്രമണം പുനരാരംഭിക്കാൻ ട്രംപിനുമേൽ നിരന്തരം സമ്മർദം ചെലുത്തി, എല്ലാ ദിവസവും ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു!! വൈറ്റ് ഹൗസിനുള്ളിലും പുറത്തും യുദ്ധം ആഗ്രഹിക്കാത്തവർ ഈ നീക്കത്തെ ചെറുക്കാൻ ശ്രമിച്ചു, നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണം- അറബ് നേതാക്...
10 Nov 2026
BREAKING NEWS
2016ൽ വാരണാസിയിൽ നടന്ന റാലിയിൽ കുഴഞ്ഞുവീണു, വിമാനയാത്രയ്ക്കിടെ ബോധം നഷ്ടപ്പെടുകയും തിരിച്ചുകിട്ടുകയും ചെയ്തുകൊണ്ടിരുന്നു, ഭർത്താവ് രാജീവ് തന്റെ നേരെ കൈ നീട്ടി ആശ്വസിപ്പിക്കുന്നതായി തോന്നി...രണ്ട് തവണ കാൻസർ ഭീഷണി, ശസ്ത്രക്രിയകൾ, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ, ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപ...
10 Nov 2026
BREAKING NEWS
‘പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചത് തെറ്റാണോ, അതിന് ഞെട്ടിയതെന്തിന്? ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചതാണോ ഞെട്ടിച്ചത്?’; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തിന് മറുപടിയുമായി പ്രണബ് മുഖർജിയുടെ മകൾ
10 Nov 2026