LATEST UPDATES

‘മോദിയുടെ കാടത്തമാണ് സതീശനും ചെയ്യുന്നത്; കേട്ടുകേൾവിയില്ലാത്ത കാര്യം, അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം’ മുഖ്യമന്ത്രിക്കെതിരായ വിമർശനം നീക്കുന്നതിനെതിരെ എം.വി. ഗോവിന്ദൻ

· · 1 min read
Share: Copied!

തൃശൂർ: മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽനിന്ന് പൊലീസിന്റെ സഹായത്തോടെ നീക്കം ചെയ്യുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് നടക്കുന്നതെന്നും കേട്ടുകേൾവിയില്ലാത്ത നടപടിയാണിതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ പത്ത് വർഷമായി പിണറായി വിജയനെതിരായ കടന്നാക്രമണങ്ങൾക്ക് നേതൃത്വം നൽകിയവരാണ് ഇപ്പോൾ ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

സ്വകാര്യ മുതലാളിമാരെ ഉപയോഗപ്പെടുത്തി കേരളം ഭരിക്കുമെന്നാണ് മുഖ്യമന്ത്രി ധാർഷ്ട്യത്തോടെ പറഞ്ഞതെന്നും ഗോവിന്ദൻ ആരോപിച്ചു. ഇപ്പോൾ വൈദ്യുതി മന്ത്രിയുൾപ്പെടെ നാല് മന്ത്രിമാർ വിദേശയാത്രയ്ക്ക് ഒരുങ്ങുകയാണ്. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് മന്ത്രിമാരുടെ വിദേശയാത്രയെന്നും അദ്ദേഹം പറഞ്ഞു.

സ്പോൺസർമാരുടെ സഹായത്തോടെയാണ് മന്ത്രിമാർ വിദേശയാത്ര നടത്തുന്നതെങ്കിൽ അത് വലിയ അപകടമാണ്. മന്ത്രിമാർ ഇത്തരത്തിൽ യാത്ര ചെയ്യുന്നത് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് അഴിമതി നടത്താനുള്ള സന്ദേശമാണ് നൽകുന്നതെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

മാധ്യമങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്ന നടപടികൾക്ക് സമാനമായ രീതിയാണ് കേരളത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സ്വീകരിക്കുന്നതെന്നും ഗോവിന്ദൻ വിമർശിച്ചു. പിണറായി വിജയനെതിരെ തെളിവിന്റെ ഒരു അംശം പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറിയിൽ തന്റെ പേര് വന്നതുമായി ബന്ധപ്പെട്ടും എം.വി. ഗോവിന്ദൻ പ്രതികരിച്ചു. താൻ ആരിൽനിന്നും ഒരു പണവും വാങ്ങിയിട്ടില്ലെന്നും ഡയറിയിൽ പേര് വന്നതുകൊണ്ട് മാത്രം ആരോപണം ശരിയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കാലിനു നീരുമായി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിയ 5 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം, നിലത്തേക്കു വീണ കുട്ടിയുടെ ദേഹത്തേക്ക് ചാടിവീണ നായ ചെവിക്കുപിറകിൽ കടിച്ചു പരുക്കേൽപ്പിച്ചു, ആക്രമണം അമ്മ കൈക്കുഞ്ഞുമായി സമീപത്തുനിന്ന് കയ്യിലിരുന്ന ലോട്ടറി വിറ്റുകൊണ്ടിരിക്കെ!! കുടമാളൂരിൽ തെരുവുനായയുടെ കടിയേറ്റത് 12 പേർക്ക്

BREAKING NEWS
കൊച്ചിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു... യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വിൽക്കുന്നു, നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇടപെടണം, ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഉത്തരേന്ത്യൻ സ്വദേശി, കമന്റ് ബോക്സില്‍ ബീഫ് റെസിപ്പികള്‍ പങ്കുവച്ച് മലയാളികള്‍
14 Nov 2026
BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026
BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026