BREAKING NEWS

കുടുംബം ഒരുമിച്ച് ജീവനൊടുക്കിയതോ? മൂവാറ്റുപുഴയാറിൽ മരിച്ച വിജിയുടെ ഭർത്താവിന്റെ മൃതദേഹവും കണ്ടെത്തി; ഇനി കണ്ടെത്താനുള്ളത് മൂത്ത കുട്ടിയെ; തിരച്ചിൽ തുടരുന്നു

· · 1 min read
Share: Copied!

കോതമം​ഗലം: മൂവാറ്റുപുഴയാറിൽ മരിച്ച വിജിയുടെ ഭർത്താവിന്റെ മൃതദേഹവും കണ്ടെത്തി. വെള്ളിയാഴ്ചയാണ് വിജിയുടെയും രണ്ടരവയസുകാരൻ മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതിനു പിന്നാലെ, വിജിയുടെ ഭർത്താവ് നാരായണനും രണ്ടാം ക്ലാസിൽ പഠിക്കുന്ന മൂത്തമകളും എവിടെയെന്ന ചോദ്യം ഉയർന്നിരുന്നു. ഇതോടെ ഇവർക്കായുള്ള തിരച്ചിലും ആരംഭിച്ചു. ഫയർഫോഴ്സ് മൂവാറ്റുപുഴയാറിൽ നടത്തിയ തിരച്ചിലിനിടെ ഇന്ന് ഉച്ചയോടെയാണ് നാരായണന്റെ മൃതദേഹം ലഭിച്ചത്. ഇവരുടെ മൂത്തകുട്ടിക്കായുള്ള തിരച്ചിൽ തുടരുകയാണ്.

വിജിയ്ക്ക് കാഴ്ച പരിമിധിയുണ്ടായിരുന്നു. മുളംകുളം പാലത്തിന് സമീപമായിരുന്നു വിജിയുടെയും കുഞ്ഞിന്റേയും മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹമായിരുന്നു ആദ്യം കണ്ടെത്തിയത്.

പാലക്കാട് സ്വദേശിയായ നാരായണനും കുടുംബവും കോതമം​ഗലത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. പെട്ടെന്ന് ആ വീട് അവർക്ക് ഒഴിഞ്ഞു കൊടുക്കേണ്ടതായി വന്നു. സാമ്പത്തീകമായി ഏറെ പ്രയാസങ്ങൾ അനുഭിച്ചിരുന്ന കുടുംബം ആരാധാനാലയങ്ങളിൽ കേന്ദ്രീകരിച്ച് അവിടെ വരുന്നവരുടെ കാരുണ്യത്താൽ കൊടുക്കുന്ന തുകകൊണ്ടൊക്കെയാണ് ജീവിച്ചിരുന്നത്. അതിനിടെ, താമസിച്ചിരുന്ന വീട് മാറേണ്ടി വന്നത് കുടുംബത്തെ പ്രയാസത്തിലാക്കി. ഇതേതുടർന്ന് ഇവർ കോതമം​ഗലം പോലീസ് സ്റ്റേഷനിലെത്തി തങ്ങളുടെ അവസ്ഥ പറയുകയും അവിടുത്തെ പോലീസുകാർ ആവശ്യമായ വസ്ത്രവും മറ്റും വാങ്ങി നല്കുകയും ഒരു വീട് താമസത്തിനായി കണ്ടെത്തി നൽകുകയും ചെയ്തു. അവിയേയ്ക്ക് മാറാനിരിക്കുന്നതിനിയെയാണ് ഭാര്യയുടെയും ഭർത്താവിന്റെയും ഇളയ കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടുകിട്ടിയിരിക്കുന്നത്.

കുടുംബം ഒന്നിച്ച് ജീവനൊടുക്കിയാകാമെന്ന പ്രാഥമിക നി​ഗമനത്തിലാണ് പോലീസ്. കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

വനത്തിൽ അതിക്രമിച്ച് കയറിയതല്ല, സോഷ്യൽ മീഡിയയിൽ വന്ന ദൃശ്യങ്ങൾ കണ്ട് കാഴ്ച കാണാൻ എത്തിയതെന്ന് യുവാക്കൾ!! വിലങ്ങാട് വനത്തിനുള്ളിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ കേസ്, വനംവകുപ്പ് ചോദ്യം ചെയ്യുന്നു, മൂന്നു യുവാക്കൾക്കെതിരെ ചുമത്തിയിരിക്കുന്നത് ആറു മാസംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026