BREAKING NEWS

വഖഫ് ഭേദഗതി ബിൽ പാസായതോടെ ബിജെപിയിൽ അം​ഗത്വം സ്വീകരിച്ച് മുനമ്പം നിവാസികൾ- ‘പുതിയ സംഭവവികാസങ്ങൾ രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കം, ആരാണ് ഒറ്റുകാർ എന്നു ബോദ്ധ്യമായ സാഹചര്യത്തിൽ കൂടുതൽ കരുത്തോടെ മുന്നോട്ടുപോകും’ 

· · 1 min read
Share: Copied!

കൊച്ചി: വഖഫ് ഭേദഗതി ബിൽ രാജ്യസഭയും ലോക്‌സഭയും പാസാക്കിയതിന് പിന്നാലെ ബിജെപി അംഗത്വം സ്വീകരിച്ച് മുനമ്പം നിവാസികൾ. സമര സമിതി ചെയർമാൻ ജോസഫ് റോക്കി അടക്കമുള്ള അമ്പത് പേരാണ് പാർട്ടി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിച്ചത്. വഖഫ് ബിൽ പാസായതിനു പിന്നാലെ രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കൾ മുനമ്പത്തെ സമരപന്തലിലെത്തിയിരുന്നു. ഈ വേളയിലാണ് മുനമ്പം നിവാസികൾ പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയും രാജീവ് ചന്ദ്രശേഖറിനൊപ്പമുണ്ടായിരുന്നു.

പുതിയ സംഭവവികാസങ്ങൾ രാഷ്ട്രീയ മാറ്റത്തിന്റെയും തുടക്കമാണെന്നും, ആരാണ് ഒറ്റുകാർ എന്നു ബോദ്ധ്യമായ സാഹചര്യത്തിൽ കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുമെന്നും സമിതി ചെയർമാൻ ജോസഫ് റോക്കി പറഞ്ഞു. മുങ്ങിത്താഴുന്നവരെ താങ്ങിനിറുത്തുന്ന സമീപമാണ് നരേന്ദ്ര മോദി സർക്കാരിന്റേത്. രാജ്യസഭയിലെ അടക്കം കേരളത്തിലെ 28 എംപിമാർ ബില്ലിനെ എതിർത്തപ്പോൾ സുരേഷ് ഗോപി മാത്രമാണ് ശക്തമായ നിലപാടെടുത്തത്. കൃത്യമായ തീരുമാനങ്ങൾ ഉണ്ടാകും വരെ സമരം ശക്തമായി തുടരുമെന്ന് സമരസമിതി കൺവീനർ ജോസഫ് ബെന്നി പറഞ്ഞു.

ഇന്ന് പുലർച്ചെയാണ് രാജ്യസഭയിലും വഖഫ് ഭേദഗതി ബിൽ പാസാക്കിയത്. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ഇത് നിയമമാവും. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടു മണിയോടെ കേന്ദ്ര മന്ത്രി കിരൺ റിജിജുവാണ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. തുടർന്ന് ചർച്ചകൾക്കൊടുവിൽ പുലർച്ചെയോടെ ബിൽ പാസാക്കുകയായിരുന്നു. ഇതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ജയ് വിളിച്ച് മുനമ്പം നിവാസികൾ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. പടക്കം പൊട്ടിക്കുകയും ചെയ്‌തു. ബിൽ പാസായെങ്കിലും റവന്യു അവകാശം പുഃനസ്ഥാപിച്ച് കിട്ടുന്നതുവരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം.

ചരിത്ര മുഹൂർത്തം… ശബ്ദവും അവസരവും നിഷേധിക്കപ്പെട്ട പാർശ്വവത്ക്കരിക്കപ്പെട്ടവർക്ക് സഹായകം വഖഫ് ബിൽ- മോദി

ഏതാ ചാനൽ… അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽകൊണ്ടുവച്ചാൽ മതി കേട്ടോ… ബി കെയർഫുൾ, സൗകര്യമില്ല പറയാൻ!! ജബൽപുരിൽ ഉണ്ടായ ആക്രമണം അത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സംഭവമാണ്- എന്തേ ആങ്ങളയും പെങ്ങളും മുനമ്പത്ത് വരാതിരുന്നത്- ക്ഷുപിതനായി സുരേഷ് ​ഗോപി

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026