BREAKING NEWS

‘ഇത്രയും ഐക്യത്തോടെ പ്രവർത്തിച്ച തിരഞ്ഞെടുപ്പ് എന്റെ ഓർമ്മയിലുണ്ടായിട്ടില്ല; ഞാൻ കെപിസിസി അധ്യക്ഷനായിരുന്ന വേളയിൽ ഇതുപോലൊരു ഒരുമ കണ്ടെത്താൻ എനിക്ക് സാധിച്ചില്ല; ഈ നേട്ടം സാധ്യമാക്കിയ പുതിയ നേതൃത്വത്തെ അഭിനന്ദിക്കുന്നു‘: മുല്ലപ്പള്ളി രാമചന്ദ്രൻ

· · 1 min read
Share: Copied!

വടകര: കേരളത്തിന്റെ ചരിത്രത്തിലെ മികച്ച വിജയം നേടാനായതിൽ അഭിമാനമുണ്ടെന്നും നൂറുശതമാനവും അസ്വാരസ്യങ്ങളൊന്നുമില്ലാതെ ഐക്യത്തോടെയുള്ള പ്രവർത്തനമാണ് യുഡിഎഫിനെ ഈ നേട്ടത്തിന് അർഹമാക്കിയതെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇത്രയും ഐക്യത്തോടെ പ്രവർത്തിച്ച തിരഞ്ഞെടുപ്പ് എന്റെ ഓർമ്മയിലുണ്ടായിട്ടില്ല. കഴിഞ്ഞതവണ ഞാൻ കെപിസിസി അധ്യക്ഷനായിരുന്ന വേളയിൽ സ്ഥാനാർത്ഥി നിർണ്ണയത്തിലും തുടർന്നുള്ള പ്രവർത്തനങ്ങളിലുമൊന്നും ഇതുപോലൊരു ഒരുമ കണ്ടെത്താൻ എനിക്ക് സാധിച്ചില്ല. എന്നാൽ ഇപ്പോഴത്തെ നേതൃത്വത്തിന് അതിന് കഴിഞ്ഞു. അതിന് അവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അവർ സാധ്യമാക്കിയ അസാധാരണമായ കൂട്ടായ്മയാണ് ഈ വിജയത്തിന്റെ അടിസ്ഥാനങ്ങളിലൊന്ന്. മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ ഏലത്തൂരിലെയും ബാലുശ്ശേരിയിലെയും യുഡിഎഫ് വിജയം തന്നെ അമ്പരപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ആരാണ് മുഖ്യമന്ത്രിയാകേണ്ടതെന്നത് സംബന്ധിച്ച് പരമ്പരാ​ഗതമായി കോൺ​ഗ്രസിന് പാർട്ടിയുടെതായ കീഴ്വഴക്കങ്ങളുണ്ട്. ആ കീഴ്വഴക്കനുസൃതം തന്നെയാകും പുതിയ സർക്കാരും രൂപീകരിക്കുക. പാർലമെന്ററി പാർട്ടി വിളിച്ചുകൂട്ടി എംഎൽമാരുടെ ഇടയിൽ ഭൂരിപക്ഷം ആർക്കാണോ കൂടുതലുള്ളത് ആ വ്യക്തിയാകും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാൻ പോകുന്നത്. പാർട്ടി മുൻകാലങ്ങളിലെടുത്ത നിലപാടുകളിലൂടെ തന്നെയേ ഇത്തവണയും തീരുമാനമെടുക്കൂ. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെ മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.

ഇനിയെങ്കിലും അച്ചൻമാരുടെ അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്; എത്ര ചേർത്ത് പിടിച്ചാലും ഉരുട്ടി കൊടുത്താലും അവർ പിന്തുണയ്ക്കില്ല; അനൂപ് ആന്റണി, ഷോൺ ജോർജ്, പി സി ജോർജ് ഇവരുടെ പരാജയം വ്യക്തമാക്കുന്നത് അതാണ്‌ – ലക്ഷ്മി പ്രിയ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026