സൂപ്പർ താരം ആര്യ, ശരത് കുമാർ, ഗൗതം കാർത്തിക്, മഞ്ജു വാര്യർ,
അതുല്യ രവി,അനഘ,റൈസ വിൽസൺ എന്നിവരെ
പ്രധാന കഥാപാത്രങ്ങളാക്കി
മനു ആനന്ദ് സംവിധാനം ചെയ്ത
സ്പൈ ആക്ഷൻ ത്രില്ലർ തമിഴ്ചിത്രം “മിസ്റ്റർ എക്സ്”
തിയേറ്ററുകളിലെത്തി. മലയാളത്തിന്റെ മഞ്ജു വാര്യരുടെ തീപാറുന്ന ആക്ഷൻ സീക്വൻസുകളും ആര്യ- ശരത്കുമാർ ഉൾപ്പെടെയുള്ള തെന്നിന്ത്യൻ താരങ്ങളുടെ ത്രസിപ്പിക്കുന്ന പ്രകടനവും പ്രേക്ഷകർക്ക് മികച്ച ഒരു തീയേറ്ററിക്കൽ എക്സ്പീരിയൻസ് ആണ് നൽകുന്നത്.
മവെറിക് മൂവീസ്, പ്രിൻസ് പിക്ചേഴ്സ് എന്നീ ബാനറിൽ വിനീറ്റ് ജെയിൻ, എസ് ലക്ഷ്മൺ കുമാർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
വിഷ്ണു വിശാൽ ഹിറ്റ് ചിത്രമായ “എഫ്.ഐ.ആറി”നു ശേഷം മനു ആനന്ദ് ഒരുക്കിയ ഈ ചിത്രം,
ഇന്റലിജൻസ് ലോകത്തിലെ നിഗൂഡമായ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. രാജ്യത്തെ ഭീഷണിപ്പെടുത്തിയ അഞ്ചു സംഭവങ്ങൾ ഇന്റലിജൻസ് ഏജൻസികൾ തടഞ്ഞതിനെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ കഥ രൂപപ്പെട്ടിരിക്കുന്നത്.
രാജസ്ഥാൻ,ഹോസൂർ,ചെന്നൈ,മൈസൂർ,തൂത്തുക്കുടി ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി നൂറോളം ദിവസങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. വിദേശ രംഗങ്ങൾ ചിത്രീകരിക്കാൻ ഉഗാണ്ടയെ പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് അസർബൈജാനിൽ വെച്ചാണ് ആ ഭാഗങ്ങൾ ചിത്രീകരിച്ചത്.
ഛായാഗ്രഹണം-അരുൺ വിൻസന്റ്,
സംഗീതം-ദീപു നൈനാൻ തോമസ്,
എഡിറ്റിംഗ്- പ്രസന്ന ജി കെ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ശ്രാവന്ദി സൈനാധ്,ആക്ഷൻ-സ്റ്റണ്ട് സിൽവ,
ആർട്ട് – ഇന്ദുലാൽ കവീദ്,കോസ്റ്റ്യൂംസ്-ഉത്തരാ മേനോൻ,ദീപാലി നൂർ,
പി ആര്‍ ഓ-എ.എസ് ദിനേശ്,മനു ശിവൻ.
“മിസ്റ്റർ എക്സ് ” തിയേറ്ററുകളിൽ…..
YOU MAY ALSO LIKE
BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ