BREAKING NEWS

5 സിആർപിഎഫുകാർ തന്നെയും മറ്റൊരാളെയും സീറ്റിൽവച്ച് അമർത്തി, എംപിയാണെന്ന് പറഞ്ഞ് തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും വിട്ടില്ല… ഡിസിപി നിർദേശിച്ചതു കൊണ്ടു മാത്രമാണ് വിട്ടയച്ചത്- ജോൺ ബ്രിട്ടാസ്!! പ്രതികരണം ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടി ഏറെനേരം നടപ്പാതയിൽ ഇരുന്ന ശേഷം… എംപിയെ കൊല്ലാനാണ് പോലീസ് ശ്രമിച്ചതെന്ന് ഒപ്പമുണ്ടായിരുന്ന ജാർഖണ്ഡുകാരൻ

· · 1 min read
Share: Copied!

ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധത്തിനിടെ തനിക്കുനേരെ അതിക്രൂരമായ പോലീസ് അതിക്രമം ഉണ്ടായതായി ജോൺ ബ്രിട്ടാസ് എംപി. പൊലീസ് ബലമായി വാഹനത്തിലേക്ക് തള്ളിയിട്ട് സീറ്റിൽ അമർത്തിവച്ചതായി ബ്രിട്ടാസ് പറഞ്ഞു. പൊലീസ് വിട്ടയച്ചശേഷം ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയ ബ്രിട്ടാസ് ഏറെനേരം നടപ്പാതയിൽ ഇരുന്നു. പിന്നീടാണു എംപി പ്രതികരിച്ചത്. ഇടതുപക്ഷ പ്രവർത്തകരെ കൊണാട്ട് പ്ലേസിൽ അറസ്റ്റു ചെയ്തത് അറിഞ്ഞാണ് ബ്രിട്ടാസ് സ്ഥലത്തെത്തിയത്.

അതേസമയം വാഹനത്തിൽ കയറ്റിയ തന്നെ 5 സിആർപിഎഫുകാർ തന്നെയും മറ്റൊരാളെയും സീറ്റിൽവച്ച് അമർത്തി. പോലീസുകാരുടെ ബോഡി ക്യാമറയിലൂടെ കൺട്രോൾ റൂമിൽനിന്ന് ഡിസിപി സച്ചിൻ ഇതു കണ്ടു. അദ്ദേഹം എംപിയാണ് ഉടൻ വിടണമെന്നു സച്ചിൻ നിർദേശിച്ചപ്പോഴാണ് വിട്ടത്.

പിന്നീട് ബസിനു പുറത്തു തള്ളി. സാജിദ് എന്ന യുവാവ് വന്ന് ഓട്ടോയിൽ കയറ്റിയതു കൊണ്ടാണ് രക്ഷപ്പെട്ടത്. എംപിയാണെന്ന് പോലീസുകാരോട് പറഞ്ഞെങ്കിലും അവർ കേട്ടില്ല. തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും വിട്ടില്ല. ഡിസിപി പിന്നീട് ഫോണിൽ വിളിച്ച് ക്ഷമ പറഞ്ഞതായും ബ്രിട്ടാസ് പറഞ്ഞു. അതേസമയം കേരളത്തിൽനിന്നുള്ള എംപിയെ കൊല്ലാനാണ് പോലീസ് ശ്രമിച്ചതെന്ന് ഒപ്പമുണ്ടായിരുന്ന ജാർഖണ്ഡുകാരനായ സാജിദ് പറഞ്ഞു.

ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിൽ പവർബാങ്ക് പൊട്ടിത്തെറിച്ച് ലഗേജ് അറയിൽ തീപിടിത്തം, വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു, യാത്രക്കാർ സുരക്ഷിതർ

BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026
BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026