BREAKING NEWS

‘ജീവിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകുമെന്ന് അമ്മയ്ക്ക് ഭയം ഉള്ളത് കൊണ്ടാണ് ഒപ്പ് തന്റേതല്ല എന്ന് തിരുത്തിയത്; ആന്തൂരിൽ സിപിഎമ്മിന്റെ ഭീഷണിയുണ്ടെന്ന ശബ്ദരേഖ പുറത്ത്

· · 1 min read
Share: Copied!

കണ്ണൂര്‍: കണ്ണൂര്‍ ആന്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചവരെ സിപിഎം ഭീഷണപ്പെടുത്തുന്നുവെന്ന ആരോപണത്തിന് തെളിവായി ശബ്ദരേഖ. കോൺഗ്രസ് സ്ഥാനാർത്ഥിയും നാമനിർദ്ദേശം ചെയ്തയാളും തമ്മിലെ സംഭാഷണമാണ് പുറത്ത് വന്നത്. ‘ജീവിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകുമെന്ന് അമ്മയ്ക്ക് ഭയം ഉള്ളത് കൊണ്ടാണ് ഒപ്പ് തന്റേതല്ല എന്ന് തിരുത്തിയതെന്നാണ് പിന്തുണച്ചയാള്‍ ശബ്ദരേഖയില്‍ പറയുന്നത്.

ആന്തൂരില്‍ കോൺഗ്രസ് സ്ഥാനാർത്ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയ വിമലും പിന്തുണച്ച പ്രമോദിന്‍റെയും സംഭാഷണമാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. ജീവിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകുമെന്ന് അമ്മയ്ക്ക് ഭയമാണെന്നും വീട്ടുകാർക്ക് എന്തെങ്കിലും സംഭവിച്ചാൽ അതും കാണേണ്ടി വരില്ലേ എന്നും കോൺഗ്രസ് സ്ഥാനാർത്ഥിയോട് പിന്തുണച്ചയാള്‍ ചോദിക്കുന്നുണ്ട്. അതുകൊണ്ടാണ് പത്രികയില്‍ ഒപ്പ് തന്റേതല്ല എന്ന് തിരുത്തിയതെന്നും പ്രമോദ് പറയുന്നു. പത്രികയിലെ ഒപ്പ് തന്‍റേതല്ലെന്ന് പിന്തുണച്ചയാള്‍ പറഞ്ഞതോടെ തളിയിൽ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയിരുന്നു.

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026