BREAKING NEWS

മകളുടേയും മരുമകളുടേയും സ്വർണം പണയം വച്ചത് ആഭിചാര കർമങ്ങൾക്കുവേണ്ടി? 24 പവൻ സ്വർണം പണയം വച്ച് പണം തട്ടി, സൈനികന്റെ പരാതിയിൽ അമ്മ അറസ്റ്റിൽ!! പണം എന്തുചെയ്തെന്ന് അറിയില്ലെന്ന് ഭർത്താവ്

· · 1 min read
Share: Copied!

ഇടുക്കി: തങ്കമണിയിൽ മകളുടേയും മരുമകളുടേയും 24 പവൻ സ്വർണം പണയം വച്ച് പണം തട്ടിയെന്ന സൈനികന്റെ പരാതിയിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്‌തു. അച്ചൻകാനം സ്വദേശിയായ ബിൻസി ജോസ് ആണ് അറസ്റ്റിലായത്. ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച മൂവാറ്റുപുഴ കദളിക്കാട് സ്വദേശി അംബികയെയും പോലീസ് അറസ്റ്റ് ചെയ്‌തു.

ബിൻസിയുടെ മകനും ആസാം റൈഫിൾസിൽ സൈനികനുമായ അഭിജിത്ത് നൽകിയ പരാതിയിലാണ് അറസ്റ്റ്. ബിൻസിയ്‌ക്കും ഭർത്താവിനുമൊപ്പം ഒരു വീട്ടിലാണ് അഭിജിത്തിന്റെ ഭാര്യയും കഴിഞ്ഞിരുന്നത്. ഇതിനിടെ അഭിജിത്തിന്റെ ഭാര്യയുടെ 14 പവൻ സ്വ‌ർണം ബിൻസി പല തവണയായി പണയം വച്ചു. ഇതോടൊപ്പം തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഇവരുടെ മകളുടെ പത്ത് പവൻ സ്വർണവും പണയം വച്ചു. ഇങ്ങനെ കിട്ടിയ 12 ലക്ഷത്തോളം രൂപ എന്ത് ചെയ്‌തെന്ന ചോദ്യത്തിന് ബിൻസി മറുപടി നൽകിയില്ല.

ലഹരിയിൽ കിറുങ്ങി നടുറോട്ടിൽ യുവാവിന്റെ പരാക്രമം, പിടിച്ചുകെട്ടി ആശുപത്രിയിലെത്തിയ വാർഡ്മെമ്പറിന്റെ തല കസാരയെടുത്ത് അടിച്ചുപൊട്ടിച്ചു, യുവാവിനെ മാനസികാരോ​ഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

സ്വർണം കാണാതായതോടെ അഭിജിത്തിന്റെ ഭാര്യ ബിൻസിയോട് സ്വർണം എവിടെയെന്നു ചോദിച്ചിരുന്നു. ഭർത്താവ് ഉൾപ്പെടെ പലതവണ ചോദിച്ചപ്പോഴാണ് സ്വർണം പണയം വച്ചവിവരം ഇവർ തുറന്നുപറയുന്നത്. തുടർന്ന് അഭിജിത്ത് പോലീസിൽ പരാതി നൽകി. ഇതോടെ ബിൻസി മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാനാണ് കോടതി നിർദേശം നൽകിയത്. ഇതിന് പത്ത് ദിവസത്തെ സമയവും അനുവദിച്ചു. എന്നിട്ടും ഹാജരാകാതെ വന്നതോടെയാണ് ഇന്നലെ വണ്ടിപ്പെരിയാറിന് സമീപത്തുവച്ച് എസ്‌എച്ച്‌ഒയും സംഘവും ഇവരെ പിടികൂടിയത്.

കാമുകനൊപ്പം കഴിയാൻ മകൻ ബാധ്യതയായി: ഒമ്പതു കാരനെ വീട്ടിൽ ഉപേക്ഷിച്ച് മാതാവ്, ആരോരുമില്ലാതെ കുട്ടി കഴിഞ്ഞത് 2 വർഷം
അതേസമയം ബിൻസി ഒരു മന്ത്രവാദിയെ കണ്ട് മടങ്ങും വഴിയാണ് പോലീസ് പിടികൂടിയത്. ചോദ്യംചെയ്‌തുവെങ്കിലും ഇവർ പണം എന്തിനാണ് ഉപയോഗിച്ചതെന്ന കാര്യം തുറന്നുപറയാൻ തയ്യാറായില്ല. വീട്ടിലെ ആവശ്യങ്ങൾക്ക് വേണ്ടി പണം ഉപയോഗിച്ചുവെന്നാണ് ഇപ്പോഴും പറയുന്നത്. എന്നാൽ, ബിൻസിയുടെ ഭർത്താവും മകനും ഇത് നിഷേധിക്കുന്നുണ്ട്. സമീപത്തുള്ള സ്വയം സഹായ സംഘങ്ങളിൽ നിന്നും ഇവർ എട്ട് ലക്ഷം രൂപയോളം ലോൺ എടുത്തിട്ടുമുണ്ട്. ഇതും മകന്റെ അറിവോടെ വീടിനുവേണ്ടി ചെലവഴിച്ചു എന്നാണ് പറയുന്നത്.

‌എന്നാൽ പണം ആഭിചാര കർമങ്ങൾക്ക് വേണ്ടി ബിൻസി ഉപയോഗിച്ചുവെന്നാണ് പോലീസിന്റെ സംശയം. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ വീട്ടിൽ നിന്നും ലഭിച്ചിട്ടുമുണ്ട്. തകിടുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ അഭിജിത്ത് പോലീസിനെ ഏൽപ്പിച്ചു. ബിൻസിയെയും അംബികയെയും ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ശേഷം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026
BREAKING NEWS
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ
27 Oct 2026
BREAKING NEWS
’’300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തി മൊട്ട് ചെവിയിൽവയ്ക്കുകയും നെല്ലിക്കയ്ക്കു പകരം നാരങ്ങാനീരു കൊണ്ട് തളം വയ്ക്കുകയും ചെയ്താൽ സൗന്ദര്യം വർദ്ധിക്കുമോ?’’; വ്യാജ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് വി.പി. സജീന്ദ്രനെതിരെ പരാതി നൽകുമെന്ന് ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026