BREAKING NEWS

ലഹരിയിൽ കിറുങ്ങി നടുറോട്ടിൽ യുവാവിന്റെ പരാക്രമം, പിടിച്ചുകെട്ടി ആശുപത്രിയിലെത്തിയ വാർഡ്മെമ്പറിന്റെ തല കസാരയെടുത്ത് അടിച്ചുപൊട്ടിച്ചു, യുവാവിനെ മാനസികാരോ​ഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

· · 1 min read
Share: Copied!

തൃശൂർ: അരിമ്പൂരിൽ ലഹരിക്കടിപ്പെട്ട് പൊതുസ്ഥലത്ത് പരാക്രമം കാണിച്ച യുവാവിനെ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് പിടിച്ചു ആശുപത്രിയിലെത്തിച്ചു. അതേസമയം ചികിത്സാ മുറിയിൽ വച്ചു വാർഡ് മെമ്പറെ അവിടെക്കിടന്ന കസേരയെടുത്ത് തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചു.

ബിജെപി ദേശീയ കൗൺസിലിലേക്ക് കേരളത്തിൽ നിന്ന് 30 പേർ: സുരേഷ്‌ഗോപി, ജോര്‍ജ്ജ് കുര്യന്‍, എ.പി അബ്ദുള്ളക്കുട്ടി, അനില്‍ കെ ആന്റണി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു

ശനിയാഴ്ച വൈകിട്ടാണ് മനക്കൊടി സെൻററിൽ യുവാവിൻറെ പരാക്രമം ഉണ്ടായത്. ലഹരിക്കടിപ്പെട്ട് ആളുകളെ ആക്രമിക്കുകയും കടകൾക്ക് നേരെ പരാക്രമം കാണിക്കുകയും ചെയ്തു. മനക്കൊടി സ്വദേശി സൂരജാണ് പരാക്രമം കാണിച്ചത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് അരിമ്പൂർ പഞ്ചായത്ത് ആംഗമായ രാഗേഷ് അവിടേക്ക് എത്തിയത്. തുടർന്ന് യുവാവിൻറെ ബന്ധുക്കളെ വിവരം അറിയിച്ചു.

പിവി അൻവർ ഫോൺ ചോർത്തിയതിനു തെളിവുകളില്ല- സർക്കാർ ഹൈക്കോടതിയിൽ

തുടർന്നു ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് യുവാവിനെ തൃശൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പരാക്രമം തുടർന്നു. പിന്നാലെ പടിഞ്ഞാറെക്കോട്ടയിലുള്ള മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ഇയാളെ മാറ്റി. ഡോക്ടറോട് സംസാരിക്കുന്നതിനിടെ വാർഡ് മെമ്പറെ കസേര എടുത്ത് തലയ്ക്കടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു. പിന്നീട് ഇയാളെ ചികിത്സാ മുറിയിലേക്ക് മാറ്റി.

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026