BREAKING NEWS

അയൽവാസിയെ അസഭ്യം പറഞ്ഞ കേസിൽ സ്റ്റേഷനിൽ വിളിച്ചുവരുത്തി; ഓഫീസർക്ക് നേരെ തെറിയും ഭീഷണിയും; വനിതാ പോലീസിന് പരിക്ക്; ഹണി ട്രാപ്പ് കേസുകളിലെ പ്രതികളായ അമ്മയും മകളും അറസ്റ്റിൽ

· · 1 min read
Share: Copied!

തൃശൂർ: വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ സംഘർഷമുണ്ടാക്കുകയും പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ അമ്മയും മകളും അറസ്റ്റിൽ. തൂമാനം ചിറയത്ത് വീട്ടിൽ ബിന്ദു എന്ന തൂമാനം ബിന്ദു (റിനി), മകൾ സോന (22) എന്നിവരെയാണ് വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഹണി ട്രാപ്പ് ഉൾപ്പെടെ തൃശൂർ ജില്ലയിൽ നിരവധി കേസുകളിൽ പ്രതികളാണ് ഇരുവരെന്ന് പോലീസ് അറിയിച്ചു.

അയൽവാസിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തിയ ഇരുവരും സംസാരിക്കുന്നതിനിടെ സ്റ്റേഷൻ ഹൗസ് ഓഫീസർ അനൂപിനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് ആരോപണം. തുടർന്ന് സ്റ്റേഷനിലെ വസ്തുവകകൾക്ക് നാശനഷ്ടമുണ്ടാക്കുകയും സംഘർഷം സൃഷ്ടിക്കുകയും ചെയ്തു.

വനിതാ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതായും പരാതിയുണ്ട്. സംഭവത്തെത്തുടർന്ന് എസ്.എച്ച്.ഒ. അനൂപിന്റെ നേതൃത്വത്തിൽ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

പിണറായിയും റിയാസും ഒന്നാം പ്രതി, വീണ രണ്ടാം പ്രതി… സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടിൽ കുരുക്ക് മുറുകുന്നു…രണ്ട് കേസെടുത്ത് വിജിലൻസ്!! അന്വേഷണത്തിനായി പ്രത്യേക സംഘ രൂപീകരണം ഇന്ന്, പിണറായിയും ഇന്നു തന്നെ അപ്പീൽ നൽകും

BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026
BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026