BREAKING NEWS

പിണറായിയും റിയാസും ഒന്നാം പ്രതി, വീണ രണ്ടാം പ്രതി… സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടിൽ കുരുക്ക് മുറുകുന്നു…രണ്ട് കേസെടുത്ത് വിജിലൻസ്!! അന്വേഷണത്തിനായി പ്രത്യേക സംഘ രൂപീകരണം ഇന്ന്, പിണറായിയും ഇന്നു തന്നെ അപ്പീൽ നൽകും

· · 1 min read
Share: Copied!

തിരുവനന്തപുരം∙ സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണയ്ക്കും ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനുമെതിരെ വിജിലൻസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. ഇവർക്കെതിരെ രണ്ടു കേസുകളാണ് റജിസ്റ്റർ ചെയ്തത്.

ഇതിൽ ആദ്യ കേസ് സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ്. ഇതിൽ പിണറായി ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. അതുപോലെ രണ്ടാം കേസിൽ റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. റിയാസ് മന്ത്രിയായിരുന്നപ്പോൾ അഴിമതി പണം വിദേശത്തേക്കു കടത്തിയെന്നതാണ് കേസ്.

മൂവർക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരമാണ് കേസ്. കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘവും ഇന്ന് രൂപീകരിക്കും. പിണറായി വിജയൻ ഇന്നു തന്നെ അപ്പീൽ നൽകും. തന്റെ വാദം കേൾക്കാതെയാണ് ഹൈക്കോടതി ഉത്തരവെന്ന് കോടതിയെ അറിയിക്കും. ഇ.ഡി സംസ്ഥാന ഡിജിപിക്കു നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ നേരിട്ടു കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ്. ഇ.ഡി കത്തിലെ വിവരങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ച ഡിജിപിയുടെ ഉത്തരവും ജസ്റ്റിസ് എ.ബദറുദ്ദീൻ റദ്ദാക്കിയിരുന്നു.

അതേസമയം അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ തിരുവനന്തപുരം വിജിലൻസ് ഡയറക്ടർക്കാണ് കോടതി നിർദേശം നൽകിയത്. ഇ.ഡി നൽകിയ കത്തിലും രേഖകളിലും എഫ്ഐആർ നേരിട്ടു റജിസ്റ്റർ ചെയ്യാൻ മതിയായ വസ്തുതകൾ ഉണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. സാക്ഷികളുടെയും സംശയിക്കുന്ന വ്യക്തികളുടെയും മൊഴികളുമുണ്ട്. ആരോപണ വിധേയർ അഴിമതി നിരോധന നിയമപ്രകാരം (പി.സി ആക്ട്) കുറ്റം ചെയ്തെന്നും ഇ.ഡി നൽകിയ വിവരങ്ങൾ വെളിപ്പെടുത്തുന്നു.

റിവിഷൻ ഹർജി തള്ളിയതിനു ശേഷമാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം വിവരങ്ങൾ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിനായി ഡിജിപിക്കു കൈമാറിയത്. അതിനാൽ ഹൈക്കോടതിയുടെയോ സുപ്രീം കോടതിയുടെയോ ഉത്തരവുകൾ ഫലപ്രദമായ അന്വേഷണത്തിനു തടസമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിഎസിന്റെ മുൻ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറികെ.എം. ഷാജഹാൻ നൽകിയ ഹർജിയിലായിരുന്നു ഈ മാസം 9ന് ഉത്തരവ് വന്നത്.

19 കാരന് പിറന്നാളിന് അമ്മയുടെ വക സമ്മാനം മിനിക്കൂപ്പർ!! കൺമുന്നിൽ നിശ്ചലമായിക്കിടക്കുന്ന മൂന്നു ജീവനുകൾ നോക്കാതെ തട്ടിക്കയറി, ‘എയർപോർട്ട് റോഡിൽ വേഗത്തിൽ വണ്ടിയോടിച്ചാൽ എന്താണു കുഴപ്പം? ആളുകൾ മരിച്ചതിന്റെ കേസൊക്കെ വാപ്പ നോക്കിക്കോളും, എനിക്കൊന്നും സംഭവിക്കില്ല…പോലീസിനു നൽകിയ മൊഴിയിൽ വാഹനം പാഞ്ഞത് 120 കി.മീ. സ്പീഡിൽ

BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026
BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026