BREAKING NEWS

അവസാന നിമിഷം ആശങ്കയിലാക്കി ഹാർദിക്കിന്റെ പരുക്ക്!! ആരോ​ഗ്യ സ്ഥിതി വീണ്ടും പരിശോധിക്കും, ഹാർദിക്കില്ലെങ്കിൽ അർഷ്‌ദീപ് അകത്ത്, പ്ലേയിങ് ഇലവനിൽ രണ്ട് മാറ്റം

· · 1 min read
Share: Copied!

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിലെ ക്ലാസിക് ഫൈനൽ പോരാട്ടത്തിനു മുൻപ് ആശങ്കയ്ക്ക് വക നൽകി ഹാർദിക് പാണ്ഡ്യയുടെയും അഭിഷേക് ശർമയുടെയും തിലക് വർമയുടെയും പരുക്ക്. ശ്രീലങ്കയ്ക്കെതിരായ വെള്ളിയാഴ്ചത്തെ മത്സരത്തിൽ ഫീൽഡിങ്ങിനിടെ പേശിവലിവ് അനുഭവപ്പെട്ട ഹാർദിക്കും അഭിഷേകും തിലകും നേരത്തെതന്നെ ​ഗ്രൗണ്ട് വിട്ടിരുന്നു.

ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഹാർദിക് ഒരു ഓവർ മാത്രമാണ് പന്തെറിഞ്ഞത്. പിന്നാലെ പേശിവലിവ് കാരണം താരം കളംവിടുകയായിരുന്നു. നിലവിൽ അഭിഷേകും തിലകും ഫിറ്റ്നസ് വീണ്ടെടുത്തെങ്കിലും ഹാർദിക്കിന്റെ ആരോഗ്യസ്ഥിതി ഇന്നു വീണ്ടും പരിശോധിക്കുമെന്നുമാണ് ഇന്ത്യൻ ബോളിങ് കോച്ച് മോണി മോർക്കലിന്റെ പ്രതികരണം.

അതേസമയം ശ്രീലങ്കയ്‌ക്കെതിരെ സൂപ്പർ മത്സരത്തിലെ പ്ലേയിങ് ഇലവനിൽ നിന്ന് രണ്ടു മാറ്റം എന്തായാലുമുണ്ടാകും. കഴിഞ്ഞ കളിയിൽ വിശ്രമം അനുവദിച്ചിരുന്ന പേസർ ജസ്പ്രീത് ബുമ്രയും ഓൾറൗണ്ടർ ശിവം ദുബെയും തിരിച്ചെത്തും. അങ്ങനെയായാൽ അർഷ്‌ദീപ് സിങ്ങും ഹർഷിത് റാണയും പുറത്താകും. എന്നാൽ ഹർദിക് പാണ്ഡ്യയില്ലെങ്കിൽ അർഷ്‌ദീപിന് അവസരം ലഭിച്ചേക്കും.

സാധ്യതാ പ്ലേയിങ് ഇലവൻ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ / അർഷ്ദീപ് സിങ്, അക്ഷർ പട്ടേൽ, ശിവം ദുബെ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി.

താത്പര്യമില്ല… ട്രോഫിയുമായുള്ള ക്യാപ്റ്റന്മാരുടെ പ്രീ-ഫൈനൽ ഫോട്ടോഷൂട്ട് നിരസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ!! വരണോ, വേണ്ടയോയെന്നത് അവരുടെ ഇഷ്ടം, ഞാനെന്തു ചെയ്യാനാ?- ആ​ഗ, കളിക്കു മുൻപേ കളംപിടിച്ച് വീണ്ടും വിവാദം

BREAKING NEWS
14കാരിയെ ലഹരി നല്‍കി പീഡിപ്പിച്ചു, വീട്ടില്‍ അതിക്രമിച്ച് കയറി സ്വര്‍ണവും പണവും തട്ടിയെടുത്തു, കുഴല്‍പ്പണ ഇടപാടിന് മറയാക്കി, പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
25 Oct 2026
BREAKING NEWS
ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച കാറിടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം, കാറോടിച്ചിരുന്നത് അമിത വേഗത്തില്‍, 17 കാരന്‍ കസ്റ്റഡിയില്‍
25 Oct 2026
BREAKING NEWS
“സർ ഞങ്ങളുടെ മകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു, കമ്പത്താണെന്ന് മാത്രം അറിയാം എന്തെങ്കിലും ചെയ്തില്ലെങ്കിൽ അവൻ മരിച്ചുപോകും; രക്ഷിക്കണം“- ആ കണ്ണുനീരിന് ഒന്നരമണിക്കൂറിനുള്ളിൽ പരിഹാരം കണ്ടെത്തി പോലീസ്; യുവാവിന് പുതു ജന്മം
25 Oct 2026
BREAKING NEWS
“സി.പി.എം. തേഞ്ഞുതേഞ്ഞ്‌ ഇല്ലാതാവുകയാണ്; മണ്ണാർക്കാട്ട് എന്റെ സ്വാധീനം ഓരോ മണൽത്തരിയിലുമുണ്ട്. അതില്ലാതാക്കാൻ സി.പി.എമ്മിലെ പുതിയ വേതാളങ്ങൾക്കാവില്ല; എന്നെ തെറിപറഞ്ഞതുകൊണ്ട് നിങ്ങൾ രക്ഷപ്പെടുമോ?“- പി.കെ ശശി
25 Oct 2026