BREAKING NEWS

ബന്ധുക്കളുടെ ഫോട്ടോയും മോര്‍ഫ് ചെയ്തു, മോര്‍ഫിങ്ങിന് വേണ്ടി മാത്രം അഞ്ച് ആളുകള്‍ ഉള്‍പ്പെട്ട രഹസ്യ ഗ്രൂപ്പ്, ശ്രീഹരിക്ക് പണം ലഭിച്ചതിന് തെളിവില്ലെന്ന് പൊലീസ്

· · 1 min read
Share: Copied!

കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോർഫിങ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. പ്രതികൾ ബന്ധുക്കളുടേതടക്കം ഫോട്ടോകൾ മോർഫ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്ന് കമ്മീഷണർ പറഞ്ഞു. എന്നാൽ ഇതിലൂടെ സാമ്പത്തിക ലാഭം നേടിയതായി തെളിയിക്കുന്ന വിവരങ്ങൾ നിലവിൽ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് നാലോ അഞ്ചോ പേർ ഉൾപ്പെട്ട രഹസ്യ ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഗ്രൂപ്പിൽ ഉൾപ്പെട്ട കൂടുതൽ പേരെക്കുറിച്ച് അന്വേഷണം തുടരുകയാണ്. നിലവിൽ മറ്റ് കോളേജുകളിൽ സമാന രീതിയിൽ സംഘം പ്രവർത്തിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും കമ്മീഷണർ പറഞ്ഞു. കേസിലെ പ്രതിയായ കെ.എസ്.യു നേതാവ് ശ്രീഹരി കോളേജ് മാഗസിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ സജീവമായി പ്രവർത്തിച്ചിരുന്നയാളായിരുന്നു. ഏറ്റവും പുതിയ ഐഫോൺ ഇയാളുടെ കൈവശമുണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മോർഫ് ചെയ്ത ചിത്രങ്ങൾ ടെലഗ്രാം വഴിയാണ് പ്രചരിപ്പിച്ചതെന്നാണ് നിലവിലെ കണ്ടെത്തൽ. എന്നാൽ ചിത്രങ്ങൾ മോർഫ് ചെയ്യാൻ ഉപയോഗിച്ച ആപ്പ് ഏതാണെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസിനെ സഹായിച്ചവരെയും ചോദ്യം ചെയ്തിട്ടുണ്ട്. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും കമ്മീഷണർ അറിയിച്ചു.

അന്വേഷണത്തെ ബാധിക്കുന്നതിനാൽ ചില വിവരങ്ങൾ ഇപ്പോൾ പുറത്തുപറയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറം, കോട്ടയം ജില്ലകളിൽ റിപ്പോർട്ട് ചെയ്ത സമാന കേസുകളുമായി നിലവിൽ ഈ കേസിന് ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. വിദ്യാർഥികളും രക്ഷിതാക്കളും ഇത്തരം സംഭവങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
28 Oct 2026
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026