Uncategorized

“സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം ഒരുപാട് അവസരം നൽകി”, ദളിതർക്കെതിരായ വിവേചനം അവസാനിപ്പിക്കാൻ കോൺഗ്രസ് എന്ത് ചെയ്തു??, ശുദ്ധീകരണ’ വിവാദത്തിൽ ചിരാഗ് പാസ്വാൻ

· · 1 min read
Share: Copied!

പട്ന: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത ഉത്തരാഖണ്ഡിലെ റാലി വേദിയുമായി ബന്ധപ്പെട്ടുണ്ടായ ‘ശുദ്ധീകരണ’ വിവാദത്തിൽ രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ. ദളിതർക്കെതിരായ വിവേചനം അവസാനിപ്പിക്കാൻ കോൺഗ്രസും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എന്ത് ചെയ്തുവെന്ന് പാസ്വാൻ ചോദിച്ചു. “സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം ദീർഘകാലം അവസരം നൽകിയവരാണ് ഇന്ന് ഈ ആശങ്ക പ്രകടിപ്പിക്കുന്നത്.

സമൂഹത്തിൽ ഇപ്പോഴും വിവേചനം നിലനിൽക്കുന്നുണ്ടെന്ന് അവർക്ക് ഇപ്പോൾ എങ്ങനെ അവകാശപ്പെടാനാകും?” പാസ്വാൻ ചോദിച്ചു. “ഇന്നും ദളിതർ നേരിടുന്ന വിവേചനങ്ങളെക്കുറിച്ച് നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് പാർട്ടിയും അതിന്‍റെ നേതാവായ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സാമൂഹിക സാഹചര്യം മാറാതെ തുടരുന്നത് ഞങ്ങളുടെ സർക്കാറിനും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

അതുകൊണ്ടാണ് വിവിധ വിഷയങ്ങളിൽ ഞങ്ങൾ ഞങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത്,” ചിരാഗ് പറഞ്ഞു. ഇത്രയൊക്കെയായിട്ടും സമൂഹത്തിൽ വിവേചനം തുടരുന്നുണ്ടെങ്കിൽ, അടിസ്ഥാനം ഫലപ്രദമായി ശക്തിപ്പെടുത്തുന്നതിൽ അവരും പരാജയപ്പെട്ടുവെന്നാണ് ഇത് അർഥമാക്കുന്നതെന്ന് പാസ്വാൻ പറഞ്ഞു.

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026