BREAKING NEWS

‘‘ ചിരിക്കൂ, കാരണം നിങ്ങൾ ലക്നൗവിലാണ്’’…ഗോയങ്കയുടെ പോസ്റ്റ്, മുഹമ്മദ് ഷമിക്കും ‘കോടി’ത്തിളക്കം!! സൺറൈസേഴ്സ് താരത്തെ ലക്നൗ സ്വന്തമാക്കിത് 10 കോടി രൂപയ്ക്ക്, അർജുൻ തെൻഡുൽക്കറും ലക്നൗവിൽ, ഡോനോവൻ ഫെരേരയെ രാജസ്ഥാൻ സ്വന്തമാക്കിയത് ഒരു കോടിക്ക്, അവസാന ദിവസം ക്ലബ് മാറ്റം തകൃതി…

· · 1 min read
Share: Copied!

മുംബൈ: ഐപിഎൽ 2026 സീസണിലേക്കുള്ള താരങ്ങളെ നിലനിർത്തുന്നതിനുള്ള അവസാന ദിവസം ക്ലബ് മാറ്റവുമായി വെറ്ററൻ പേസർ മുഹമ്മദ് ഷമി. കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിൽ വേണ്ടത്ര തിളങ്ങാൻ കഴിയാതിരുന്ന ഷമിയെ പൊന്നും വിലയ്ക്കു തന്നെയാണ് ലക്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയത്. 10 കോടി രൂപയാണ് ലക്നൗ ഷമിക്കു വേണ്ടി മുടക്കിയ തുക. ഷമിക്കു പുറമേ മുംബൈ ഇന്ത്യൻസിന്റെ യുവപേസർ അർജുൻ തെൻഡുൽക്കറെയും ലക്നൗ ടീമിലെത്തിച്ചു.

അതേസമയം സൺറൈസേഴ്സ് ഹൈദരാബാദിനായി കഴിഞ്ഞ സീസണിൽ ഒൻപതു മത്സരങ്ങൾ കളിച്ച ഷമി, ആറു വിക്കറ്റുകൾ മാത്രമാണു വീഴ്ത്തിയത്. പരുക്കുമാറി ക്രിക്കറ്റിലേക്കു തിരിച്ചെത്തിയ താരം രഞ്ജി ട്രോഫിയിൽ ബംഗാളിനായി തകർപ്പൻ പ്രകടനമാണു നടത്തുന്നത്. മൂന്നു മത്സരങ്ങൾ കളിച്ച താരം 15 വിക്കറ്റുകൾ ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു. ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്താൻ ഷമി ബുദ്ധിമുട്ടുന്നതിനിടെയാണ് താരത്തിന്റെ ടീം മാറ്റം.

ഷമിയെ ലക്നൗവിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ടീം ഉടമ സഞ്ജീവ് ഗോയങ്ക എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു.‘‘ ചിരിക്കൂ, കാരണം നിങ്ങൾ ലക്നൗവിലാണ്’’– എന്നാണ് ഷമിയുടെ ചിത്രം പങ്കുവച്ച് ഗോയങ്കയുടെ വാക്കുകൾ. താരക്കൈമാറ്റത്തിലെ വിലയേറിയ രണ്ടാമത്തെ കരാറാണ് ഷമിയുടേത്. 18 കോടി രൂപയ്ക്കാണ് മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്കു മാറിയത്. നേരത്തെ രാജസ്ഥാൻ താരത്തെ സ്വന്തമാക്കിയതും ഇതേ രൂപയ്ക്കായിരുന്നു.

അതുപോലെ യുവ ഇന്ത്യൻ സ്പിന്നർ മായങ്ക് മാർക്കണ്ഡെ അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസിൽ കളിക്കും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽനിന്നാണ് മുംബൈ താരത്തെ വാങ്ങിയത്. നിതീഷ് റാണയെ ഡൽഹി ക്യാപിറ്റൽസിനു കൈമാറിയ രാജസ്ഥാൻ റോയൽസ് ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ഡോനോവൻ ഫെരേരയെ ഡൽഹിയിൽനിന്നും സ്വന്തമാക്കി. ഒരു കോടി രൂപയാണ് ഫെരേരയെ സ്വന്തമാക്കാൻ രാജസ്ഥാൻ മുടക്കിയ ട്രാൻസ്ഫർ എമൗണ്ട്.

BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026
BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026
BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026