BREAKING NEWS

രാഹുലിന് മുങ്ങാൻ കാർ നൽകിയ നടിയെ പോലീസ് ചോദ്യം ചെയ്തേക്കും, അന്വേഷണ ഉദ്യോ​ഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിലും ജോബി ജോസഫും, നിലവിൽ കർണാടകയിൽ? വിടാതെ പിൻതുടർന്ന് പോലീസ്

· · 1 min read
Share: Copied!

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ഒളിവിൽ പോകാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉപയോഗിച്ച റെഡ് പോളോ കാർ നൽകിയ നടിയെ പോലീസ് ചോദ്യം ചെയ്തേക്കുമെന്ന് സൂടന. നിലവിൽ ബെംഗളൂരുവിലാണ് നടിയുള്ളത്. രാഹുൽ രക്ഷപ്പെട്ട കാറുമായി ബന്ധപ്പെട്ട വിവരങ്ങൾ നടിയിൽനിന്ന് ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അതേസമയം നടി കാർ നൽകിയെങ്കിലും ഈ കാർ ഇതുവരെ പോലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല.

ഇതിനിടെ കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്‌നാട്- കർണാടക അതിർത്തിപ്രദേശത്ത് ഉണ്ടെന്ന വിവരത്തെത്തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കേസിലെ രണ്ടാംപ്രതി ജോബി ജോസഫും ഒപ്പമുണ്ടെന്നാണ് വിവരം. രാഹുൽ കാറുകൾ മാറിമാറി ഉപയോഗിക്കുന്നുണ്ടെന്നും പോലീസ് സംശയിക്കുന്നു. ഫോൺ ഇടയ്ക്ക് ഓണായതായും പോലീസ് കണ്ടെത്തി. എന്നാൽ, പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണിതെന്നും കരുതുന്നു.

തുടക്കത്തിൽ പാലക്കാടുനിന്ന് കോയമ്പത്തൂരിലേക്കാണ് രാഹുൽ പോയതെന്നാണ് പോലീസ് കരുതുന്നത്. പ്രധാനപാതകൾ ഒഴിവാക്കിയായിരുന്നു യാത്രയെന്നതിനാൽ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടില്ല. കോയമ്പത്തൂർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് കേരള- കർണാടക അതിർത്തിപ്രദേശത്ത് ഉണ്ടെന്ന് വിവരം ലഭിച്ചത്. അവിടെ ഒരു റിസോർട്ട് കേന്ദ്രീകരിച്ച് പോലീസ് പരിശോധിച്ചെങ്കിലും മുങ്ങിയെന്ന വിവരമാണ് ലഭിച്ചത്. രാഹുലുമായി ബന്ധമുള്ളവരെ പ്രത്യേകസംഘം വിളിച്ച് വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. ചിലരെ നിരീക്ഷണത്തിലുമാക്കിയിട്ടുണ്ട്. അതേസമയം രാഹുലിനെതിരെ കോൺ​ഗ്രസിൽ കടുത്ത നീക്കത്തിന് നടപടി തുടങ്ങി. പാർട്ടിയിൽ നിന്നു പുറത്താക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.

രാഹുൽ പാർട്ടിക്കു പുറത്തേക്ക്? പുകഞ്ഞ കൊള്ളി പുറത്ത്, ആ പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പാർട്ടിക്ക് പുറത്തുപോകാം…പാർട്ടി രാഹുലിനെ ഏല്പിച്ചത് ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ, അല്ലാതെ മതിൽ ചാടാനല്ല!! രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരണമോ വേണ്ടയോ എന്ന് സ്പീക്കർ തീരുമാനിക്കും, പ്രസിഡന്റ് എന്ത് പറഞ്ഞുവെന്നത് ആക്ഷനിലൂടെ വരും- കെ മുരളീധരൻ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026