BREAKING NEWS

ഭർത്താവ് പകുത്തു നൽകിയ കരളുമായി ജീവിതത്തിലേക്ക് തിരിച്ചുകയറിയ അനുമോൾ പോയത് ഡ്ര​ഗ്സ് അടക്കം നിരവധി കേസുകളിലെ പ്രതിയായ വടകര സ്വദേശി അബ്ദുൾ സമദിനൊപ്പം, തുമ്പായത് യുവാവിന്റെ ഏഴാമത്തെ സിം കാർഡ് ട്രേസ് ചെയ്ത് നടത്തിയ അന്വേഷണം, കസ്റ്റഡിയിലെടുത്തത് പുതുശേരിയിലെ വാടകവീട്ടിൽ നിന്ന്

· · 1 min read
Share: Copied!

കോഴിക്കോട്: തൊട്ടിൽപാലത്തുനിന്ന് കഴിഞ്ഞ അഞ്ചാം തിയതി മുതൽ കാണാതായ അധ്യാപിക അനുമോളെ പാലക്കാട്ടുനിന്ന് കണ്ടെത്തി. പുതുശേരിയിൽ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്ന അനുമോളെയും സുഹൃത്തായ വടകര തോടന്നൂർ സ്വദേശി അബ്ദുൾ സമദിനെയും തൊട്ടിൽപാലം പോലീസാണ് കസ്റ്റഡിയിലെടുത്തത്. അബ്ദുൾ സമദിന്റെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇവരിലേക്ക് എത്തിയതെന്നാണ് വിവരം. യുവാവിന്റെ ഏഴാമത്തെ സിംകാർഡ് ട്രേസ് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും കുറിച്ച് തുമ്പ് കിട്ടിയത്.

കസ്റ്റ‍ിയിലെടുത്ത ഇരുവരേയും കോഴിക്കോടെത്തിക്കും. അതേസമയം ഡ്ര​ഗ്സ് കേസിൽ നേരത്തെ പിടിയിലായ വ്യക്തിയാണ് അബ്ദുൾ സമദ്. കൂടാതെ നിരവധി കേസുകളിലും പ്രതിയാണ് ഇയാൾ. മൊയിലോത്തറ സർക്കാർ എൽ.പി. സ്കൂളിലെ അധ്യാപികയാണ് തൊട്ടിൽപ്പാലം കൂടലിൽ അനുമോൾ. ഈ മാസം അഞ്ച് മുതലാണ് ഇവരെ കാണാതായത്. പതിവുപോലെ സ്കൂളിലേക്കെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. ബന്ധുവീടുകളിലും സുഹൃത്തുക്കളോടും അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. തുടർന്ന് തൊട്ടിൽപ്പാലം പോലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് അനുമോളുടെ കുടുംബം നൽകിയ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. പിന്നാലെ ഇവരെ കണ്ടെത്താനായി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഇരുവരെയും കണ്ടെത്തിയത്. നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. ഇരുവരേയും കൗൺസിലിങ്ങിന് വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.

ഗർഭിണിയായിരിക്കെ ഗുരുതരമായ കരൾ രോഗം ബാധിച്ച അനുമോളെ, ഭർത്താവ് സുഭാഷ് പകുത്തുനൽകിയ സ്വന്തം കരളിലൂടെയാണ് 10 വർഷം മുൻപ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഇവരുടെ കഥ വാർത്തയായതിനെ തുടർന്ന് വിദേശരാജ്യങ്ങളിൽനിന്ന് പോലും സാമ്പത്തിക സഹായം നൽകിയിരുന്നു. പത്തു വർഷം മുമ്പായിരുന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കരൾമാറ്റ ശസ്ത്രക്രിയ നടന്നത്. തൊട്ടിൽപ്പാലത്തെ കൂടലിൽ കണ്ണന്റെയും ഏലമ്മയുടെയും ഏക മകളാണ് അനു. ഭർത്താവും രണ്ട് മക്കളുമുണ്ട്.

‘നിതീഷ്കുമാറിനു വേണ്ടി ഞാൻ ഒൻപതുപേരെ കൊലപ്പെടുത്തി’; എല്ലാം വിളിച്ച് പറഞ്ഞ് ജെ.ഡി.യു എം.എൽ.എ. അനന്ത്കുമാർ സിങ്ങ്; നീരജ്കുമാറിനെ പാർട്ടി സ്ഥാനാർഥിയാക്കിയതിലുള്ള നീരസത്തെ തുടർന്ന് വെളിപ്പെടുത്തൽ; വിവാദമായതോടെ തിരുത്തൽ

BREAKING NEWS
50,000 രൂപയുടെ ബോണ്ട്, അടുത്ത ഒരു വർഷക്കാലത്തേക്ക് സമാധാന അന്തരീക്ഷം നിലനിർത്താൻ സഹകരിക്കുക, അക്രമസംഭവങ്ങളിൽ ഏർപ്പെടാതിരിക്കുക, അനധികൃത സംഘംചേരൽ നടത്താതിരിക്കുക... അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ മോചനം, നേഹ ബോറയും പുറത്തിറങ്ങി
17 Oct 2026
BREAKING NEWS
'നിതീഷ്കുമാറിനു വേണ്ടി ഞാൻ ഒൻപതുപേരെ കൊലപ്പെടുത്തി'; എല്ലാം വിളിച്ച് പറഞ്ഞ് ജെ.ഡി.യു എം.എൽ.എ. അനന്ത്കുമാർ സിങ്ങ്; നീരജ്കുമാറിനെ പാർട്ടി സ്ഥാനാർഥിയാക്കിയതിലുള്ള നീരസത്തെ തുടർന്ന് വെളിപ്പെടുത്തൽ; വിവാദമായതോടെ തിരുത്തൽ
17 Oct 2026
BREAKING NEWS
ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല, താരതമ്യേന ജൂനിയറായവരെ വരെ പരിഗണിച്ചപ്പോൾ മുതിർന്ന നേതാവായ തന്നെ തഴഞ്ഞു!! കോടിയേരിയുടെ അഡീ. സെക്രട്ടറിയായിരുന്ന എം. രാഘവൻ പാർട്ടിയിൽനിന്ന് രാജിവെച്ചു. പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചതായി കാണിച്ച് ജില്ലാ കമ്മിറ്റിക്ക് കത്ത്
17 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, വീണ്ടും അതിക്രമ ശ്രമം; പ്രതിക്ക് 13 വർഷം കഠിനതടവും 50,000 രൂപ പിഴയും; പിഴയൊടുക്കിയില്ലെങ്കിൽ അഞ്ച് മാസം അധിക കഠിനതടവ് അനുഭവിക്കണമെന്ന് കോടതി ഉത്തരവ്
17 Oct 2026