BREAKING NEWS

‘നിതീഷ്കുമാറിനു വേണ്ടി ഞാൻ ഒൻപതുപേരെ കൊലപ്പെടുത്തി’; എല്ലാം വിളിച്ച് പറഞ്ഞ് ജെ.ഡി.യു എം.എൽ.എ. അനന്ത്കുമാർ സിങ്ങ്; നീരജ്കുമാറിനെ പാർട്ടി സ്ഥാനാർഥിയാക്കിയതിലുള്ള നീരസത്തെ തുടർന്ന് വെളിപ്പെടുത്തൽ; വിവാദമായതോടെ തിരുത്തൽ

· · 1 min read
Share: Copied!

ന്യൂഡൽഹി: ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിനുവേണ്ടി ഒൻപത് പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന ജെ.ഡി.യു. എം.എൽ.എ. അനന്ത്കുമാർ സിങ്ങിന്റെ വെളിപ്പെടുത്തൽ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. വരാനിരിക്കുന്ന നിയമനിർമാണ കൗൺസിൽ തിരഞ്ഞെടുപ്പിൽ തന്റെ രാഷ്ട്രീയ എതിരാളിയായ നീരജ്കുമാറിനെ പാർട്ടി സ്ഥാനാർഥിയാക്കിയതിലുള്ള അതൃപ്തിയാണ് അനന്ത്കുമാറിന്റെ പരാമർശത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, പ്രസ്താവനയെ തള്ളി ജെ.ഡി.യു. രംഗത്തെത്തി.

നിതീഷ് കുമാറുമായുള്ള ബന്ധത്തിന് ഏറെക്കാലത്തെ പഴക്കമുണ്ടെന്നും അദ്ദേഹം രാഷ്ട്രീയത്തിൽ വളരാൻ ബുദ്ധിമുട്ടിയിരുന്ന കാലത്തും ഒപ്പമുണ്ടായിരുന്നുവെന്നും അനന്ത്കുമാർ സിങ് പറഞ്ഞു. നിതീഷ് കുമാറിനെ സഹായിക്കാനായി ഒൻപത് പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. നേരത്തേ നീരജ്കുമാർ തനിക്കെതിരെ നിലപാടെടുത്തിരുന്നെന്നും അങ്ങനെയൊരാളെ പാർട്ടി സ്ഥാനാർഥിയാക്കിയത് എന്തിനാണെന്നും അനന്ത്കുമാർ ചോദിച്ചു.

അനന്ത്കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി.) രംഗത്തെത്തി. രാഷ്ട്രീയ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് അനന്ത്കുമാർ സമ്മതിച്ചിരിക്കുകയാണെന്ന് ആർ.ജെ.ഡി. ആരോപിച്ചു. നിതീഷ് കുമാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന ഒൻപത് കൊലപാതകങ്ങളെക്കുറിച്ചാണ് പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയതെന്നും ആർ.ജെ.ഡി. നേതാവ് ശക്തി സിങ് യാദവ് ആരോപിച്ചു. ബിഹാറിലെ വിവിധ പ്രദേശങ്ങളിലെ ക്രിമിനൽ സംഘങ്ങളുമായി നിതീഷ് കുമാറിന് ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപണമുന്നയിച്ചു.

വിവാദം ശക്തമായതോടെ അനന്ത്കുമാർ സിങ് തന്റെ പ്രസ്താവന തിരുത്തി. ഒൻപത് അനുയായികൾ കൊല്ലപ്പെട്ടത് ലാലുപ്രസാദ് യാദവിന്റെ ഭരണകാലത്താണെന്നാണ് പിന്നീട് അദ്ദേഹം പറഞ്ഞത്. നീരജ്കുമാറിന് മറുപടി നൽകുക മാത്രമാണ് ചെയ്തതെന്നും ലാലുവിന്റെ ഭരണകാലത്ത് തനിക്കുനേരെയും വെടിവയ്പ്പുണ്ടായിരുന്നുവെന്നും അനന്ത്കുമാർ അവകാശപ്പെട്ടു. നിതീഷ് കുമാറിനൊപ്പം നിന്നതിനാലാണ് തന്റെ അനുയായികൾ കൊല്ലപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു.

BREAKING NEWS
50,000 രൂപയുടെ ബോണ്ട്, അടുത്ത ഒരു വർഷക്കാലത്തേക്ക് സമാധാന അന്തരീക്ഷം നിലനിർത്താൻ സഹകരിക്കുക, അക്രമസംഭവങ്ങളിൽ ഏർപ്പെടാതിരിക്കുക, അനധികൃത സംഘംചേരൽ നടത്താതിരിക്കുക... ഉപാധികളോടെ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ മോചനം, നേഹ ബോറയും പുറത്തിറങ്ങി
17 Oct 2026
BREAKING NEWS
ഭർത്താവ് പകുത്തു നൽകിയ കരളുമായി ജീവിതത്തിലേക്ക് തിരിച്ചുകയറിയ അനുമോൾ പോയത് ഡ്ര​ഗ്സ് അടക്കം നിരവധി കേസുകളിലെ പ്രതിയായ വടകര സ്വദേശി അബ്ദുൾ സമദിനൊപ്പം, തുമ്പായത് യുവാവിന്റെ ഏഴാമത്തെ സിം കാർഡ് ട്രേസ് ചെയ്ത് നടത്തിയ അന്വേഷണം, കസ്റ്റഡിയിലെടുത്തത് പുതുശേരിയിലെ വാടകവീട്ടിൽ നിന്ന്
17 Oct 2026
BREAKING NEWS
ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല, താരതമ്യേന ജൂനിയറായവരെ വരെ പരിഗണിച്ചപ്പോൾ മുതിർന്ന നേതാവായ തന്നെ തഴഞ്ഞു!! കോടിയേരിയുടെ അഡീ. സെക്രട്ടറിയായിരുന്ന എം. രാഘവൻ പാർട്ടിയിൽനിന്ന് രാജിവെച്ചു. പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചതായി കാണിച്ച് ജില്ലാ കമ്മിറ്റിക്ക് കത്ത്
17 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, വീണ്ടും അതിക്രമ ശ്രമം; പ്രതിക്ക് 13 വർഷം കഠിനതടവും 50,000 രൂപ പിഴയും; പിഴയൊടുക്കിയില്ലെങ്കിൽ അഞ്ച് മാസം അധിക കഠിനതടവ് അനുഭവിക്കണമെന്ന് കോടതി ഉത്തരവ്
17 Oct 2026