BREAKING NEWS

ബംഗ്ലാദേശിനു നേർക്ക് ചെറുവിരലനക്കിയാൽ, അല്ലെങ്കിൽ ആരെയെങ്കിലും ദുരുദ്ദേശത്തോടെ ഒന്നു നോക്കാൻ ധൈര്യപ്പെട്ടാൽ, ഓർത്തുകൊള്ളുക പാക്കിസ്ഥാനി സായുധസേനയും ഞങ്ങളുടെ മിസൈലുകളും അകലെയല്ലെന്ന്, ഇന്ത്യയ്ക്ക് നേരെ ഭീഷണിയുമായി പാക് നേതാവ്

· · 1 min read
Share: Copied!

ഇസ്ലാമാബാദ്: ബം​ഗ്ലാദേശിനെ തൊട്ടുകളിച്ചാൽ വെറുതെ നോക്കിയിരിക്കില്ലെന്ന് ഇന്ത്യക്കെതിരേ ഭീഷണിമുഴക്കി പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് (പിഎംഎൽ) യുവജനവിഭാഗം നേതാവ് കമ്രാൻ സയീദ് ഉസ്മാനി. ബംഗ്ലാദേശിനു നേർക്ക് എന്തെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ, ഒരു ചെറുവിരലെങ്കിലും അനക്കിയാൽ പാക്കിസ്ഥാന്റെ സൈന്യവും മിസൈലുകളും പ്രതികരിക്കുമെന്ന് കമ്രാൻ പറഞ്ഞു. പാക്കിസ്ഥാനും ബംഗ്ലാദേശും തമ്മിൽ സൈനികസഖ്യം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പാർട്ടിയാണ് പിഎംഎൽ ഇതിന്റെ യുവജനവിഭാഗം തലവനാണ് കമ്രാൻ. ഇന്ത്യ- ബംഗ്ലാദേശ് ബന്ധത്തിൽ ഉലച്ചിൽതട്ടിയിരിക്കുന്ന സാഹചര്യത്തിലാണ് പ്രതികരണം. വീഡിയോയിലൂടെ ആയിരുന്നു കമ്രാന്റെ പ്രതികരണം.

കമ്രാന്റെ വാക്കുകൾ ഇങ്ങനെ- ബംഗ്ലാദേശിന്റെ സ്വയംഭരണാവകാശത്തിനുനേർക്ക് ഇന്ത്യ ആക്രമണം നടത്തുകയാണെങ്കിൽ, ബംഗ്ലാദേശിന്റെ ആരെയെങ്കിലും ദുരുദ്ദേശത്തോടെ ഒന്നു നോക്കാൻ ധൈര്യപ്പെട്ടാൽ, ഓർത്തുകൊള്ളുക പാക്കിസ്ഥാനിലെ ജനങ്ങളും പാക്കിസ്ഥാനി സായുധസേനയും ഞങ്ങളുടെ മിസൈലുകളും അകലെയല്ലെന്ന്….

അതുപോലെ ബംഗ്ലാദേശിന് മേൽ അഖണ്ഡഭാരത പ്രത്യയശാസ്ത്രം അടിച്ചേൽപിക്കാൻ ഇന്ത്യ ശ്രമിക്കുകയാണെന്ന് ആരോപിച്ച കമ്രാൻ, പാക്കിസ്ഥാൻ ക്ഷമിക്കില്ലെന്നും കൂട്ടിച്ചേർത്തു. പാക്കിസ്ഥാൻ മുൻപ് ഇന്ത്യയെ ദുഷ്‌കരമായ സാഹചര്യത്തിലാക്കിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ ഇനിയും അങ്ങനെ ചെയ്യുമെന്നും കമ്രാൻ പറഞ്ഞു. ബംഗ്ലാദേശും പാക്കിസ്ഥാനും സൈനികസഖ്യം രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട കമ്രാൻ, പാക്കിസ്ഥാൻ ബംഗ്ലാദേശിലും ബംഗ്ലാദേശ് പാക്കിസ്ഥാനിലും സൈനികതാവളങ്ങൾ സജ്ജമാക്കണമെന്നും വീഡിയോയിലൂ‌ടെ ആവശ്യപ്പെട്ടു.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026