BREAKING NEWS

നാലു പേർ ഇനിയും കാണാമറയത്ത്; കാണാതായവർക്കായി മീനാക്ഷിപുഴയിൽ ഇന്നും തിരച്ചിൽ ; “ദേശാഭിമാനിക്ക് എന്തും പറയാം, അന്വേഷണ റിപ്പോർട്ട് വരട്ടെ” എന്ന് മന്ത്രി ടി. സിദ്ദിഖ്

· · 1 min read
Share: Copied!

കൽപറ്റ: കള്ളാടി മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട് ഇന്ന് മീനാക്ഷിപുഴയിൽ പരിശോധന നടത്തുമെന്ന് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. മൂന്നാം സോൺ കേന്ദ്രീകരിച്ചായിരിക്കും വിശദമായ പരിശോധന. മുഖ്യമന്ത്രി ഇന്ന് അന്വേഷണ സമിതി പ്രഖ്യാപിക്കുമെന്നും വിദഗ്ധ സമിതിയെ സംബന്ധിച്ചും വ്യക്തത വരുമെന്നും മന്ത്രി പറഞ്ഞു.

അന്വേഷണം ദ്രുതഗതിയിൽ പൂർത്തിയാക്കുമെന്നും നിർമ്മാണ കമ്പനി നിർദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നോയെന്ന് ഉൾപ്പെടെ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ദുരന്തവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളോട് പ്രതികരിച്ച മന്ത്രി, “ദേശാഭിമാനിക്ക് എന്തും പറയാം, അന്വേഷണ റിപ്പോർട്ട് വരട്ടെ” എന്ന് പറഞ്ഞു. പദ്ധതി കൊണ്ടുവന്നതും മുന്നോട്ടുകൊണ്ടുപോയതും ഉദ്ഘാടനങ്ങൾ നടത്തിയതും ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും ടി. സിദ്ദിഖ് കൂട്ടിച്ചേർത്തു.

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026