BREAKING NEWS

ആ വെല്ലുവിളി വേണ്ട, നിയമം നിയമത്തിന്റെ വഴിക്ക് പോകും, സ്കൂൾ മാനേജുമെന്റിന് പ്രത്യേക അജണ്ട, ലക്ഷ്യം പ്രശ്‌ന പരിഹാരത്തേക്കാൾ സർക്കാരിനെ വിമർശിക്കുക എന്നതാണ്, സർക്കാർ വിശദീകരണം ചോദിച്ചാൽ മറുപടി പറയേണ്ടത് പിടിഎ പ്രസിഡന്റും അഭിഭാഷകയുമല്ല, സർക്കാരിന് മുകളിലാണ് ഞങ്ങളെന്ന ഭാവം ഉണ്ടെങ്കിൽ അത് വേണ്ട- വിദ്യാഭ്യാസ മന്ത്രി

· · 1 min read
Share: Copied!

തിരുവനന്തപുരം: പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ സ്‌കൂൾ മാനേജ്‌മെന്റിനെതിരെ കടുത്ത വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പ്രശ്‌ന പരിഹാരത്തിന് ശേഷവും സ്‌കൂൾ അധികൃതർ വാർത്താസമ്മേളനം നടത്തി മന്ത്രിയേയും സർക്കാരിനേയും കടുത്ത ഭാഷയിൽ വിമർശിക്കുന്നതിന് പിന്നിൽ പ്രത്യേക രാഷ്ട്രീയ താത്പര്യമാണെന്ന് ശിവൻകുട്ടി ആരോപിച്ചു.

ഹിജാബ് വിഷയത്തിൽ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനേക്കാൾ സർക്കാരിനെ വിമർശിക്കുക എന്നതായിരുന്നു സ്‌കൂൾ മാനേജ്‌മെന്റ് ലക്ഷ്യം. പ്രത്യേക അജണ്ടയുടെ ഭാഗമായിട്ടാണ് ഇതെല്ലാം നടക്കുന്നതെന്ന് സംശയിക്കുന്നു. കോൺഗ്രസിന് വേണ്ടിയോ മറ്റാർക്കെങ്കിലും വേണ്ടിയോ രാഷ്ട്രീയപരവും വർഗീയപരവുമായ വിവേചനം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിക്കാൻ ആര് ശ്രമിച്ചാലും അത് സർക്കാർ അനുവദിക്കില്ലെന്നും വി ശിവൻകുട്ടി പ്രതികരിച്ചു.

വിദ്യാലയങ്ങളെ കക്ഷി രാഷ്ട്രീയത്തിന്റെ വേദിയാക്കാൻ ഒരിക്കലും ആരേയും അനുവദിക്കില്ല. ഒരവസരം കിട്ടി എന്നുള്ളതുകൊണ്ട് ഒരു പിടിഎ പ്രസിഡന്റും പ്രിൻസിപ്പലും മാനേജറും ഇത്രയധികം മോശമായി സർക്കാരിനെയും അതിന്റെ സംവിധാനത്തേയും പരസ്യമായി വിമർശിക്കാൻ പാടുണ്ടോയെന്നും ശിവൻകുട്ടി ചോദിച്ചു. അവർ വലിയ ആഹ്ലാദത്തോടെയാണ് വിമർശനം നടത്തിയത്. എന്നിട്ട് സർക്കാരിനെ വെല്ലുവിളിക്കുന്നു. ആ വെല്ലുവിളി വേണ്ട. നിയമം നിയമത്തിന്റെ വഴിക്ക് പോകും. നിയമവിരുദ്ധമായ കാര്യങ്ങൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതിലിടപെടാനുള്ള അധികാരം പൊതുവിദ്യാഭ്യാസ വകുപ്പിനുണ്ടെന്ന്‌നും മന്ത്രി പറഞ്ഞു.

മാത്രമല്ല സ്‌കൂൾ അധികൃതരുടെ ഭാഗത്ത്‌നിന്നും അവരുടെ അഭിഭാഷകയുടെ ഭാഗത്തുനിന്നുമുണ്ടായ അപക്വമായ പരാമർശങ്ങൾ പ്രശ്‌നത്തെ കൂടുതൽ വഷളാക്കാനെ ഉപകരിക്കൂ. അതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന് യോജിച്ചതല്ല. സർക്കാർ വിശദീകരണം ചോദിച്ചാൽ മറുപടി പറയേണ്ടത് പിടിഎ പ്രസിഡന്റും അഭിഭാഷകയുമല്ലെന്ന് മാനേജ്‌മെന്റിന് ഓർമ വേണം. വിദ്യാർഥികളുടെ പഠനാന്തരീക്ഷം സുരക്ഷിതമാക്കുക എന്നതാണ് പ്രഥമ പരിഗണന. സർക്കാർ വിഷയത്തിൽ നിയമപരമായ ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്നും ശിവൻകുട്ടി പറഞ്ഞു.

പ്രശ്‌നം തീർന്നതിന് ശേഷം സർക്കാരിനെയും മന്ത്രിയേയും ഒരടിസ്ഥാനവുമില്ലാതെ വിമർശിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നും വിദ്യാഭ്യാസ മന്ത്രി ആരോപിച്ചു. എന്ത് അധികാരമാണെന്നൊക്കെ ചോദിച്ചു. അങ്ങനെയൊന്നും കേരളത്തിലെ ഒരു മാനേജ്‌മെന്റും ഇതുവരെ ചോദിച്ചിട്ടില്ല. സർക്കാരിന് മുകളിലാണ് ഞങ്ങളെന്ന ഭാവം ഉണ്ടെങ്കിൽ അത് അംഗീകരിക്കില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.

‘കഴിഞ്ഞ അഞ്ച് വർഷമായി ഒരു പാർട്ടി പരിപാടിക്കും എന്നെ വിളിക്കാറില്ല, ഇനി പാർട്ടിക്കായി പ്രചരണത്തിനിറങ്ങില്ല, എനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ സൈബർ ആക്രമണം നടത്തുന്നത് പാർട്ടി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ, ജില്ലാ സെക്രട്ടറിയും സജി ചെറിയാനും തനിക്കെതിരെ പരസ്യപ്രവർത്തനങ്ങൾ നടത്തി’- ജി സുധാകരൻ

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026