BREAKING NEWS

‘കഴിഞ്ഞ അഞ്ച് വർഷമായി ഒരു പാർട്ടി പരിപാടിക്കും എന്നെ വിളിക്കാറില്ല, ഇനി പാർട്ടിക്കായി പ്രചരണത്തിനിറങ്ങില്ല, എനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ സൈബർ ആക്രമണം നടത്തുന്നത് പാർട്ടി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ, ജില്ലാ സെക്രട്ടറിയും സജി ചെറിയാനും തനിക്കെതിരെ പരസ്യപ്രവർത്തനങ്ങൾ നടത്തി’- ജി സുധാകരൻ

· · 1 min read
Share: Copied!

ആലപ്പുഴ: പാർട്ടിക്കായി ഇനി ഒരു പ്രചാരണത്തിനും താനിറങ്ങില്ലെന്ന് ഇല്ലെന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ. നേതാക്കൾ പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യമാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഒരു പാർട്ടി പരിപാടിക്കും തന്നെ വിളിച്ചിട്ടില്ലെന്നും ജി സുധാകരൻ കുറ്റപ്പെടുത്തുന്നു. മാത്രമല്ല തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ സൈബർ ആക്രമണം നടത്തുന്നത് പാർട്ടി അംഗങ്ങൾ ഉൾപ്പെടെ ഉള്ളവരാണ് എന്നാണ് ജി സുധാകരൻ ആരോപിക്കുന്നത്. കൂടാതെ മന്ത്രി സജി ചെറിയാനെതിരായ വിമർശനങ്ങൾ ആവർത്തിക്കുകയും ചെയ്തു. ജില്ലാ സെക്രട്ടറി നാസറിനും എച്ച് സലാമിനുമെതിരേയും ജി സുധാകരൻ വിമർശനം ഉന്നയിച്ചു.

പലപ്പോഴും തന്നേയും കു‌ടുംബത്തേയും ഫേസ്ബുക്കിലൂടെ പാർട്ടിപ്രവർത്തകർ തന്നെ അധിക്ഷേപിക്കുന്നു. തനിക്ക് അധികാരമോഹമെന്നും പാർലമെൻററി മോഹമെന്നും അവർ പ്രചരിപ്പിച്ചു. അവർക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിലൂടെ പ്രതികരിച്ചു. ജില്ലാ സെക്രട്ടറി നാസറും സജി ചെറിയാനും തനിക്കെതിരെ പരസ്യപ്രവർത്തനം നടത്തി. ഇവരൊക്കെ സൈബർ പോരാളികൾ അല്ലല്ലോ എന്നും സുധാകരൻ ചോദിക്കുന്നു.

കൂടാതെ ജില്ലാ സെക്രട്ടറി നാസറിന്റെ കീഴിലെ ബ്രാഞ്ചിൽ ഞാൻ പ്രവർത്തിക്കുന്നത് തന്നെ അയാൾക്ക് അഭിമാനിക്കണ്ട കാര്യമല്ലേ എന്നും ജി സുധാകരൻ ചോദിച്ചു. സൈബർ അക്രമണത്തിനെതിരെ നടപടി എടുക്കേണ്ടവർതന്നെ എന്നെ ഉപദേശിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026