BREAKING NEWS

’ഓരോ പ്രതിഷേധത്തിനും ജനാധിപത്യപരമായ മര്യാദ ഉണ്ടായിരിക്കണം; “സഖാവേ ഒരു ചോദ്യം” എന്ന് ഒരു പാർട്ടിക്കാരൻ പറഞ്ഞപ്പോൾ അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന അഹങ്കാരം ഞാൻ കാണിച്ചില്ല; പിണറായിക്കാലമല്ല കേരളത്തിൽ’: എസ്എഫ്ഐ പ്രതിഷേധത്തിൽ പ്രതികരിച്ച് റോജി എം ജോൺ

· · 1 min read
Share: Copied!

കൊച്ചി: മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെയുണ്ടായ പ്രതിഷേധത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷവിമർശനവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. രാഷ്ട്രീയ ദുഷ്ടലാക്കോടെ ബിരുദദാന ചടങ്ങ് അലങ്കോലപ്പെടുത്താനാണ് എസ്എഫ്ഐ ശ്രമിച്ചതെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. പ്രതിഷേധങ്ങൾക്ക് രാഷ്ട്രീയമായ വ്യക്തതയും സമരങ്ങൾക്ക് ജനാധിപത്യപരമായ മര്യാദയും വേണം. വേദിയിൽ അധികാരത്തിന്റെ അഹങ്കാരം പ്രകടിപ്പിച്ചിട്ടില്ലെന്നും സമരത്തിന്റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതിയിട്ടുണ്ടെങ്കിൽ അത്തരം വിരട്ടലുകൾക്ക് മുന്നിൽ വിറയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പറയാനുള്ള കാര്യങ്ങൾ പറഞ്ഞ ശേഷമാണ് വേദി വിട്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

“മഹാരാജാസ് കോളേജ് പോലൊരു കലാലയത്തിൽ, വർഷങ്ങളുടെ അധ്വാനം പൂർത്തിയാക്കി അഭിമാനത്തോടെ ബിരുദം ഏറ്റുവാങ്ങാൻ കാത്തിരുന്ന നൂറുകണക്കിന് വിദ്യാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ മുഹൂർത്തത്തെ രാഷ്ട്രീയ ദുഷ്ടലാക്കോടെ എസ്എഫ്ഐ അലങ്കോലമാക്കാൻ ശ്രമിക്കരുതായിരുന്നു. ഓരോ പ്രതിഷേധത്തിനും രാഷ്ട്രീയമായ വ്യക്തതയും സമരങ്ങൾക്ക് ജനാധിപത്യപരമായ മര്യാദയും ഉണ്ടായിരിക്കണം. ഒരു പരിപാടിയിൽ പ്രതിഷേധിക്കുമ്പോൾ അതിന്റെ ലക്ഷ്യവും കാരണവും കൂടെയുള്ള വിദ്യാർത്ഥികൾക്ക് എങ്കിലും ബോധ്യപ്പെടണം. അല്ലാതെ ഒരുകൂട്ടം വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെ തകർത്തുകൊണ്ട് ആകരുത് പ്രതിഷേധങ്ങൾ.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ തന്നെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന ഒരു ജനപ്രതിനിധിയെന്ന നിലയിൽ, ആരോഗ്യകരമായ വിയോജിപ്പുകളെയും ജനാധിപത്യപരമായ പ്രതിഷേധങ്ങളെയും എപ്പോഴും ഞാൻ മാനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ബാനർ ഉയർത്തി മുദ്രാവാക്യം വിളിച്ചവരോട്, “നിങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താം, ചടങ്ങ് ഭംഗിയായി പൂർത്തിയാക്കിയ ശേഷം ഏത് ചോദ്യത്തിനും മറുപടി തന്നിട്ടേ മടങ്ങൂ” എന്ന് വ്യക്തമായി പറഞ്ഞത്. “സഖാവേ ഒരു ചോദ്യം” എന്ന് സദസ്സിൽ നിന്നും ഒരു പാർട്ടിക്കാരൻ പറഞ്ഞപ്പോൾ അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന അധികാരത്തിൻ്റെ അഹങ്കാരം ഞാൻ ആ വേദിയിൽ കാണിച്ചില്ല. നിങ്ങളുടെ പ്രതിഷേധിക്കാനും ബാനർ ഉയർത്തി അവിടെ തുടരാനുമുള്ള അവകാശത്തെ തികഞ്ഞ രാഷ്ട്രീയ ബഹുമാനത്തോടെ അംഗീകരിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രിയുടെ വേദിക്ക് കിലോമീറ്ററുകൾ അകലെ നിൽക്കുന്നവരുടെ പോലും കറുത്ത വസ്ത്രവും കറുത്ത മാസ്കും അഴിപ്പിച്ച പിണറായിക്കാലമല്ല കേരളത്തിൽ.

BREAKING NEWS
സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഭാര്യയെ ബൈക്കിൽ പിന്തുടർന്ന് വെട്ടിവീഴ്ത്തി ഭർത്താവ്; തലയ്ക്കും കൈകൾക്കും ഗുരുതര പരിക്കേറ്റ് റോഡിൽ വീണ ശേഷവും ആക്രമണം തുടർന്നു; നാട്ടുകാർ ഓടിക്കൂടിയതോടെ ഓടിരക്ഷപ്പെട്ട പ്രതി പിടിയിൽ
31 Oct 2026
BREAKING NEWS
’അണ്ണാ സോറി, വൈറലാക്കരുത്; ജീവിതം ചെകുത്താനും കടലിനും ഇടയിലാണ്...സോറി, സോറി, സോറി’; മോഷ്ടിച്ച ഏണി തിരികെ കൊണ്ടുവന്ന് വച്ചു, ഒപ്പം ക്ഷമാപണ കത്തും
31 Oct 2026
BREAKING NEWS
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സോഷ്യമീഡിയയിലൂടെ പങ്കുവെച്ചു; സി.പി.എം. ഉദുമ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി; ആരോഗ്യപരമായ കാരണങ്ങളാലാണ് നടപടിയെന്ന് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം
31 Oct 2026
BREAKING NEWS
"അതിന് ആര് ആരെയാണ് തടഞ്ഞത്? എവിടെവെച്ചാണ് തടഞ്ഞത്? തെളിവ് കാണിക്കൂ,"... ഡൽഹിയിലെത്തുന്നത് തടയാൻ അമിത് ഷാ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ധൈര്യമുണ്ടെങ്കിൽ തെളിവുകാണിക്കാൻ വെല്ലുവിളിച്ച് ബിജെപി
31 Oct 2026